October 14, 2009

നിറമാറ്റം (കവിത)




മഞ്ഞ പ്ലാവില വീണപ്പോള്‍
പച്ച പ്ലാവില ചിരിച്ചു
വീഴ്ച്ചയുടെ താളം കേട്ടിട്ടോ
മഞ്ഞ നിറത്തിന്‍ വീഴ്ച്ച കണ്ടിട്ടോ
ആയിരുന്നില്ല പച്ചയുടെ പൊട്ടിച്ചിരി

മഞ്ഞ പച്ചയായിരുന്നു ചുരുക്കത്തില്‍
പച്ച മഞ്ഞയുമാകും ഒടുക്കത്തില്‍
ഈ നിറം മാറ്റങ്ങളെല്ലാം ഒരു നാള്‍
സമയം എന്ന വിശുദ്ധ ബലികല്ലില്
കാലം എന്ന കാലനാല്‍ കുരുതി ചെയ്യപ്പെടും

ഈ നിറം മാറ്റങ്ങള്‍ ഒക്കെയും കാലത്തിന്‍ സത്യമോ
ഇന്നത്തെ പച്ച നാളെ മഞ്ഞയാകാം
ഇന്നത്തെ വെള്ള നാളെ ചുവപ്പുമാകാം
മാറ്റം എന്ന മാറാത്ത സത്യത്തെ നോക്കി
പച്ച പ്ലാവില പൊട്ടിച്ചിരിച്ചു......

September 05, 2009

ജിന്ന: ഇന്ത്യ, വിഭജനം - സ്വാതന്ത്ര്യം


ഈ രാജ്യത്തു ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നമ്മുടെ ഭരണഘടന എല്ലാ പൌരന്മാര്‍ക്കും അനുവദിച്ചു നല്‍കിയിട്ടുള്ള സാമാന്യ വിവരം നമ്മുടെ ബി ജെ പി യെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും പാക്കിസ്ഥാന്റെ രാഷ്‌ട്രപിതാവ്‌ മുഹമ്മദ്‌ അലി ജിന്നയുടെ പേരില്‍ ബി ജെ പിയില്‍ ഒരാള്‍ കൂടി അച്ചടക്ക നടപടിക്ക്‌ വിധേയനായിരിക്കുന്ന സാഹചര്യത്തില്‍. രാജ്യത്തെ കാമ്മ്യുനിസ്ടുകാരില്‍ മാത്രമായി കണ്ടിട്ടുള്ള ഒരു പ്രത്യേകതരം ശുദ്ധികലശ പ്രക്രിയയാണ് ഈയിടെ ബി ജെ പിയില്‍ കണ്ടത്. സംഘടനയുടെ ആരംഭകാലം മുതല്‍ അതിന്റെ ഭാഗമാവുകയും പാര്‍ട്ടി നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍ ഉണ്ടായപ്പോഴൊക്കെ നിര്‍ണായക സ്ഥാനം അലങ്കരിക്കുകയും ചെയ്‌ത ജസ്വന്ത്‌ സിംഗ്‌ എപ്പോള്‍ പാര്‍ടിയില്‍ നിന്നും പുറത്തായിരിക്കുന്നു. ഈ പട്ടികയിലെ ആദ്യത്തെ പേരുകാരന്‍ ബി ജെ പി സ്ഥാപക നേതാക്കളില്‍ ഒരാളായ എല്‍ കെ അഡ്വാനിയാണ്‌. 2005ല്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോഴാണ്‌ ജിന്നയെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങള്‍ അഡ്വാനി നടത്തിയത്‌. 1947 ആഗസ്‌ത്‌ 11ന്‌ കോണ്‍സ്റ്റിറ്റിയൂവന്റ്‌ അസംബ്ലിയില്‍ ജിന്ന നടത്തിയ പ്രസംഗം അഡ്വാനി ഉദ്ധരിച്ചു. മതേതര ഭരണ സംവിധാനത്തെയാണ്‌ അന്ന്‌ ജിന്ന അനുകൂലിച്ചത്‌. ഹിന്ദുവും മുസ്‌ലിമും തമ്മില്‍ വ്യത്യാസമില്ലാത്ത രാജ്യത്തെയും. ഈ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ്‌ ജിന്ന മതേതരവാദിയായിരുന്നുവെന്ന്‌ അഡ്വാനി പറഞ്ഞത്‌. കറാച്ചിയില്‍ ജിന്നയുടെ ഖബറിടം സന്ദര്‍ശിച്ച അഡ്വാനി `ചരിത്രത്തിന്റെ സ്രഷ്‌ടാവ്‌' എന്നാണ്‌ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. പാക്കിസ്ഥാന്‍ മതേതര രാഷ്‌ട്രമാകണമെന്ന്‌ നിലപാടെടുത്ത ജിന്നയെ അഡ്വാനി പ്രകീര്‍ത്തിക്കുകയും ചെയ്‌തു. അയോധ്യയില്‍ രാമക്ഷേത്രം സ്ഥാപിക്കുന്നതിനായി രഥയാത്രക്ക്‌ പുറപ്പെടുകയും ആര്‍ എസ്‌ എസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളോട്‌ ചേര്‍ന്ന്‌ നില്‍ക്കുകയും ചെയ്യുന്ന അഡ്വാനിയില്‍ നിന്ന്‌ ഇത്തരം പരാമര്‍ശങ്ങളുണ്ടായത്‌ സംഘ പരിവാരത്തില്‍ വലിയ അങ്കലാപ്പാണ്‌ സൃഷ്‌ടിച്ചത്‌. രാജ്യത്തിന്റെ വിഭജനത്തിന്‌ കാരണക്കാരനായി ജിന്നയെ പ്രതിഷ്‌ഠിക്കുകയും അദ്ദേഹമുള്‍ക്കൊള്ളുന്ന സമുദായത്തെ പ്രതിക്കൂട്ടിലാക്കുകയും അതുവഴി ഭൂരിപക്ഷ മത വിഭാഗത്തിന്റെ ഐക്യം സാധിച്ചെടുക്കുകയും ചെയ്യുക എന്ന അജന്‍ഡക്കേറ്റ തിരിച്ചടിയായി ഈ പ്രസ്‌താവനയെ ആര്‍ എസ്‌ എസ്‌ വിലയിരുത്തി. ആര്‍ എസ്‌ എസ്സിന്റെ സമ്മര്‍ദത്തെ ചെറുത്തുനില്‍ക്കാനുള്ള ത്രാണി ഒരു കാലത്തും ബി ജെ പിക്കുണ്ടായിരുന്നില്ല. പാര്‍ട്ടിയുടെ പ്രസിഡന്റ്‌ സ്ഥാനത്തു നിന്ന്‌ അഡ്വാനി ഒഴിയുന്നതാണ്‌ വൈകാതെ കണ്ടത്‌. താന്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ശരിയായിരുന്നുവെന്ന്‌ അഡ്വാനി ആവര്‍ത്തിച്ചതാണ്‌ ആര്‍ എസ്‌ എസിനെ ഏറെ പ്രകോപിപ്പിച്ചത്‌. അഡ്വാനി പറഞ്ഞതേയുള്ളൂവെങ്കില്‍ ജസ്വന്ത്‌ സിംഗ്‌ പറയുകയും എഴുതുകയും ചെയ്‌തു. പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കാനായിരുന്നു ആര്‍ എസ്‌ എസ്‌ വിധിച്ച ശിക്ഷ. ബി ജെ പി അത്‌ നടപ്പാക്കി. അഡ്വാനി പറഞ്ഞതും ജസ്വന്ത്‌ എഴുതിയതും വ്യക്തിപരമായ അഭിപ്രായങ്ങളായി പോലും കണക്കാക്കാന്‍ ആര്‍ എസ്‌ എസിന്‌ സാധിക്കില്ല. കാരണം, സംഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങളുടെ അടിത്തറ തോണ്ടാന്‍ മാത്രം ശക്തി ഈ നിലപാടുകള്‍ക്കുണ്ട്‌. കേശവ ബലിറാം ഹെഡ്‌ഗേവാര്‍ 1925ല്‍ രാഷ്‌ട്രീയ സ്വയം സേവക്‌ സംഘിന്‌ രൂപം നല്‍കുമ്പോള്‍ മുതല്‍ അതിന്റെ ആശയാടിത്തറ സാംസ്‌കാരിക ദേശീയതയില്‍ ഊന്നുന്നതാണ്‌. ഇപ്പോഴത്തെ അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്‌, പാക്കിസ്ഥാന്‍ എന്നിവയെല്ലാം ചേര്‍ന്ന ഭാരതദേശം സ്ഥാപിക്കുക എന്നതാണ്‌ ലക്ഷ്യം. സാംസ്‌കാരിക ദേശീയത, ഭാരത ദേശം എന്നിവയുടെയെല്ലാം അടിസ്ഥാനം ഈ മേഖലകളിലെ ഭൂരിപക്ഷ വിഭാഗമായ ഹൈന്ദവര്‍ക്കുള്ള ആധിപത്യം തന്നെയാണ്‌. വര്‍ഗശുദ്ധിയും വര്‍ഗശുദ്ധിയുള്ളവന്റെ അധീശത്വവും കാത്തു സൂക്ഷിക്കാനായി എന്തും ചെയ്യാന്‍ മടിക്കാതിരുന്ന ഹിറ്റ്‌ലറാണ്‌ അടിസ്ഥാന മാതൃക. സ്വതന്ത്ര രാജ്യമായി മാറുമ്പോള്‍ രാഷ്‌ട്രീയ അധികാരത്തില്‍ നിന്നും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുമെന്ന മുസ്‌ലിം നേതാക്കളുടെ ആശങ്കകള്‍ക്ക്‌ അടിസ്ഥാനമിട്ടതിന്‌ ഒരു കാരണം ഈ ആശയ പ്രചാരണം കൂടിയായിരുന്നു. വിഭജിച്ച്‌ ഭരിക്കുക എന്ന ബ്രിട്ടീഷ്‌ തന്ത്രം കൂടിയായപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി; വിഭജനം എന്ന ദുരന്തം അനിവാര്യവുമായി. വിഭജനത്തിന്റെ ഉത്തരവാദിത്വം ജിന്നയിലും അതുവഴി അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിലും അടിച്ചേല്‍പ്പിക്കുക വഴി ഭൂരിപക്ഷ സമുദായത്തിന്റെ ഏകീകരണം സാധ്യമാക്കുക എന്നതായിരുന്നു പിന്നീടുള്ള അജന്‍ഡ. ആ ലക്ഷ്യം മുന്‍നിര്‍ത്തിക്കൂടിയാണ്‌ ആര്‍ എസ്‌ എസ്‌ അവരുടെ ആദ്യത്തെ രാഷ്‌ട്രീയ രൂപമായ ജനസംഘിന്‌ രൂപം നല്‍കിയത്‌. ലക്ഷ്യത്തോട്‌ അടുക്കാന്‍ പോലും അവര്‍ക്കായില്ല. സ്വാതന്ത്ര്യ സമരത്തിന്റെ ആവേശം കോണ്‍ഗ്രസിനോട്‌ ജനങ്ങള്‍ക്കുണ്ടാക്കിയ അടുപ്പം, മതേതര നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ അവരെ പ്രേരിപ്പിച്ചു. ഇത്‌ മറികടക്കാനുള്ള ത്രാണി ജനസംഘിനുണ്ടായില്ല. എന്നാല്‍ വിഭജനത്തിന്റെ കാരണക്കാരായി മുദ്രകുത്തിക്കൊണ്ടുള്ള പ്രചാരണം ആര്‍ എസ്‌ എസും അവരുടെ സഹചാരികളായ സംഘടനകളും തുടര്‍ന്നുകൊണ്ടിരുന്നു. 