August 25, 2009
കേരളം, .... ഗുണ്ടാ,.... ക്വേട്ടസഷന്‍,.......
August 23, 2009
ഇന്ത്യന്‍ ജനാധിപത്യപ്രക്രിയയിലെ വോട്ടവകാശവും അതിനെ ഉപയോഗവും.
ചെരുപ്പും ധരിച്ചു പുറത്തു പോയ കാര്യസ്ഥനെ മുതലാളി പരിഹസിച്ച കഥ പഴമക്കാര്‍ പറയുന്നത് ശ്രദ്ധേയമാണ്. രാവിലെയായത് കൊണ്ട് ചൂടറിഞ്ഞില്ല,കച്ചേരിയില്‍ ചെന്ന് രണ്ടുപേരും കാര്യങ്ങള്‍ ശരിപ്പെടുത്തി വീട്ടിലേക്കു മടങ്ങുമ്പോള്‍ സമയം നട്ടുച്ച. കാലു പോള്ളിയപ്പോഴാണ് മുതലാളിക്ക് ചെരുപ്പിന്റെ വില മനസിലായത്. ഈയൊരു നിസ്സാരമെന്നു തോന്നുന്ന കഥയില്‍ത്തന്നെ മനസിലാക്കാം വളരെ നിസ്സാരമെന്നു തോന്നുന്ന വസ്തുവിന്‍റെ വില അതിന്റെ അഭവതിലെ മനസിലാകൂ എന്ന്.
August 22, 2009
ഇന്ത്യക്കാരുടെ വിദേശ നിക്ഷേപം 70,00,000 കോടി രൂപ...
August 16, 2009
അമേരിക്കയുടെ വിവേചന നിലപാടുകള്‍ എതിര്‍ക്കപ്പെടണം.
അമേരിക്കയുടെ ശുദ്ധ പോക്രിത്തരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പുതിയ വാര്ത്ത മാദ്ധ്യമങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു.അമേരിക്കയിലെ ഒരു വിമാനത്താവളത്തില്‍ പ്രമുഖ ബോളിവുഡ് താരം ഷാരൂഖ് ഖാനെ രണ്ടു മണിക്കൂറുകളോളം തടഞ്ഞു വയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തെത്രേ.! നമ്മുടെ മമ്മൂട്ടിയെ ഇങ്ങനെ തടഞ്ഞു വച്ച് ചോദ്യം ചെയ്തത് കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ്. മുന്‍ രാഷ്ട്രപതി എ. പി. ജെ അബ്ദുല്‍ കലാമിനെ ഒരു അമേരിക്കന്‍ വിമാന കമ്പനി തടഞ്ഞു വച്ച് ദേഹ പരിശോധന നടത്തി. കമല്‍ ഹാസന്‍ എന്ന നാമത്തില്‍ മുസ്ലിം ചുവ കണ്ട് അദ്ദേഹത്തെയും അപമാനിച്ചുവല്ലോ അവര്‍ ...!എത്ര പ്രമുഖനായാലും മുസ്ലിം നാമധാരി ആയാല്‍ തന്നെ നോ രക്ഷ..!നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തായ അമേരിക്കയുമായി ഇടയ്ക്കിടയ്ക്ക് മാലോകരറിയാതെ ഭരണ കര്‍ത്താക്കള്‍ എന്തോക്കൊയോ കരാറുകള്‍ ഒപ്പിടാറുണ്ടല്ലോ..! ആര്‍ക്കറിയാം ഇതിന്റെയൊക്കെ ഉള്ളിലിരുപ്പ്. അല്ലെങ്കിലും അമേരിക്കയെ എന്തിനു കുറ്റപ്പെടുത്തണം, ഷാരൂഖിന്റെയും മമ്മൂട്ടിയുടെയുമൊക്കെ സമുദായക്കാരില്‍ ഭൂരിഭാഗവും അമേരിക്കയെ രക്ഷകരും മോചകരുമായി കണക്കാക്കുന്നവരാണല്ലോ. ഇതൊക്കെ അതിന്റെതായ സ്പിരിറ്റില്‍ എടുക്കാന്‍ മാത്രം വിശാല മനസ്കരാണവര്‍.! വാല്‍ക്കഷ്ണം: മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതില്‍ ഇന്ത്യയെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു അമേരിക്ക. അന്താരാഷ്ട്ര മതസ്വാതന്ത്ര്യം നിര്‍ണയിക്കാന്‍ അമേരിക്ക രൂപം കൊടുത്ത സമിതിയാണ് ഇന്ത്യയെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ഗീയ കലാപങ്ങള്‍ ഇന്ത്യയില്‍ കൂടുന്നതായും അമേരിക്ക അഭിപ്രായപ്പെട്ടു. - വാര്ത്ത.