1980ല്‍ ആര്‍ എസ്‌ എസ്സിന്റെ രണ്ടാമത്തെ രാഷ്‌ട്രീയ രൂപമായ ബി ജെ പി ഉദയം കൊണ്ട ശേഷവും. ഇതിന്റെ കടയ്‌ക്കല്‍ കത്തിവെക്കാനാണ്‌ എല്‍ കെ അഡ്വാനി ശ്രമിച്ചത്‌. ജിന്ന മതേതരവാദിയായിരുന്നുവെന്ന്‌ പറയുമ്പോള്‍ അതിന്‌ മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം രൂപവത്‌കരിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നില്ല എന്നു കൂടി അര്‍ഥമുണ്ട്‌. ഈ ആശയം ഉളവാക്കുമായിരുന്ന ആശയക്കുഴപ്പം പരിഹരിച്ച്‌ കേഡര്‍മാരായ പ്രവര്‍ത്തകരെ കൂടെ നിര്‍ത്തണമെങ്കില്‍ അഡ്വാനിയെ ബി ജെ പി പ്രസിഡന്റ്‌ സ്ഥാനത്തു നിന്ന്‌ നീക്കാതെ കഴിയുമായിരുന്നില്ല. ജസ്വന്ത്‌ സിംഗ്‌ ഒരു പടികൂടി കടന്നിരിക്കുന്നു. പാക്കിസ്ഥാന്‍ എന്ന രാഷ്‌ട്രം ജവഹര്‍ലാല്‍ നെഹ്‌റുവും പട്ടേലും ചേര്‍ന്ന്‌ ജിന്നക്കു സമ്മാനിക്കുകയായിരുന്നുവെന്നാണ്‌ ജസ്വന്ത്‌ പറയുന്നത്‌. അധികാര കേന്ദ്രീകരണം വേണമെന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഉറച്ച നിലപാടും അതിന്‌ പട്ടേല്‍ നല്‍കിയ പിന്തുണയും വിഭജനത്തിന്‌ കാരണമായെന്ന്‌ അദ്ദേഹം തന്റെ `ജിന്ന- ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം' എന്ന പുസ്‌തകത്തില്‍ നിരീക്ഷിക്കുന്നു. ജിന്നയെ ചെകുത്താനായി ചിത്രീകരിച്ചത്‌ ഇന്ത്യയാണെന്നും വിഭജനത്തിന്‌ ഒരു കാരണക്കാരനെ ചൂണ്ടിക്കാട്ടേണ്ടിയിരുന്നത്‌ ഇന്ത്യയുടെ ആവശ്യമായിരുന്നുവെന്നും അദ്ദേഹം തുടര്‍ന്നു പറയുന്നു. ജിന്ന മുന്നോട്ടുവെച്ച ഫെഡറല്‍ ഭരണ സമ്പ്രദായം അംഗീകരിക്കാന്‍ നെഹ്‌റുവും പട്ടേലും തയ്യാറാവാതിരുന്നതാണ്‌ വിഭജനത്തിന്‌ കാരണമായതെന്ന്‌ പരോക്ഷമായി പറയുകയാണ്‌ ജസ്വന്ത്‌. ജിന്നയടക്കമുള്ള മുസ്‌ലിം ലീഗ്‌ നേതാക്കള്‍ മതത്തെ അടിസ്ഥാനമാക്കി രാജ്യം വേണമെന്ന വിട്ടുവീഴ്‌ചയില്ലാത്ത നിലപാടെടുത്തതുകൊണ്ടു മാത്രമാണ്‌ രാജ്യം വിഭജിക്കപ്പെട്ടത്‌ എന്ന പൊതു പ്രചാരണത്തെ തകര്‍ക്കുന്നതാണിത്‌. വിഭജനത്തിന്‌ ചില രാഷ്‌ട്രീയ കാരണങ്ങള്‍ ഉണ്ടായിരുന്നുവെന്ന്‌ ഇവിടെ വിവക്ഷിക്കപ്പെടുന്നു. അധികാര കേന്ദ്രീകരണം വേണമെന്ന നെഹ്‌റുവിന്റെ നിലപാട്‌ അംഗീകരിക്കപ്പെട്ടാല്‍ മുസ്‌ലിംകളെപ്പോലുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാതെ പോകുമോ എന്ന ശങ്ക രാഷ്‌ട്രീയമായ നിലപാടായി കാണേണ്ടിവരും. ഈ നിലപാട്‌ പ്രഖ്യാപിക്കുന്ന ഒരാളോട്‌ സാംസ്‌കാരിക ദേശീയതയിലും ഭാരത ദേശത്തിലും വിശ്വസിക്കുന്ന ആര്‍ എസ്‌ എസിന്‌ യോജിക്കാനാവില്ല. ഇന്ത്യയെ ഇന്ന്‌ കാണുന്ന രൂപത്തില്‍ ഏകോപിപ്പിക്കാന്‍ യത്‌നിച്ച പട്ടേലിനെ തങ്ങളുടെ ആദര്‍ശപുരുഷനായി സങ്കല്‍പ്പിക്കുന്നവയാണ്‌ ആര്‍ എസ്‌ എസും ബി ജെ പിയും. ഇന്ത്യന്‍ യൂനിയനില്‍ ലയിക്കാന്‍ തയ്യാറാകാതിരുന്ന നാട്ടു രാജ്യങ്ങളെ സൈനിക നടപടിയിലൂടെ കീഴടക്കാന്‍ കരുത്തുകാട്ടിയ നേതാവ്‌. അതുപോലുള്ള കീഴടക്കലുകളിലൂടെ ഭാരതദേശമെന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുക എന്നതാണ്‌ ലക്ഷ്യം. ജിന്നയെ മതേതരവാദിയായും മഹാനായ ദേശീയവാദിയായും വിശേഷിപ്പിക്കുമ്പോള്‍ ഈ സങ്കല്‍പ്പങ്ങള്‍ക്കെല്ലാം വിള്ളല്‍ വീഴും. അത്തരം ചര്‍ച്ചകള്‍ സജീവമായാല്‍ സംഘിന്റെയും ബി ജെ പിയുടെയും പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാവും. ബി ജെ പിയിലൂടെ മുന്നോട്ടുവെക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌ത ഹിന്ദുത്വ അജന്‍ഡയോട്‌ അനുഭാവം പ്രകടിപ്പിക്കുന്നവരായി മാറിയവരില്‍ ഉണ്ടാകുന്ന ആശയക്കുഴപ്പം അതിരൂക്ഷമായിരിക്കും. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയോടെ ദുര്‍ബലാവസ്ഥയിലായ ബി ജെ പിക്ക്‌ കായകല്‍പ്പ ചികിത്സ നടത്താന്‍ ആര്‍ എസ്‌ എസ്‌ ഒരുങ്ങുമ്പോഴാണ്‌ ജസ്വന്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടായത്‌ എന്നത്‌ നടപടിയുടെ വേഗം കൂട്ടി എന്നു മാത്രം. ജിന്നയെക്കുറിച്ച്‌ മുമ്പ്‌ അഡ്വാനിയും ഇപ്പോള്‍ ജസ്വന്തും പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ പുതുമയല്ല. മരിക്കുവോളം മതേതര നിലപാടുകളില്‍ ഉറച്ചുനിന്നയാളായി നിരവധി ചരിത്രകാരന്‍മാര്‍ ജിന്നയെ രേഖപ്പെടുത്തിയിട്ടുണ്ട്‌. മതേതര, ജനാധിപത്യ രാഷ്‌ട്രമായാണ്‌ അദ്ദേഹം പാക്കിസ്ഥാനെ വിഭാവനം ചെയ്‌തതെന്ന്‌ ബ്രിട്ടീഷ്‌ ചരിത്രകാരനായ പാട്രിക്‌ ഫ്രഞ്ച്‌ കണ്ടെത്തുന്നുണ്ട്‌. കടുത്ത നിയന്ത്രണങ്ങളില്ലാത്ത ഫെഡറല്‍ ഭരണ സമ്പ്രദായം നിലനില്‍ക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നതായി ഫ്രഞ്ച്‌ പറയുന്നു. ഇത്തരം നിരീക്ഷണങ്ങള്‍ ഉണ്ടായപ്പോഴൊന്നും വിവാദങ്ങള്‍ ഉയര്‍ന്നിട്ടില്ല. പക്ഷേ, തീവ്ര ഹിന്ദുത്വ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതും ഫാസിസ്റ്റ്‌ വീക്ഷണങ്ങളോട്‌ ആഭിമുഖ്യം പുലര്‍ത്തുന്ന മാതൃസംഘടനയാല്‍ നിയന്ത്രിക്കപ്പെടുന്നതും ആയ ഒരു പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിലിരിക്കുന്നവര്‍ ഇത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ അത്‌ പ്രശ്‌നമാവുക സ്വാഭാവികം. പ്രശ്‌നം ആ പാര്‍ട്ടിക്കോ അതിനെ നിയന്ത്രിക്കുന്നവര്‍ക്കോ മാത്രമേയുള്ളൂ. ബാക്കി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക്‌ ഇത്‌ ഓര്‍മപ്പെടുത്തലാണ്‌. പൊതുവെ പ്രചരിപ്പിക്കപ്പെടുന്നതാകണമെന്നില്ല ചരിത്രമെന്നും ചരിത്രമായ സംഭവങ്ങള്‍ക്ക്‌ പല കാരണങ്ങള്‍ ഉണ്ടാകാമെന്നുമുള്ള ഓര്‍മപ്പെടുത്തല്‍. വിഭജനം പോലുള്ള ഒരു ദുരന്തത്തിന്റെ പല കാരണങ്ങളെയും ഒന്നിലേക്ക്‌ മാത്രമായി ചുരുക്കിയിട്ടുണ്ടാകാമെന്ന ഓര്‍മപ്പെടുത്തല്‍. ഇങ്ങനെ വിലയിരുത്തുമ്പോള്‍ ജസ്വന്തിന്റെ പുസ്‌തകരചനയും ബി ജെ പി അദ്ദേഹത്തിനെതിരെ സ്വീകരിച്ച നടപടിയും നന്നായെന്ന്‌ വിലയിരുത്തേണ്ടിവരും. പ്രായോഗിക രാഷ്‌ട്രീയം പരിഗണിച്ചാല്‍ ബി ജെ പിക്കുമേല്‍ ആര്‍ എസ്‌ എസിന്റെ ആധിപത്യം കൂടുതല്‍ ശക്തമാകുന്നുവെന്ന സൂചന കൂടിയാണിത്‌. പാര്‍ട്ടിയെ നയിക്കാന്‍ പ്രാഗത്‌ഭ്യമുള്ള 75 സ്വയം സേവകുമാരെ തരാന്‍ തയ്യാറാണെന്ന സര്‍സംഘ്‌ ചാലക്‌ മോഹന്‍ ഭഗവതിന്റെ പ്രസ്‌താവന വെറുതെയല്ലെന്ന്‌ വ്യക്തമാക്കുന്നുമുണ്ട്‌. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ആര്‍ എസ്‌ എസ്‌ ഉപദേശിക്കാനിടയുള്ള മന്ത്രം തീവ്ര ഹിന്ദുത്വയിലേക്ക്‌ മടങ്ങുക എന്നതല്ലാതെ മറ്റൊന്നുമാവില്ല. അഡ്വാനിയുടെ സിംഹാസനം പോലും ആടിയുലയുന്നുണ്ട്‌. പഴയ വീര്യം പ്രകടിപ്പിക്കാത്ത നേതാവിനെ ആവശ്യമില്ലെന്ന്‌ പ്രഖ്യാപിക്കുന്നവര്‍ `ശത്രു'വിനെ പ്രശംസിക്കുന്നവരെ ശിക്ഷിക്കാതെ വിടില്ലല്ലോ!

August 25, 2009

കേരളം, .... ഗുണ്ടാ,.... ക്വേട്ടസഷന്‍,.......

കേരളം ഗുണ്ടകളുടെ പിടിയിലാണോ?.... ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നു വരുന്ന സംഭവവികാസങ്ങള്‍ കേട്ടാല്‍ ഏതൊരു കൊച്ചു കുട്ടിയും ചോതിച്ചു പോകുന്ന ചോദ്യമാണിത്. യുവ വ്യവസായിയും കേരളത്തില്‍ അറിയപ്പെടുന്ന ഒരു കുടുംബാംഗവുമായ പോള്‍ മുത്തൂറ്റിന്റെ കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്ന കഥ ഒരു ഉഗ്രന്‍ ത്രില്ലെര്‍ സിനിമയുടെ കഥ പോലെയാണ്. എന്നാല്‍ പോലീസിന്റെ അന്വേക്ഷണം അവസാനിക്കാത്തത് കൊണ്ട് തത്കാലം നമുക്കീ കഥ വിശ്വസിക്കാം. പക്ഷെ നാം എവിടെ പ്രത്യേഗം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് ഒരു പ്രമുഖ വ്യവസായി കൊല്ലപ്പെട്ടത് കൊണ്ടാണ് ഒരു പക്ഷെ എത്രയധികം വാര്‍ത്താപ്രാധാന്യം ഈ സംഭവത്തിനു കൈവന്നത്. അതല്ലൈരുന്നെങ്ങില്‍ ഇതു ഗുണ്ടാ സംഘത്തിന്‍റെ ഇടപെടലനെന്നോ ഒന്നും പുറത്തു അറിയില്ലായിരുന്നു. സാധാരണ കേള്‍ക്കാറുള്ളത് പോലെ ഒരാളെ നടുറോഡില്‍ കുത്തിക്കൊന്നു എന്ന് ഒരുകോളം വാര്‍ത്തയില്‍ അവസാനിച്ചേനെ. പക്ഷെ എപ്പോള്‍ ഗുണ്ടാ സംഘങ്ങളെ തേടി പോലീസും വല വിരിച്ചുവത്രേ. ക്വോട്ടെസഷന്‍ സംഘത്തെ ആവശ്യമുള്ളവര്‍ വിളിക്കുക, വിളിക്കേണ്ട നമ്പരുകള്‍ കേരളത്തിന്‍റെ പല ഭാഗത്തും പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടരുത്. പ്രത്യേഗിച്ചും തിരുവനന്ദപുരം,ചങ്ങനാശ്ശേരി, കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടുങ്ങളില്‍ ആണ് ഇതുണ്ടായിരുന്നത്. മധ്യ കേരളത്തിന്‍റെ ഒരു ചെറിയ അധോലോകമാണ് ചങ്ങനാശ്ശേരി.പ്രത്യേകിച്ചും ഡോളര്‍ കൈമാറ്റത്തിന്റെ കേന്ദ്രം. ഈ ക്വേട്ടസഷന്‍ സംഘങ്ങള്‍ കേരളത്തില്‍ പുതുതായി മുളച്ചതല്ല.നേരത്തെ അബ്കാരി മുതലാളിമാരുടെ വലംകയ്യായിരുന്നവരായിരുന്നു എക്കുട്ടര്‍.സ്പിരിറ്റ്‌, സ്വര്‍ണം കടത്തുമായി ബന്ധപ്പെട്ടിരുന്നവര്‍. എന്നാല്‍ പിന്നീട് സ്വര്‍ണ പണയം മാര്കട്ടുകള്‍ കേന്ധ്രീകരിച്ചുള്ള ഒറ്റ ദിവസത്തെ പണം റോള് ചെയ്യുന്ന പരിപാടി, വാഹനങ്ങളുടെ സി സി പിടുത്തം എന്നിങ്ങനെയുള്ള ഇടപെടലുകള്‍ ക്വേട്ടസഷന്‍ സംഘത്തിന്റെ ഡിമാണ്ട് കൂട്ടി.

കേരളത്തിലെ ഒട്ടു ഫിനന്‍സിയാല്‍ സ്ഥാപനങ്ങള്‍ക്കും ഇത്തരത്തിലുള്ള ക്വട്ടസഷന്‍ സംഘങ്ങളുമായി ബന്ധമുണ്ട്. അടുത്തിടെ റിയല്‍ എസ്റ്റേറ്റ്‌ ഭൂമിക്കച്ചവടം പൊടി പൊടിച്ചപ്പോള്‍ ഇവര്‍ക്ക് പണി കൂടി. തര്‍ക്കത്തിലുള്ള വസ്തു ചുളുവിലക്ക് കൈക്കലാക്കി മസില്‍ പവര്കൊണ്ട് എതിര്‍ക്കുന്നവരെ ഇല്ലാതാക്കി വിലസുന്നു ഇക്കൂട്ടര്‍. പണി ചെയ്യുന്നത് വലിയ മുതലാളിമാര്‍ക്കും സമൂഹത്തില്‍ ഉന്നത സ്ഥാനതിരിക്കുന്നവര്‍ക്കും വേണ്ടി മാത്രം. പുതിയ തലമുറയിലെ ബാങ്കുകള്‍ വന്നതോടെ ഗുണ്ടാ സംഘങ്ങള്‍ക്ക് ചാകര കാലമായി. ക്രെഡിറ്റ്‌ കാര്‍ഡ്‌ പെയ്മെന്റ്റ്‌, ലോണ്‍ പെയ്മെന്റ്റ്‌ എന്നിവയൊക്കെ മുടങ്ങിപ്പോയാല്‍ ഗുണ്ടാ സംഘങ്ങള്‍ ഇടപെടും. അടുത്തിടെ ഗള്‍ഫ്‌ രാജ്യങ്ങളിലുള്ള new generation ബാങ്കുകളും നാട്ടില്‍ ഇത്തരം കൊട്ടസഷന്‍ സംഘങ്ങളെ ഏര്‍പ്പാടാക്കിയെന്ന വാര്‍ത്ത അടുത്തിടെ വന്നിരുന്നു. ഗള്‍ഫില്‍ അടക്കാനുള്ള തുകക്ക് വേണ്ടി നാട്ടിലെ ബന്ധുക്കളെ ഭീക്ഷനിപ്പെടുത്തുന്ന new generation ബാങ്കിംഗ് തന്ത്രം. പക്ഷെ ഈ ക്വേട്ടസഷന്‍ സംഘങ്ങള്‍ മിക്ക രാഷ്ട്രീയ നേതാക്കളുടെയും അരുമകലാണ്. കാരണം രാഷ്ട്രീയ പകപോക്കലിനും ഇവരുടെ ഇടപെടല്‍ തന്നെ വേണം. കേരളത്തില്‍ 548 പേരെയാണ് ഗുണ്ടാ ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത്. അറസ്റ്റ്‌ ചെയ്തതോ 200 ഇല്‍ താഴെ മാത്രം. പത്തിലധികം പേരുള്ള അറുപത്താറു പേരുണ്ട്. ബാക്കിയുള്ളവര്‍ എന്ത് കൊണ്ട് പിടിക്കപ്പെടുന്നില്ല. നമ്മുടെ നിയമം വളരെ കര്‍ക്കശമാണ്‌. പക്ഷെ അത് നടപ്പിലാക്കേണ്ടവര്‍ കര്‍ക്കശക്കാരകുന്നുണ്ടോ?...

August 23, 2009

ഇന്ത്യന്‍ ജനാധിപത്യപ്രക്രിയയിലെ വോട്ടവകാശവും അതിനെ ഉപയോഗവും.


ചെരുപ്പും ധരിച്ചു പുറത്തു പോയ കാര്യസ്ഥനെ മുതലാളി പരിഹസിച്ച കഥ പഴമക്കാര്‍ പറയുന്നത് ശ്രദ്ധേയമാണ്. രാവിലെയായത് കൊണ്ട് ചൂടറിഞ്ഞില്ല,കച്ചേരിയില്‍ ചെന്ന് രണ്ടുപേരും കാര്യങ്ങള്‍ ശരിപ്പെടുത്തി വീട്ടിലേക്കു മടങ്ങുമ്പോള്‍ സമയം നട്ടുച്ച. കാലു പോള്ളിയപ്പോഴാണ് മുതലാളിക്ക് ചെരുപ്പിന്റെ വില മനസിലായത്. ഈയൊരു നിസ്സാരമെന്നു തോന്നുന്ന കഥയില്‍ത്തന്നെ മനസിലാക്കാം വളരെ നിസ്സാരമെന്നു തോന്നുന്ന വസ്തുവിന്‍റെ വില അതിന്റെ അഭവതിലെ മനസിലാകൂ എന്ന്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വോട്ടെടുപ്പ്‌ പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ ആകെ വോട്ട് ചെയ്തവരുടെ ശതമാനം നോക്കിയാല്‍ ഇപ്പറഞ്ഞ കഥയിലെ ഉള്ളടക്കത്തിന്റെ പ്രസക്തി മനസിലാകും. ആകെ ജനസംഖ്യയുടെ പകുതിയും, ഒരു പത്തു ശതമാനവും മാത്രമാണ് ഈ ജനാധിപത്യ പ്രക്ക്രിയയില്‍ പങ്കെടുത്തത്. ഏറെക്കുറെ പകുതിയോളം പേര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മാറിനിന്നു.

ഇവിടെ ശാരീരിക അസ്വാസ്ഥ്യം കൊണ്ടോ മറ്റു അസ്സൌകര്യം കൊണ്ടോ പന്കെടുക്കാതവരെ മാറ്റി നിര്‍ത്തുക. അടുത്തിടെ പ്രചരിച്ച ഒരു കണക്കു പ്രകാരം ഇന്ജിനീയര്മാര്‍, ഡോക്ടര്‍മാര്‍, ഐ ടി ഉദ്യോഗസ്ഥാര്‍, കോളജ് വിധ്യാര്‍ത്ധികള്‍, TSU, corporate ജോലി ചെയ്യുന്നവര്‍, സര്‍ക്കാര്‍ ഉധ്യോകസ്തര്‍ തുടങ്ങിയവരില്‍ 70% പേരും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. Upper ക്ലാസ്സും Lower ക്ലാസ്സും മാത്രം വോട്ട് ചെയ്യുന്നു. ഇതില്‍ തന്നെ ലോവര്‍ ക്ലാസ്സിനെ പണവും പൊരുളും മദ്യവും കൊടുത്തു സ്വാധീനിച്ചു ജനാധിപത്യത്തെ അവഹേളിക്കുന്നു. ഒടുവില്‍ അമ്പതോ അറുപതോ ശതമാനം പേര്‍ മാത്രം വോട്ട് ചെയ്തു ജനാധിപത്യത്തെ സംരക്ഷിക്കുന്നു എന്ന് പറയുന്നു. അതിലും വലിയൊരു ശതമാനം പേര്‍ വോട്ട് ചെയ്യുന്നത് എന്തിനെന്നോ എതിനെന്നോ അറിയില്ല എന്നാതാണ് യാഥാര്‍ത്ഥ്യം. ഇപ്പ്രകാരം ജനാധിപത്യ പ്രക്രിയയില്‍ നമ്മുടെ വ്യവസ്ഥിധിയെ കുറ്റം പറയുന്നു. അവനവനു അര്തിച്ത്തെ കിട്ടൂ എന്ന് പറയുന്നത് പോലെ പൌരബോധവും പൌരധര്‍മവും കാറ്റില്‍ പരത്തുന്ന ഒരു സമൂഹത്തിന് അവരുടെ പ്രതിനിധിയായി കിട്ടുന്നതും ജാരനും ചോരനും ഒക്കെ തന്നെയായിരിക്കും. അതുകൊണ്ട് ഏറ്റവും വലിയ ജനാധിപത്യ രാജ്യം അതിനെ വോട്ടവകാശം ഉപയോഗിക്കുന്ന കാര്യത്തില്‍ ഒരു മാര്‍ഗനിര്‍ധെസം പ്രക്ക്യാപിക്കേണ്ടത് അത്യാവശ്യമാണ്. ആസ്ട്രല്യയും പെറുവും സിങ്ങപുരും സൈപ്രസ്സും ഒക്കെ വോട്ടവകാശം നിര്‍ബന്ധമാക്കിയത് പോലെ ഒരു നിയമം വേണമെന്ന് ആരും പറയില്ല. കാരണം നമുക്ക് നിയമ ലംഖനത്തിലാണ് കൂടുതല്‍ താല്പര്യം. അതുകൊണ്ട് ജനത്തെ തിരിച്ചറിവില്‍ കൊണ്ട് വരികയാണ് വേണ്ടത്.

August 22, 2009

ഇന്ത്യക്കാരുടെ വിദേശ നിക്ഷേപം 70,00,000 കോടി രൂപ...

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തെക്കുറിച്ച് പുറത്തു വന്നിരിക്കുന്ന കണക്കുകളും വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ് . ഏതാണ്ട് എഴുപതു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യക്കാര്‍ക്ക് വിദേശ ബാങ്കുകളില്‍ ഉള്ളത്. ഈ നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെയാനെന്നു അറിയുമ്പോഴാണ് നമ്മുടെ നാടിന്റെ അവസ്ഥ നാം വിശകലനം ചെയ്യേണ്ടത്.
കേന്ദ്രം ഭരിക്കുന്ന മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഇത്രയൊക്കെ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് രാജ്യം പുരോഗമിക്കുകയാണെന്ന് പ്രചരണം നടത്തിയാലും ഇത്തരത്തിലുള്ള അടിസ്ഥാനപരമായ പ്രശ്നങ്ങളില്‍ നിന്ന് മാറി നിന്നുകൊണ്ടുള്ള വെറും പ്രഹസനം മാത്രമായി അത് മാറുകയാണ്. സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണം മുഴുവനും ഇന്ത്യയിലേക്ക്‌ കൊണ്ടുവരാനുള്ള നിയമം കൊണ്ടുവരണം. എനാല്‍ വിതഗ്ധര്‍ അഭിപ്രായപ്പെടുന്ന പോലെ ഇന്ത്യയിലെ ദാരിദ്ര്യം ഏറെ കുറെ മാറും. ഇതു രാജ്യത്തിനും രാഷ്ട്രീയത്തിന് പൊതുവെയും ഗുണം ചെയ്യും.

സ്വാതന്ത്ര്യം കിട്ടി അറുപത്തി മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യയില്‍ ദാരിദ്ര്യം അവസാനിപ്പിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിവില്ല എന്ന് വരെ സ്പ്രീം കോടതിക്ക് പറയേണ്ടി വന്നു. ദാരിദ്ര്യം മാറ്റാന്‍ കഴിയാത്തത് പോട്ടെ, സാധാരണക്കാരന്റെ പിച്ച ചട്ടിയില്‍ കയ്യിട്ടു വാരുന്ന പുതിയ പുതിയ കരാറുകളും നിയമങ്ങളും പൊതുജനങ്ങളുടെ ചുമലില്‍ അടിച്ചേല്‍പ്പിക്കുന്നു. ഇത്തരത്തിലുള്ള കരാരുകള്‍ക്കും ഉടംബടികള്‍ക്കും മൊത്തമായും ചില്ലറയായും കിട്ടുന്ന ബ്രോക്കര്‍ ഫീസാണ് സ്വിസ് ബാങ്ക് പോലുള്ള വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാരുടെ നിക്ഷേപമായി കുന്നു കൂടുന്നത്.

സാമ്പത്തിക അസമത്വം എല്ലാം ഇരുട്ടി വെളുക്കുമ്പോള്‍ അവസാനിക്കും എന്നാ മിഥ്യ ധാരണയൊന്നും ഈയുള്ളവനില്ല, അതിനു അങ്ങനെയാവാന്‍ കാക്ക മലര്‍ന്നു പരക്കണ്ടേ...


August 16, 2009

അമേരിക്കയുടെ വിവേചന നിലപാടുകള്‍ എതിര്‍ക്കപ്പെടണം.

അമേരിക്കയുടെ ശുദ്ധ പോക്രിത്തരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പുതിയ വാര്ത്ത മാദ്ധ്യമങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു.അമേരിക്കയിലെ ഒരു വിമാനത്താവളത്തില്‍ പ്രമുഖ ബോളിവുഡ് താരം ഷാരൂഖ്‌ ഖാനെ രണ്ടു മണിക്കൂറുകളോളം തടഞ്ഞു വയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തെത്രേ.! നമ്മുടെ മമ്മൂട്ടിയെ ഇങ്ങനെ തടഞ്ഞു വച്ച് ചോദ്യം ചെയ്തത്‌ കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ്. മുന്‍ രാഷ്ട്രപതി എ. പി. ജെ അബ്ദുല്‍ കലാമിനെ ഒരു അമേരിക്കന്‍ വിമാന കമ്പനി തടഞ്ഞു വച്ച് ദേഹ പരിശോധന നടത്തി. കമല്‍ ഹാസന്‍ എന്ന നാമത്തില്‍ മുസ്ലിം ചുവ കണ്ട് അദ്ദേഹത്തെയും അപമാനിച്ചുവല്ലോ അവര്‍ ...!എത്ര പ്രമുഖനായാലും മുസ്ലിം നാമധാരി ആയാല്‍ തന്നെ നോ രക്ഷ..!നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തായ അമേരിക്കയുമായി ഇടയ്ക്കിടയ്ക്ക് മാലോകരറിയാതെ ഭരണ കര്‍ത്താക്കള്‍ എന്തോക്കൊയോ കരാറുകള്‍ ഒപ്പിടാറുണ്ടല്ലോ..! ആര്‍ക്കറിയാം ഇതിന്റെയൊക്കെ ഉള്ളിലിരുപ്പ്. അല്ലെങ്കിലും അമേരിക്കയെ എന്തിനു കുറ്റപ്പെടുത്തണം, ഷാരൂഖിന്റെയും മമ്മൂട്ടിയുടെയുമൊക്കെ സമുദായക്കാരില്‍ ഭൂരിഭാഗവും അമേരിക്കയെ രക്ഷകരും മോചകരുമായി കണക്കാക്കുന്നവരാണല്ലോ. ഇതൊക്കെ അതിന്റെതായ സ്പിരിറ്റില്‍ എടുക്കാന്‍ മാത്രം വിശാല മനസ്കരാണവര്‍.! വാല്‍ക്കഷ്ണം: മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതില്‍ ഇന്ത്യയെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു അമേരിക്ക. അന്താരാഷ്ട്ര മതസ്വാതന്ത്ര്യം നിര്‍ണയിക്കാന്‍ അമേരിക്ക രൂപം കൊടുത്ത സമിതിയാണ് ഇന്ത്യയെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ഗീയ കലാപങ്ങള്‍ ഇന്ത്യയില്‍ കൂടുന്നതായും അമേരിക്ക അഭിപ്രായപ്പെട്ടു. - വാര്‍ത്ത.


"ചോറില്‍ കിടക്കുന്ന കല്ലെടുക്കത്തവരാണോ ചേറില്‍ കിടക്കുന്ന എരുമയെ എടുക്കുന്നത്"

ഇടതുപക്ഷം ക്ഷയിക്കരുതെന്ന് ആഗ്രഹിച്ചവരാണ് നിഷ്പക്ഷ രാഷ്ട്രീയ വീക്ഷണമുള്ളവരും ഇതിനെ അത്തരത്തില്‍ നിരീക്ഷണം നടത്തിയവരും. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചാലും ഇടതുപക്ഷം ഒരു സമ്മര്‍ദ്ദ ശക്തിയായി നില്‍ക്കണമെന്ന് അവരാഗ്രഹിച്ചു. സാമ്രാജ്യത്തത്തിന്നെതിരെയുള്ള ഇടതുപക്ഷത്തിന്റെ കടുത്ത നിലപാടാണ്‌ പലപ്പോഴും കഴിഞ്ഞ സര്‍ക്കാരുകളെ സാമ്രാജ്യത്വ അജണ്ടകളുടെ നടത്തിപ്പുകാരകുന്നതില്‍ നിന്നും തടഞ്ഞത്.
ഇത്തവണ ഇടതുപക്ഷം ക്ഷയിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നു.രാജ്യത്തിന്റെ സൈനിക കേന്ദ്രങ്ങളില്‍ അമേരിക്കന്‍ പരിശോധന അനുവദിക്കുന്ന കരാറില്‍ ഒപ്പിടുക വഴി ഈ അടിമത്തത്തിന്റെ വ്യക്തമായ സൂചനകള്‍ വരുന്നു. രാജ്യത്തിന്റെ പരമാധികാരം അടിയറ വച്ച് കൊണ്ടുള്ള കരാരെന്ന ആരോപണം ഉയരുന്നു. ഇനിയും ഇത്തരം കരാറുകളും ദാസ്യ വേലകളും പ്രതീക്ഷിക്കാം.സാമ്രാജ്യത്ത ശ്രുംഖലകളുടെ ഉപദേഷ്ടാക്കള്‍ ഇനിയും പല വലകള്‍ വിരിക്കും. പ്രലോഭനങ്ങള്‍ നിരത്തും. കോടിപതികളായ ജനപ്രധിനിധികളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും. ദരിദ്രരും പട്ടിണിപ്പാവങ്ങളും നിറഞ്ഞ നമ്മുടെ നാടിന്റെ നേതാക്കളുടെ വരുമാനത്തിന്റെ കണക്കു നാം അറിഞ്ഞുവല്ലോ... സമ്പന്നനായ ഒരു മന്ത്രിയുടെ സമ്പാദ്യം 31.89 കോടി, ഭാര്യയുടെ 4.96 കോടി ...!ഇടതു പക്ഷത്തെ ക്ഷയിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് തലയൂരാന്‍ പറ്റില്ല. കേവലം സങ്കുചിത താല്പര്യങ്ങള്‍ക്കായി, പ്രാദേശിക പ്രശ്നങ്ങളുടെ പേരില്‍, തമ്മിലടികളുടെ വൈരാഗ്യം തീര്‍ക്കാനെന്ന വണ്ണം ഇടതുപക്ഷ വിരുദ്ധ നിലപാടെടുത്തവര്‍ കാര്യങ്ങളുടെ ഗൌരവം തിരിച്ചറിഞ്ഞില്ല എന്ന് വേണം കരുതാന്‍‍. രാജ്യം നേരിടുന്ന മുഖ്യ ഭീഷണി നിലനില്പിന്റെയാണ്, സാമ്രാജ്യത്തത്തോടുള്ള അടിമത്തത്തിന്റെയാണ്. മാധ്യമങ്ങളും സാമ്രാജ്യത്താനുകൂല നിലപാടെടുത്തു. ആണവ കരാര്‍, സാമ്പത്തിക പ്രതിസന്ധി, സാമ്രാജ്യത്ത അജണ്ടകള്‍ തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ല. ലാവ്‌ലിന്‍ ചര്‍ച്ച ചെയ്തത് പോലെ ബോഫോഴ്സ് കോഴയുടെ ഇടനിലക്കാരന്‍ ക്വത്രോച്ചിയെ രക്ഷപ്പെടുത്തിയതും മറ്റു അഴിമാതിക്കേസ്സുകളും ചര്‍ച്ച ചെയ്തില്ല. അതേ സമയം ഇടതുപക്ഷത്തെ ക്ഷയിപ്പിക്കുന്നത് ഇടതുപക്ഷം തന്നെ എന്നൊരു തിരിച്ചറിവ്‌ അനിവാര്യമായിരിക്കുന്നു. വിഭാഗീയതയും, തല തിരിഞ്ഞ ഭരണ പരിഷ്കാരങ്ങളും അവരുടെ പരാജയത്തിന്റെ മുഖ്യ കാരണങ്ങളായെന്നു വിലയിരുത്തപ്പെട്ടു. അച്ചടക്കരാഹിത്യം വച്ച് പൊറുപ്പിക്കില്ല എന്നത് ഒരു കേഡര്‍ പാര്‍ട്ടിയെ സംബന്ധിച്ചടത്തോളം ചിട്ടയുടെ ഭാഗം. പക്ഷെ ശിക്ഷണത്തിലും പക്ഷപാതമുണ്ടെന്ന തോന്നല്‍ വിഭാഗീയതയെ കൂടുതല്‍ രൂക്ഷമാക്കുന്നു. നേതാക്കളുടെ ആഡംബര ജീവിതത്തെയും സ്വത്ത്‌ സമ്പാദനത്തെയും വിമര്‍ശിക്കുന്നവര്‍ അതിന്റെ കാരണം കണ്ടെത്താനും പ്രതിവിധി നടപ്പാക്കാനും ശ്രമിക്കുന്നില്ല.കാര്യങ്ങളെ കുറെ കൂടി ഗൌരവത്തില്‍ കണ്ട്, രാജ്യത്തിന്റെ രാഷ്ട്രീയ അവസ്ഥകളെ വിശകലനം ചെയ്തു വിശാലമായ നിലപാടുകള്‍ എടുക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. അവരെ തകര്‍ക്കണമെന്നു ആഗ്രഹിക്കുന്നവരുടെ നിലപാടുകളേക്കാള്‍ ഗുരുതരമല്ലേ നേതാക്കള്‍ തന്നെ പ്രസ്ഥാനത്തെ തകര്‍ക്കുന്ന അവസ്ഥ ..? ചോറില്‍ കിടക്കുന്ന കല്ലെടുക്കത്തവരാണോ ചേറില്‍ കിടക്കുന്ന എരുമയെ എടുക്കുന്നത് എന്ന് ഒരു പ്രസക്തമായ ചോദ്യം പതുജനങ്ങള്‍ ഇടതുപക്ഷത്തോട് ചോതിക്കാന്‍ ഇടവരുത്തരുത്

July 19, 2009

ചൂടുപിടിച്ച സ്വവര്‍ഗ്ഗ പ്രണയം

സ്വവര്‍ഗ്ഗ പ്രണയം ഇസ്‌ ലാം മത സംഹിതകള്‍ക്കെതിരാണെന്നും ഇതിന്‌ രാജ്യത്ത്‌ നിയമ സാധുത നല്‍കരുതെന്നും പ്രമുഖ ഇസ്‌ ലാം മത പണ്‌ഡിതനും ദാറുല്‍ ഉലൂം ദിയോബന്ദ്‌ ഡെപ്യൂട്ടി വൈസ്‌ ചാന്‍സലറുമായ മൗലാന അബ്‌ദുള്‍ കാലിഖ്‌ മദ്രാസി. ഇസ്‌ ലാമിക ശരീ അത്ത്‌ നിയമപ്രകാരം സ്വവര്‍ഗ്ഗ ലൈംഗികത നിഷിദ്ധമാണ്‌. ഐപിസി 377 എടുത്തുകളയാനുള്ള നീക്കത്തില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്‍മാറണമെന്നും മദ്രാസി ആവശ്യപ്പെട്ടിരിക്കുന്നു.

ഈയുള്ളവന്റെ കാഴ്ചപ്പാടില്‍ തോന്നിയ ചില കാര്യങ്ങള്‍ പറയട്ടെ. സ്വവര്‍ഗ്ഗ വിവാഹം മുസ്ലിം മതത്തില്‍ നിഷിദ്ധം ആണെങ്കില്‍ മുസ്ലിം മത വിശ്വാസികള്‍ അത് ചെയ്യേണ്ട. മുസ്ലിം എന്ന് പറഞ്ഞാല്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവന്‍ എന്നാണ് എന്‍റെ അറിവ് . അങ്ങനെ ഉള്ളവര്‍ അത് ചെയ്യില്ല. പിന്നെ മുസ്ലിം നാമധാരികള്‍ ആയവര്‍ അത് ചെയ്യുന്നെങ്കില്‍ ഇന്ത്യ യിലെ മുസ്ലിം ജനത അതില്‍ ബേജാര്‍ ആവേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല. ശരി അത്തില്‍ തെറ്റായി പറയുന്നത് നടപ്പാക്കാതിരിക്കാന്‍ ഇന്ത്യ ഒരു മുസ്ലിം രാജ്യം അല്ല എന്ന് കുടി ഓര്‍മിക്കണം. സ്വവര്‍ഗ്ഗ പ്രേമി അയ ഒരാളെ അയാള്‍ ഇഷ്ട പെടുന്ന രീതിയില്‍ ജീവിക്കാന്‍ സമ്മതിക്കുന്നത് നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്. ഉദാഹരണത്തിന് സ്വവര്‍ഗ്ഗ പ്രേമി അയ ഒരു പുരുഷന്‍ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ അയാള്‍ക്ക് നല്ല ഒരു ലൈംഗിക ജീവിതം സാധിക്കും എന്ന് തോന്നുന്നില്ല. അത് ആ പെണ്‍കുട്ടിയുടെയും കുടി ജീവിതം തകര്‍ക്കുക മാത്രമേ ഉള്ളു . സ്വവര്‍ഗ്ഗ വിവാഹം അനുവദിച്ചാല്‍ തന്നെ അത് ഇഷ്ടപെടുന്നവര്‍ മാത്രമല്ലെ അങ്ങനെ ജീവിക്കു അല്ലാതെ എല്ലാരും അങ്ങനെ ചെയ്യില്ലല്ലോ?
എന്തിനും ഏതിനും മതത്തിന്റെ കൂട്ടുപിടിച്ച് മത മേലധികാരികള്‍ നടത്തുന്ന ഇത്തരം ചര്‍ച്ചകളില്‍നിന്നും ഇന്ത്യന്‍ മുസ്ലിമ്ങള്‍ മാറി നില്‍ക്കണമെന്നാണ് ഈയുള്ളവന്റെ അപേക്ഷ.

July 18, 2009

ഭ്രമരം, വീണ്ടും മോഹന്‍ലാല്‍ മാജിക്!

ചിത്രത്തെക്കുറിച്ച് ബ്ലെസ്സി നേരത്തെ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞത് മനസ്സിലുള്ളതിനാല്‍ ഒരു ബ്ലെസ്സി ചിത്രം കാണാന്‍ പോകുന്ന തയ്യാറെടുപ്പൊന്നുമില്ലാതെയാണ് തിയറ്ററില്‍ കയറിയത്. തയ്യാറെടുപ്പൊന്നുമില്ലേ എന്ന് ചോദിച്ചാല്‍ ബ്ലെസ്സിയുടെ ആദ്യ ത്രില്ലര്‍ പശ്ചാ‍ത്തലത്തിലുള്ള ചിത്രമല്ലേ അതു കൊണ്ട് മോഹന്‍ലാല്‍ വിമര്‍ശകരായ ചില സുഹൃത്തുക്കളെ കൂടി ഒരു ധൈര്യത്തിന് കൂടെ കൂട്ടിയിരുന്നു.
പ്രതികാരത്തിന്‍റെ കനല്‍ ആവുന്നോളം പ്രേക്ഷകന് മനസിലാക്കികൊടുത്തു കൊണ്ടാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്‌. പല സന്ദര്‍ഭങ്ങളിലും ചെറുതായി ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും ഒരു ചെറിയ കഥയെ സംവിധായകന്‍റെ കൈയ്യൊപ്പുള്ള ഒരു മനോഹര ചിത്രമാക്കുന്നതില്‍ ബ്ലെസ്സി വിജയിച്ചിരിക്കുന്നു എന്ന് നിസംശയം പറയാം. തിരക്കഥ അല്‍പ്പം കൂടി മുറുക്കമുളളതായിരുന്നെങ്കില്‍ തന്‍‌മാത്രയ്ക്കും മുകളില്‍ നില്‍ക്കുന്ന ഒരു ചിത്രം സമ്മാനിക്കാന്‍ ബ്ലെസ്സിക്ക് കഴിഞ്ഞേനെ.
ലാല്‍ എന്ന നടന്‍റെ അഭിനയ പാടവമാണ് പ്രേക്ഷകരെ പിടിച്ചു നിര്‍ത്തുന്നത്. എന്നാല്‍ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ മറ്റ് താരങ്ങളെ തെരഞ്ഞെടുക്കാനായി പലപ്പോഴും അഭിനയ ക്ലാസുകള്‍ വരെ നടത്താറുളള ബ്ലെസ്സിക്ക് ഇത്തവണ പിഴച്ചു പോയി എന്ന് പറയാതിരിക്കാനാവില്ല. ബ്ലെസ്സി കഥാപാ‍ത്രങ്ങളിലെ സ്വാഭാവികത (കാഴ്ചയിലെ മുത്തച്ഛനെ ഓര്‍ക്കുക) ഭ്രമരത്തിലെ മറ്റ് പല കഥാപാത്രങ്ങളിലും കാണാന്‍ കഴിഞ്ഞില്ല. ഡോ അലക്സ് മാത്രമാണ് ഇതിനൊരപവദം. ഇത് ചിത്രത്തിന്‍റെ മൊത്തത്തിലുള്ള ആസ്വാദനത്തെ സാരമായിതന്നെ ബാധിക്കുന്നുമുണ്ട്.
ലാലിന്‍റെ ഭാര്യയായി എത്തുന്ന ഭൂമികയ്ക്കൊ, മകളായി എത്തുന്ന ബാലതാരത്തിനോ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. അജയന്‍ വിന്‍സെന്‍റിന്‍റെ ഛായാഗ്രാഹണം കഥയുടെ മൂഡിന് അനുയോജ്യമാണ്. മോഹന്‍ സിതാരയുടെ സംഗീതവും (പ്രത്യേകിച്ച് അണ്ണാരക്കണ്ണാ എന്ന് ഗാനം).
എങ്കിലും ചിത്രം കണ്ടിറങ്ങിയപ്പോള്‍ ഭ്രമരം റിലീസ് ചെയ്യുന്നതിനു മുന്‍പ് ബ്ലെസ്സി പറഞ്ഞ ഒരു കാര്യം ഓര്‍മ വന്നു. മോഹന്‍ ലാല്‍ എന്ന നടന്‍റെ അഭിനയ ജീവതത്തിലെ ഏറ്റവും മികച്ച 10 കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഭ്രമരത്തിലെ ശിവന്‍ കുട്ടി എന്ന കാര്യം. തിയറ്ററിനു പുറത്തിറങ്ങിയ ഞാന്‍ ഇക്കാര്യം കൂടെയുള്ള ലാല്‍ വിമര്‍ശകരോട് ചോദിച്ചു.
അവരും ബ്ലെസ്സിയുടെ അഭിപ്രായത്തെ തലകുലുക്കി അംഗീകരിച്ചു. ഇത് തന്നെയാണ് ഭ്രമരം പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. സിനിമ കണ്ടിറങ്ങിയശേഷം അല്‍പ്പനേരത്തേക്കെങ്കിലും ലാല്‍ പകര്‍ന്നാടിയ കഥാപാത്രം പ്രേക്ഷക മനസ്സില്‍ ഉണ്ടാവും. ഇന്ന് എത്ര ചിത്രങ്ങള്‍ക്ക് അതിനു കഴിയുന്നു എന്ന് കൂടി ഓര്‍ക്കുമ്പോള്‍ ഭ്രമരം നഷ്ടപ്പെടുത്തേണ്ട സിനിമയല്ലെന്ന് നമുക്ക് മനസ്സിലാവുന്നു. പ്രതികാരത്തിന്റെ അഗ്നിയില്‍ ചാലിച്ചെടുത്ത വികാരനിര്‍ഭരമായ ഈ സിനിമ മിസ് ചെയ്യാതിരിക്കുക!

"പിടക്കോഴികളെ ഈ സിനിമ കാണിക്കരുത്"

“പിടക്കോഴികളെ ഈ സിനിമ കാണിക്കരുത്. കണ്ടാല്‍ അവ പോലും കൂവിപ്പോകും” - ഈ പട്ടണത്തില്‍ ഭൂതം എന്ന ചിത്രം കണ്ടിറങ്ങിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു. അദ്ദേഹത്തിന്‍റെ അഭിപ്രായം തന്നെയായിരുന്നു സിനിമ കണ്ട ഭൂരിഭാഗം പ്രേക്ഷകര്‍ക്കും. സിനിമയ്ക്ക് ആദ്യ ദിനം നല്ല തിരക്കുണ്ട്. ഈ തിരക്കിക്കയറുന്ന ജനങ്ങളെല്ലാം നിരാശയാല്‍ തൂങ്ങിയ മുഖവുമായി ഇറങ്ങിപ്പോകുന്നത് ഭൂ‍തം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലെ ദയനീയ കാഴ്ച.
പത്മശ്രീ ഉള്‍പ്പടെയുള്ള ദേശീയ ബഹുമതികള്‍ ലഭിച്ച നടനാണ് മമ്മൂട്ടി. ഇത്തരം കോമാളിച്ചിത്രങ്ങളില്‍ അഭിനയിച്ച് തന്‍റെ വിലപ്പെട്ട സമയം പാഴാക്കണോ എന്നത് അദ്ദേഹം ചിന്തിക്കേണ്ട ചോദ്യം. ബുദ്ധി വീട്ടില്‍ വച്ചതിന് ശേഷം മാത്രം തിയേറ്ററില്‍ പോയി കാണേണ്ട സിനിമകളുടെ ഗണത്തില്‍ പെട്ടതാണ് ഈ ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ പറയുന്നുണ്ടെങ്കിലും, ഈ കാലഘട്ടത്തില്‍, സിനിമ എന്ന മാധ്യമത്തിന്‍റെ ശക്തി ഇത്രയേറെ പ്രസക്തമായ സാഹചര്യത്തില്‍ 'ഈ പട്ടണത്തില്‍ ഭൂതം’ ആര്‍ക്കും ഗുണം ചെയ്യാത്ത ഒരു സിനിമയാണെന്ന് പറയേണ്ടി വരുന്നത് ഈയുള്ളവന്‍റെ നിസഹായാവസ്ഥ......

May 05, 2009

ഷൂ. എറിഞ്ഞതും, കൊണ്ടതും, വീണതും


എറിഞ്ഞതു ചിദംബരത്തിനു നേരെ, കൊണ്ടതു സോണിയാജിക്ക്‌, വീണതു ജഗദീഷ്‌ ടൈറ്റ്‌ലറും സജ്ജന്‍കുമാറും, നൊന്തതാകട്ടെ; കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌! വീണ്ടും ഇതാ ഒരു ഷൂ പ്രതിഷേധത്തിന്റെയും തിരിഞ്ഞുകുത്തുന്ന ചരിത്രത്തിന്റെയും പ്രതീകമായിരിക്കുന്നു. 

ഷൂവിന്റെയും ചെരുപ്പിന്റെയും ചരിത്രവും ദൗത്യവും മാറുകയാണ്‌. ഇതിന്റെ പേറ്റന്റ്‌ തീര്‍ച്ചയായും ഇറാഖി പത്രപ്രവര്‍ത്തകന്‍ മുന്‍തദര്‍ അല്‍സൈദിക്ക്‌.അധികാരവും മെയ്യൂക്കും കൊണ്ട്‌ നിസ്സഹമായരായ ജനതയെ ദ്രോഹിച്ചുവിടുന്നവര്‍ക്ക്‌ ഈ ഷൂവില്‍ നല്ല പാഠം. മുറിവുകള്‍ ഉണ്ടാക്കുന്നവര്‍ കരുതിയിരിക്കുക, ഇത്തരം ഒരു മുറിവും ഉണങ്ങുകയില്ല, അതു വ്രണമായി, വേദനയായി, പ്രതിഷേധമായി, ചരിത്രത്തിന്റെ തിരുമുറിവായി അവശേഷിക്കും, വേട്ടയാടും. അക്രമികള്‍ പഠിക്കുക, പഠിച്ചുകൊണ്ടേയിരിക്കുക. ഇതു കാലത്തിന്റെ പാഠപുസ്‌തകമാണ്‌.1984ലെ ഇന്ദിരാവധമായിരുന്നു പശ്ചാത്തലം. പ്രധാനമന്ത്രിയെ വെടിവച്ചുകൊന്നത്‌ സിഖ്‌ സമുദായത്തില്‍പെട്ട ഒരാളായി എന്നത്‌ എങ്ങനെ ഒരു സമുദായത്തിന്റെ കുറ്റമാകും? ഒരു ജനതയെ ഒന്നാകെ വേട്ടയാടാന്‍ അതെങ്ങനെ കാരണമാകും? ഒറ്റരാത്രി, ഒരേയൊരു രാത്രി. മൂവായിരത്തോളം സിഖുകാരെയാണു വേട്ടയാടിയത്‌. എങ്ങനെയാണ്‌ ആ ഒക്‌ടോബര്‍ 31ന്റെ മുറിവുണങ്ങുക? ഒരു ജനത അതു മറന്നില്ലെങ്കില്‍ എന്തിനത്ഭുതം?സോണിയയും രാഹുലും സിഖ്‌സമുദായത്തോടു മാപ്പുപറഞ്ഞതാണ്‌; ഡോ. മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിക്കസേരയിലെത്തിച്ചതും ഒരു പ്രായശ്ചിത്തമാണ്‌. മി.സിംഗിന്‌ ഒരവസരം കൂടി നല്‍കുന്നതിനു പിന്നിലും ഇതേ വികാരമുണ്ട്‌. പക്ഷേ, എല്ലാം പിഴച്ചു. കാല്‍നൂറ്റാണ്ടു പിന്നിട്ടിട്ടും ഇമ്മാതിരി ചികിത്സകള്‍ നടന്നിട്ടും ആ മുറിവുണങ്ങിയിട്ടില്ല. നിസ്സഹായരെ വേട്ടയാടാനിറങ്ങുന്നവര്‍ ഓര്‍ക്കുക, ബാബരിമസ്‌ജിദും ഗുജറാത്തും ഒരു വിഭാഗത്തിന്റെ മാര്‍ഗേ കിടക്കുന്ന മര്‍ക്കടനാകുന്നുണ്ടല്ലോ.

സിഖ്‌വിരുദ്ധ കലാപക്കേസില്‍ ജഗ്‌ദീഷ്‌ ടൈറ്റ്‌ലര്‍ക്കു സിബിഐ ക്ലീന്‍ചീറ്റ്‌ നല്‍കിയതാണ്‌ പഴയ മുറിവിന്റെ പൊറ്റയടര്‍ത്തിയത്‌. ടൈറ്റ്‌ലര്‍ക്ക്‌ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമായിരുന്നു. അതിനു വഴിയൊരുക്കുക എന്ന സദുദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. ആരു കണ്ടു അതിവ്വിധം പൊല്ലാപ്പാകുമെന്ന്‌. കാലം ഒന്നും മറന്നുകളയുന്നില്ല; അക്രമകാരികള്‍ക്കുള്ള പാഠമാണിത്‌.കലാപത്തിന്റെ ഇരകള്‍ ഇപ്പോഴും മനസ്സില്‍ തീയുമായി നടക്കുന്നതില്‍ കാര്യമില്ലാതെയുമില്ല. കടന്നുപോയത്‌ ഇരുപത്തഞ്ചു വര്‍ഷങ്ങളാണ്‌. ഒരു ജനതയെ ഒന്നാകെ വേട്ടയാടിയ കുറ്റവാളികള്‍ ഒരാള്‍പോലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. അന്വേഷണങ്ങള്‍, കമ്മീഷനുകള്‍, റിപ്പോര്‍ട്ടുകള്‍, കോടതി നടപടികള്‍ എല്ലാ അനന്തം. ഒന്നിനും ഒരു തീര്‍പ്പുമില്ല. 

കലാപ ദല്ലാളന്മാരും അന്നത്തെ മേസ്‌ത്രിമാരും ഇരകള്‍ക്കു മുമ്പില്‍ നിര്‍വിഘ്‌നം കവാത്തു നടത്തുന്നു. എങ്ങനെയാണ്‌ മുറിവുണങ്ങുക? ഇതു കോണ്‍ഗ്രസിനു മാത്രമുള്ള പാഠമല്ല; ബിജെപിക്കും മറ്റെല്ലാ പരാക്രമികള്‍ക്കുമുള്ള പാഠമാണ്‌.ജര്‍ണയില്‍ സിംഗ്‌ എന്ന സിഖ്‌ പത്രപ്രവര്‍ത്തകന്‍ വലിച്ചെറിഞ്ഞ വെള്ള സ്‌പോര്‍ട്‌സ്‌ ടൈപ്പ്‌ ഷൂ ഒരു സമുദായത്തെയാകെ ഇളക്കിയിരിക്കുന്നു. ഈ ഇളക്കം ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ജയസാധ്യതകളെ ബാധിച്ചേക്കാം എന്നതും നേര്‌. ഇനിയുമുണ്ട്‌ നേര്‌; ഇവ്വിധം പ്രതിഷേധിച്ച്‌ മതേതരചേരിയുടെ അവസരങ്ങള്‍ തുലച്ചുകളഞ്ഞാല്‍ രാജ്യത്ത്‌ പകരം വരുന്നത്‌ എന്താകും? പഴയതിലും വലിയ കലാപ മാനേജര്‍മാരുടെ പുനരവതാരം. അതുചിതമാണോ?കാലത്തിനു മുറിവുകള്‍ ഉണക്കാന്‍ കഴിയണം. ഇല്ലെങ്കില്‍ മാനവകുലത്തിന്‌ ഈ ഭൂമി നരകമാകും. മറക്കാനും പൊറുക്കാനും കഴിയുന്നില്ലെങ്കില്‍ ചരിത്രത്തിലെ കുഴിമാടങ്ങളില്‍ നിന്നു ദുരന്തങ്ങളുടെ അസ്‌തികൂടങ്ങളെല്ലാം എഴുന്നേറ്റുവരും. പിന്നെ എങ്ങനെയാണ്‌ ഈ ഭൂമിയില്‍ ജീവിക്കാനാവുക? ഓര്‍മിപ്പിക്കാം, പാഠമാക്കാം. അതിനപ്പുറം വ്രണങ്ങള്‍ കുത്തിപ്പഴുപ്പിച്ചു സജീവമാക്കി നിറുത്തിയാല്‍ അതു ദുരന്തങ്ങളുടെ ആവര്‍ത്തനമാകും. കോണ്‍ഗ്രസ്‌ ഓര്‍ത്തിരിക്കുക, സിഖ്‌ സമുദായം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുക, അതിനപ്പുറമാകുന്നത്‌ പുതിയ ദുരന്തമാകും.

May 02, 2009

പ്രഭാകരനോടെ പ്രശ്‌നം തീരുമോ?.

പ്രഭാകരനോടെ പ്രശ്‌നം തീരുമോ?.

ശ്രീലങ്കയിലെ വംശീയ സംഘര്‍ഷത്തിന്റെ സുദീര്‍ഘമായ ചരിത്രത്തില്‍ എല്‍.ടി.ടി.ഇ. വന്‍ തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്‌. അതോടൊപ്പം വമ്പന്‍ വിജയങ്ങളും നേടിയിട്ടുണ്ട്‌. ഈ സന്ദര്‍ഭങ്ങളിലെല്ലാം പ്രഭാകരന്‍ ശ്രദ്ധേയമായ തിരിച്ചുവരവുകള്‍ നടത്തിയിട്ടുണ്ട്‌. ഏറ്റവും മോശമായ സമയത്തുപോലും അദ്ദേഹം പ്രതീക്ഷ കൈവിട്ടിരുന്നില്ല. ബാഹ്യപരിസ്ഥിതിയെയും ആഭ്യന്തര വൈരുധ്യത്തെയും തന്റെ നേട്ടങ്ങള്‍ക്ക്‌ സമര്‍ഥമായി വിനിയോഗിച്ച്‌ ഓരോ തവണയും പ്രഭാകരന്‍ ശക്തമായി തിരിച്ചെത്തി. 1987 മെയില്‍ വടമരച്ചിയില്‍ സൈനിക നടപടികളെത്തുടര്‍ന്ന്‌ പുലികള്‍ക്ക്‌ യുദ്ധമുഖത്തുനിന്ന്‌ ഓടേണ്ടി വന്നു. 1988-89 ല്‍ ഇന്ത്യന്‍ സമാധാനസേന വാന്നി വനാന്തരങ്ങളില്‍ ഗറില്ലകളെ വളഞ്ഞു. 1995-96 ല്‍ ചന്ദ്രിക കുമാരതുംഗെ പ്രസിഡന്റായിരുന്നപ്പോള്‍ ജാഫ്‌ന വിടാന്‍ എല്‍.ടി.ടി.ഇ. നിര്‍ബന്ധിതരായി. എലിഫന്റ്‌ പാസ്‌, കിളിനൊച്ചി, മുല്ലൈത്തീവ്‌ തുടങ്ങിയ അവരുടെ ശക്തികേന്ദ്രങ്ങള്‍ അവര്‍ക്ക്‌ നഷ്‌ടപ്പെട്ടു. എന്നാല്‍ രണ്ടുവര്‍ഷത്തിനകം ശക്തി വീണ്ടെടുത്ത്‌ തിരിച്ചുവരാനും നഷ്‌ടപ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനും ശ്രീലങ്കന്‍ സൈന്യത്തിന്‌ കനത്ത ആഘാതമേല്‌പിക്കാനും അവര്‍ക്ക്‌കഴിഞ്ഞു. പക്ഷേ, ഇപ്പോള്‍ സാഹചര്യങ്ങള്‍ നാടകീയമായി മാറിയിരിക്കുന്നു.

2002 ല്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടുമ്പോള്‍ തമിഴ്‌ ഈഴമെന്ന കല്‌പിത രാഷ്ട്രം വടക്കും കിഴക്കുമുള്ള എട്ട്‌ ജില്ലകളുടെ പൂര്‍ണ നിയന്ത്രണം വഹിച്ചിരുന്നു. ഈ ലേഖനമെഴുതുമ്പോഴാകട്ടെ, പുലികളുടെനിയന്ത്രണത്തിലുള്ളത്‌ വാന്നി വനത്തിന്റെ എട്ടു കിലോമീറ്റര്‍ മാത്രം. പുലിത്തലവന്‍ പ്രഭാകരന്റെ സന്തത സഹചാരിയായിരുന്ന കീഴടങ്ങിയ ദയാമാസ്റ്റര്‍ പറയുന്നത്‌ പ്രഭാകരനും ഇന്റലിജന്‍സ്‌ മേധാവി പൊട്ടുഅമ്മനും കടല്‍പ്പുലികളുടെ തലവന്‍ സൂസൈയും പ്രഭാകരന്റെ മകന്‍ ചാള്‍സ്‌ ആന്റണിയും മുങ്ങിക്കപ്പലില്‍ രക്ഷപ്പെടാനൊരുങ്ങുകയാണെന്നാണ്‌
. പെട്ടെന്നുള്ളഈ സംഭവവികാസങ്ങള്‍ പ്രഭാകരന്റെ അന്ത്യത്തെയാണോ സൂചിപ്പിക്കുന്നത്‌? ഈ ദയനീയമായ പരിതസ്ഥിതിയെ എങ്ങനെ വിശദീകരിക്കാനാവും? ഇന്ത്യന്‍ സര്‍ക്കാറിന്റെയും തമിഴ്‌നാട്‌ ഭരണകൂടത്തിന്റെയും രഹസ്യവും പരസ്യവുമായ പിന്തുണയോടെ തമിഴ്‌സായുധ കലാപം ശക്തിനേടിത്തുടങ്ങിയപ്പോള്‍ അവരോട്‌ വലിയ സഹാനുഭൂതിയും ഉണ്ടായിരുന്നു. സായുധ കലാപകാരികളുടെ ഹിംസയെ രാഷ്ട്രം നടത്തുന്ന ഭീകരാക്രമണത്തിനെതിരെയുള്ള നീതീകരിക്കാവുന്ന പ്രതികരണമായാണ്‌ അക്കാലത്ത്‌ ശ്രീലങ്കന്‍ നിരീക്ഷകര്‍ കണ്ടത്‌. പക്ഷേ, പുലികള്‍ക്ക്‌ ആ പെരുമ നഷ്‌ടപ്പെട്ടു. അവര്‍ നിഷ്‌കളങ്കരായ സിംഹളപൗരന്‍മാരെ ആക്രമിക്കാന്‍ തുടങ്ങി. മേല്‍ക്കൈ നേടാനുള്ള ആര്‍ത്തിയോടെ തങ്ങളുടെ തമിഴ്‌ എതിരാളികളെത്തന്നെ ഉന്‍മൂലനം ചെയ്യാനും തുടങ്ങി. അനുരാധപുരത്തെ ബുദ്ധിസ്റ്റ്‌ തീര്‍ഥാടകര്‍ക്കുനേരെയുള്ള നീചമായ ആക്രമണം, സബരത്‌നനം ഉള്‍പ്പെടെയുള്ള ടി.ഇ.എല്‍.ഒ. അണികളുടെയും ഇ.പി.ആര്‍.എല്‍.എഫ്‌. നേതാവ്‌ പത്മനാഭയുടെയും ക്രൂരമായ കൊലപാതകം, അമൃതലിംഗം, യോഗേശ്വരന്‍, നീലന്‍ തിരുശെല്‍വം, കീത്തീശ്വരന്‍, ലക്ഷ്‌മണന്‍ കതിര്‍ഗമര്‍ തുടങ്ങിയ മിതവാദികളായ തമിഴ്‌നേതാക്കളുടെ ഉന്‍മൂലനം, ജാഫ്‌നയിലെ തമിഴ്‌ സംസാരിക്കുന്ന മുസ്‌ലിങ്ങള്‍ 72 മണിക്കൂറിനകം ഒഴിഞ്ഞുപോകാന്‍ ആജ്ഞാപിച്ചുകൊണ്ട്‌ നടത്തിയ വംശീയ തുടച്ചുനീക്കല്‍, ദലിദ മലിഗാവ ക്ഷേത്രത്തില്‍ നടത്തിയ അക്രമം, രാജീവ്‌ഗാന്ധിയുടെ നിന്ദ്യമായ കൊലപാതകം.. ഇതൊക്കെ ഒരിക്കല്‍ എല്‍.ടി.ടി.ഇ.യോട്‌ സഹതാപം കാട്ടിയവരെ അതില്‍നിന്ന്‌ പിന്തിരിപ്പിച്ചു. ശ്രീലങ്കന്‍ സേനയെക്കാള്‍ കൂടുതല്‍ തമിഴ്‌നേതാക്കളെ തമിഴ്‌പുലികള്‍തന്നെ കൊന്നൊടുക്കി. അങ്ങനെ വംശീയാന്തര സംഘര്‍ഷമായി തുടങ്ങിയ തമിയ്‌കലാപം ആ വംശത്തിനകത്തുതന്നെയുള്ള കലാപമായി അധഃപതിച്ചു. സ്വീകാര്യമായ പരിഹാരമുണ്ടാക്കാനാവുമായിരുന്ന അവസരങ്ങളെല്ലാം സ്വതന്ത്ര രാഷ്ട്രമെന്ന ഏകപക്ഷീയമായ നിശ്ചയത്തോടെ പ്രഭാകരന്‍ നിരാകരിച്ചു. ചില പരിമിതികളുണ്ടായിരുന്നെങ്കിലും 1987-ലെ ഇന്ത്യ-ശ്രീലങ്കന്‍ കരാര്‍ അവസരത്തിന്റെ ജാലകം തുറക്കുന്നതായിരുന്നു. പ്രഭാകരന്റെ വഴക്കമില്ലായ്‌മയും സിംഹള മുരട്ടുവാദികളുടെ എതിര്‍പ്പും കാരണം ഈ കരാര്‍ ഭിന്നതയുടെ സ്രോതസ്സായി. ശ്രീലങ്കയെ അധികാര വികേന്ദ്രീകരണത്തോടെ മേഖലകളുടെ യൂണിയനാക്കാനുള്ള സത്യസന്ധമായ ശ്രമം പ്രസിഡന്റായിരുന്ന ചന്ദ്രിക കുമാരതുംഗെ നടത്തി. പത്തുവര്‍ഷം ഇടക്കാല ഭരണത്തിന്റെ ചുമതല എല്‍.ടി.ടി.ഇ.ക്ക്‌ ആയിരിക്കുമെന്ന സൂചനയും നല്‍കി. ഇവിടെയും പ്രഭാകരന്റെ മൗലികവാദമായിരുന്നു പ്രധാന തടസ്സം. അതുപോലെ തന്നെ, റനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സമാധാന ചര്‍ച്ചകളെത്തുടര്‍ന്നുണ്ടായ ദീര്‍ഘകാല വെടിനിര്‍ത്തല്‍ ഒരു ഫെഡറല്‍ പരിഹാരത്തിലേക്ക്‌ നയിക്കേണ്ടതായിരുന്നു. സിംഹള രാഷ്ട്രീയവും സര്‍ക്കാറിനോട്‌ സഹകരിക്കാനുള്ള പ്രഭാകരന്റെ വിമുഖതയും സായുധ സംഘര്‍ഷം വീണ്ടും തുടരാന്‍ കാരണമായി.
തമിഴ്‌ വോട്ടര്‍മാരോട്‌ തിരഞ്ഞെടുപ്പില്‍ നിന്ന്‌ വിട്ടുനില്‍ക്കാന്‍ എല്‍.ടി.ടി.ഇ. ആവശ്യപ്പെട്ടതു കാരണം മഹിന്ദ രാജപക്‌സെ പ്രസിഡന്റായത്‌ സാഹചര്യങ്ങളുടെ വൈരുധ്യമായി. ഇക്കാലത്ത്‌ പുലികള്‍ അന്തര്‍ദേശീയമായി കൂടുതല്‍ ഒറ്റപ്പെട്ടു. കൂടുതല്‍ രാഷ്ട്രങ്ങള്‍ എല്‍.ടി.ടി.ഇ.യെ ഭീകരസംഘടനയെന്ന്‌ മുദ്രകുത്തി നിരോധിച്ചു. യുദ്ധോപകരണങ്ങളുടെ ലഭ്യത നിലച്ചതും ബോംബാക്രമണങ്ങളെ ചെറുക്കാനാവാത്തതും പുലികളുടെ നാശത്തിന്‌ തുടക്കമായി. ശക്തമായ പ്രതിരോധമുണ്ടായിട്ടും കിളിനൊച്ചിയും എലിഫന്റ്‌ പാസ്സും മുല്ലൈത്തീവും വീഴുന്നത്‌ തടയാന്‍ പുലികള്‍ക്കായില്ല. പുതുക്കുടിയിരിപ്പിലെ ചെറുത്തു നില്‌പിനിടെ മികച്ച സേനാധിപന്മാരെ നഷ്‌ടപ്പെട്ടതോടെ സാമ്പ്രദായിക സേനയെന്ന നിലയില്‍ എല്‍.ടി.ടി.ഇ.യുടെ ചരമഗീതം കുറിക്കപ്പെട്ടു. തമിഴ്‌ പൗരന്മാരെ മനുഷ്യകവചങ്ങളാക്കി നിലനിര്‍ത്താന്‍ പുലികള്‍ സ്വീകരിച്ച മനുഷ്യത്വഹീനമായ നടപടികളും ശ്രീലങ്കന്‍ വ്യോമസേനയുടെ ബോംബാക്രമണങ്ങളും സുരക്ഷാ മേഖലകളെ ലോകത്തെ കുപ്രസിദ്ധ കൊലക്കളങ്ങളാക്കി മാറ്റി. നിര്‍ണായകമായ ചോദ്യം ശേഷിക്കുന്നു. പുലികളുടെ പതനത്തെത്തുടര്‍ന്ന്‌ ഐക്യശ്രീലങ്കയില്‍ തമിഴ്‌ സ്വത്വത്തെ സംരക്ഷിക്കാനും പോഷിപ്പിക്കാനും ഭരണഘടനാപരമായ പരിഷ്‌കാരങ്ങള്‍ ഉണ്ടാവുമോ? അതോ, സൈനിക വിജയത്തില്‍ മത്തുപൂണ്ട്‌ പ്രസിഡന്റ്‌ രാജപക്‌സെ പരാജിതരുടെ മേല്‍ വിജയികള്‍ അടിച്ചേല്‌പിക്കുന്ന തരം പരിഹാരം അടിച്ചേല്‌പിക്കുമോ? ശ്രീലങ്കയുടെ ചരിത്രത്തില്‍ ഒരു ദുരന്ത അധ്യായം അവസാനത്തിലേക്ക്‌ അടുക്കുന്നു. അതുപോലെ തന്നെഭയാനകമായ മറ്റൊരധ്യായം ഉടനെ തുടങ്ങിയേക്കാം.

April 30, 2009

ഹേമന്ത് കര്‍ക്കരെ!!

ഹേമന്ത് കര്‍ക്കരെ!!

വെച്ചു നീട്ടപ്പെട്ട ‍ഒരു കോടി രൂപയുടെ ആ വലിയ സമ്മാനക്കിഴി തട്ടി മാറ്റിയപ്പോള്‍ ഈ പാ വം വീട്ടമ്മ മാത്ര്യരാജ്യത്തിനു നല്‍കിയ സന്ദേശമെന്ത്? നിശ്ചയദ്രാര്‍ഡ്യത്തിന്റെ ശക്തിയും അവ ബോധത്തിന്റെ കരുത്തുമല്ലാതെ ! ദേശാഭിമാനത്തിന്റെയും വികസനത്തിന്റെയും പേരില്‍ 'രാ ജ്യസ്നേഹി'യായ 'ഒരാത്യന്തികരക്ഷകന്‍‍' ഒളിപ്പിച്ചു വെച്ച അന്യദ്വേഷത്തിന്റെയും കാപട്യത്തി ന്റെയും മുഖാവരണം നീക്കുകയല്ലേ ധീരമായ ഈ സ്ത്രീ ശബ്ദം?
ചോര മണക്കുന്ന കറുത്ത കഥകള്‍ ഉള്ളിലൊളിപ്പിച്ച ഗുജറാത്തിലെ വിശുദ്ധ പശുവിനെക്കുറിച്ച് രാവിന്റെ ഏതോ യാമങ്ങളില്‍ സ്വപത്നിയോടദ്ദേഹം തീര്‍ച്ചയായും പറഞ്ഞിട്ടുണ്ടാവണം. വില്ലന്മാര്‍ നായകന്മാരാകുന്ന വര്‍ത്തമാനവൈപരീത്യങ്ങളെ തിരിച്ചറിയാന്‍ ഒരു സാധാരണ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ഈ വീട്ടമ്മക്ക് കരുത്തുണ്ടായതിനു പിന്നില്‍ സ്നേഹോഷ്മള മായ അത്തരം സംവേദനങ്ങള്‍ക്കും അവ പകര്‍ന്നു കൊടുത്ത ഒട്ടും അരാഷ്ട്രീയമല്ലാത്ത തിരിച്ച റിവുകള്‍ക്കും വലിയ സ്വാധീനമുണ്ടാവാം.
മാലേഗാവ് സ്ഫോടനക്കേസില്‍ നടന്നു തേഞ്ഞ വഴികളില്‍ നിന്ന് തെല്ലൊന്നു മാറി സഞ്ചരിച്ച പ്പോള്‍, പാടിപ്പതിഞ്ഞ പാട്ടുകള്‍ക്ക് ചെവി കൊടുക്കാതെ കണ്ടെത്തിയ പൊള്ളുന്ന സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞപ്പോള്‍, രാജാവു നഗ്നനാകുമെന്ന് ഭയന്നു വിറളി പിടിച്ച് നാലു കോ ണില്‍ നിന്നും ചീറിപ്പാഞ്ഞു വന്നത് നിരവധി ആക്ഷേപ ശരങ്ങള്‍.

വിമര്‍ശനങ്ങള്‍ കേട്ടൊന്ന് ചൂളിപ്പോവുക പോലും ചെയ്യാതെ നിഗൂഢതകളുടെ ആള്‍ രൂപങ്ങളെ ജീവനോടെ തൊലിയുരിച്ച് കാട്ടി അശ്വമേധം തുടര്‍ന്ന ആ മഹാമനുഷ്യനു വിലയിടാന്‍ ഭാരതത്തി ന്റെ രക്ഷകനെന്ന് പലരും വാഴ്ത്തിപ്പാടുന്ന ഉള്ളു പൊള്ളയായ ഈ വംശീയവിദ്വേശിക്കവ സരം കൊടുക്കരുതെന്നു തന്നെ ഒടുവില്‍ അവര്‍ ചങ്കുറപ്പോടെ തീരുമാനിച്ചു. കണ്ണീരിന്റെ നന വിലും സ്ഥൈര്യത്തിന്റെ ബലമുള്ള ഒരു തീരുമാനം. വക്രമാനസരുടെ പണക്കിഴികളേക്കാള്‍ താന്‍ അത്യന്തം വിലമതിക്കുന്നത് ഭര്‍ത്താവിന്റെ രക്തസാക്ഷ്യത്തോടു പുലര്‍ത്തേണ്ട നീതി യെയാണെന്ന് പുറം ലോകത്തോട് പറയാതെ പറയുന്ന ഒരു മഹാതിരസ്കാരം.!
ലക്ഷമെന്ന് കേട്ടാല്‍ തന്നെ കമിഴ്ന്ന് വീണു കയ്യൂക്കുള്ളവന്റെ മുമ്പിലേത്തമിടുന്നവര്‍ക്ക് മുമ്പില്‍, വെച്ചു നീട്ടൂന്ന കോടികളെ നിസ്സാരമായി അവഗണിച്ചു തള്ളാനവര്‍ക്ക് കഴിഞ്ഞു. പൊടുന്നനെ വൈധവ്യത്തിന്റെ നടുക്കടലിലേക്കെറിയപ്പെട്ടപ്പോള്‍‍ തന്നെ തുറിച്ചു നോക്കുന്ന നിസ്സഹായതകളെ യൊന്നും അവര്‍ ഒട്ടും വകവെച്ചില്ല. അടുക്കളയിലെ പുകച്ചുരുളുകള്‍ക്കിടയില്‍ അരാഷ്ട്രീയവല്‍ ക്കരിക്കപ്പെട്ട് കഴിയുന്ന വ്യവസ്ഥാപിത വനിതാലോകത്തു നിന്ന് തിരിച്ചറിവിന്റെ ശക്തി കൊ ണ്ട് സ്വയം വേറിടാന്‍ ഒരു വീട്ടമ്മക്ക് കഴിഞ്ഞതിനു പിന്നിലെ ആത്മബലം അപാരം തന്നെ. അ തും ഈ തണുത്തുറഞ്ഞ മൗനങ്ങളുടെയും ആട്ടിനെ പട്ടിയാക്കുന്ന മാധ്യമവിശാരദകൗശലങ്ങളുടെ യും ആസുര കാലത്ത്!
പ്രിയ ഹേമന്ത് കര്‍ക്കരെ, അഭിമാനം തോന്നുന്നു താങ്കളുടെ കുടുംബത്തെയോര്‍ത്ത്. താങ്കള്‍ക്കൊ പ്പം പോരാടി മരിച്ച ധീരജവാന്മാരെയോര്‍ത്തും!നിങ്ങളെ ക്രൂരമായി വേട്ടയാടി വധിച്ച പാകിസ്ഥാന്റെ നരാധമന്മാരായ കുട്ടിപ്പട്ടാളം ഇനിയും ധീരന്മാരുടെ ചെറുത്തു നില്പ്പുകള്‍ക്കു മുമ്പില്‍ പരാജയപ്പെടുക തന്നെ ചെയും.

രാജ്യത്തെ മതസൗഹാര്‍ദ്ദവും കെട്ടുറപ്പും തകര്‍ത്ത് അസ്ഥിരത വളര്‍ത്താമെന്ന് വ്യാമോഹിക്കു ന്ന ദുഷ്ടശക്തികളും ഉള്ളൂം പുറവും ക്രൗര്യം കൊണ്ട് നിറച്ച് ഒറീസകളും ഗുജറാത്തുകളും ഉള്ളില്‍ പേറുന്ന നാളെയുടെ 'രക്ഷകന്മാരും' തമ്മില്‍ കാര്യമായി വ്യത്യാസമൊന്നുമില്ലെന്നും ഇരുവരും ഒരു പോലെ രാജ്യസുരക്ഷക്ക് അപകടകാരികളാണെന്നുമുള്ള സന്ദേശം സമൂഹത്തിനു നല്‍കിയതിലൂടെ അക്രമത്തിന്റെ കറുത്ത പക്ഷം ചേരാത്ത ഒരു മനുഷ്യസ്നേഹിയുടെ ഭാര്യ എന്ന മഹായോഗ്യത കൊണ്ട് സ്വയം ശാക്തീകരിച്ചിരിക്കുകയാണു താങ്കളുടെ ശ്രീമതി. ധീരന്റെ ഭാര്യയും ധീരയാവുന്നത് തീര്‍ച്ചയായും ഒരു സ്വാഭാവിക പരിണതിയല്ല. അനീതിയോട് യര്‍ത്തും കയര്‍ക്കാന്‍ പഠിപ്പിച്ചും സ്വന്തം വീടകങ്ങളില്‍ താങ്കള്‍ വളര്‍ത്തിക്കൊണ്ടുവന്ന പ്രതിബദ്ധതയുടെ ബാക്കിപത്രമാണീ തിരസ്കാരം.
നെഞ്ചുറപ്പുള്ള ഒരു മനുഷ്യനായി ജീവിച്ച് രാജ്യത്തിനു വേണ്ടി സ്വയം ബലി നല്‍കി അനശ്വര മാക്കിത്തീര്‍ത്ത താങ്കളുടെ സ്വന്തം ജീവിത സുവര്‍ണ രേഖയുടെ കീഴെ ഇതാ ജീവിതസഖിയുടെ ഒട്ടും ചാപല്യമേശാത്ത, മനക്കരുത്തിന്റെ ഒപ്പ്.

കരളുറപ്പു കൊണ്ടും നിലപാടുകളുടെ തീക്ഷ്ണത കൊണ്ടും ശ്രദ്ധിക്കപ്പെട്ട ഈ ധീരവനിതക്കു മുമ്പില്‍ ആദരവിന്റെ ഒരായിരം മുല്ലപ്പൂക്കള്‍. കാല്‍നഖം കൊണ്ട് ലജ്ജയാല്‍ ചിത്രം വരക്കുന്ന കുണുങ്ങിപ്പെണ്ണുങ്ങളില്‍ നിന്നും രാഷ്ട്രീയം ആണുങ്ങള്‍ക്ക് തീറെഴുതിക്കൊടുത്ത പെണ്‍ മൗനങ്ങള് ‍ക്കുമിടയില്‍ നിന്നും ഉറച്ച രാഷ്ട്രീയാവബോധം കൊണ്ടു വേറിട്ടു നില്‍ക്കുന്ന ഈ ധീരഭാര്യയുടെ പതറാത്ത ശബ്ദത്തിനു മുന്നില്‍ ഈ വിനീതന്റെ നമോവാകം!

ഫിറോസ്‌ വരുണ്‍, അറിയുമോ? അങ്ങ്‌ എങ്ങനെ ഗാന്ധിയായെന്ന്‌!

ഫിറോസ്‌ വരുണ്‍, അറിയുമോ? അങ്ങ്‌ എങ്ങനെ ഗാന്ധിയായെന്ന്‌!

വിഡ്‌ഢിത്തം രണ്ടു തരമുണ്ട്‌. പറയുന്ന വിഡ്‌ഢിത്തവും ചെയ്യുന്ന വിഡ്‌ഢിത്തവും. ആദ്യത്തെ ഇനത്തില്‍പ്പെട്ട വിഡ്‌ഢിത്തത്തിന്‌ ഏറ്റവും വലിയ ഉദാഹരണമാണ്‌ കഴിഞ്ഞ ദിവസം ഫിറോസ്‌ വരുണ്‍ ഗാന്ധി എന്ന ബി ജെ പിക്കാരന്റെ വായില്‍ നിന്നു പുറത്തു ചാടിയത്‌. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ സ്ഥാനാര്‍ഥിയായ ആ ചെറുപ്പക്കാരന്‍ പറഞ്ഞു: ``ഞാന്‍ ഒരു ഗാന്ധിയാണ്‌. ഞാന്‍ ഒരു ഹിന്ദുവാണ്‌.'' അല്ല. രണ്ടും ശരിയല്ല. ഫിറോസ്‌ വരുണ്‍, ഗാന്ധിയുമല്ല, ഹിന്ദുവുമല്ല. രണ്ട്‌ രക്തവും ആ ചെറുപ്പക്കാരന്റെ സിരകളിലില്ല.
അതു പരിശോധിക്കുന്നതിനു മുമ്പ്‌ രണ്ടാമത്തെ ഇനത്തില്‍പെട്ട വിഡ്‌ഢിത്തം എങ്ങനെയാണെന്ന്‌ നോക്കാം. അതിന്‌ ഇന്ത്യ കണ്ട ഏറ്റവും വലിയ ഉദാഹരണം മഹാത്മാ ഗാന്ധിയായ മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധിയുടെ ഒരു ചെയ്‌തിയാണ്‌. സ്വന്തം കുടുംബപ്പേര്‌ മറ്റൊരാള്‍ക്ക്‌ വായ്‌പ കൊടുക്കുക. 1942 മാര്‍ച്ചിലാണ്‌ ഗാന്ധിജി അങ്ങനെ ചെയ്‌തത്‌. ആ ഒരൊറ്റ വിഡ്‌ഢിത്തം കാരണമാണ്‌ പണ്ഡിറ്റ്‌ ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ഏക മകളുടെ രണ്ട്‌ ആണ്‍മക്കളുടെ വിധവമാരും അവരുടെ മക്കളും ഇന്ത്യക്കാരെ ആകമാനം തുടര്‍ച്ചയായി വിഡ്‌ഢികളാക്കുന്നത്‌. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ രാഷ്‌ട്രീയ പിന്തുടര്‍ച്ചയുള്ള ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും ദേശീയതയുടെ മൊത്തക്കച്ചവടക്കാരായ ഭാരതീയ ജനതാ പാര്‍ട്ടിയും ആ വിഡ്‌ഢിത്തം സ്‌പോണ്‍സര്‍ ചെയ്യുകയാണ്‌. ഒരു പക്ഷേ, വിഡ്‌ഢികളുടെ രാജ്യത്ത്‌ രാഷ്‌ട്രീയം ഇങ്ങനെയൊക്കെ വേണമായിരിക്കാം.

ഗാന്ധിജി ചെയ്‌തുവെച്ച ആ വിഡ്‌ഢിത്തമാണ്‌ ഇപ്പോള്‍ വരുണ്‍ ഗാന്ധി എന്ന്‌ അറിയപ്പെടുന്ന ചെറുപ്പക്കാരന്‌ ഇത്ര വലിയ വിഡ്‌ഢിത്തം പറയാന്‍ വഴിയൊരുക്കിക്കൊടുത്തത്‌. ഗാന്ധിജിയുടെ വിഡ്‌ഢിത്തത്തിന്റെ കാരണം തിരഞ്ഞാല്‍ എത്തിപ്പെടുക ഒരു പ്രണയ കഥയിലാണ്‌. അലഹാബാദില്‍ തളിര്‍ത്ത്‌ ലണ്ടനില്‍ പൂവിട്ട്‌ ന്യൂഡല്‍ഹിയില്‍ കൊഴിഞ്ഞു വീണ ഒരു ദുരന്തപ്രണയത്തിന്റെ രാഷ്‌ട്രീയ കഥയില്‍. നായിക ഇന്ദിരാ പ്രിയദര്‍ശിനി. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ എക മകളും ഇന്ത്യ കണ്ട ഏറ്റവും ശക്തയായ പ്രധാനമന്ത്രിയുമായ സാക്ഷാല്‍ ഇന്ദിരാഗാന്ധി തന്നെ. നായകന്‍, ഇന്ത്യന്‍ പാര്‍ലിമെന്റ്‌ കണ്ട ഏറ്റവും പ്രഗത്ഭനായ പാര്‍ലിമെന്റേറിയന്‍ ഫിറോസ്‌ ഗാന്ധി. സ്വന്തം പാര്‍ട്ടി നേതാവായ പ്രധാനമന്ത്രിയുടെ മുഖത്തു നോക്കി കാര്യകാരണ സഹിതം വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും ചങ്കൂറ്റം കാട്ടിയ കോണ്‍ഗ്രസ്‌ എം പി. ഫിറോസ്‌ ഒരു ആരോപണമുന്നയിച്ചാല്‍, ഉറപ്പാണ്‌ അത്‌ അന്വേഷിച്ചാല്‍ തെളിയും. പക്ഷേ, ചരിത്രത്തില്‍ ആ ജീവിതത്തിന്‌ വേണ്ടത്ര തെളിവില്ലാതെ പോയി എന്നതും രാഷ്‌ട്രീയത്തിന്റെ ചില വിചിത്ര രീതികളാണ്‌.അറിയാമല്ലോ, അലഹബാദിലായിരുന്നു പണ്ഡിറ്റ്‌ മോത്തിലാല്‍ നെഹ്‌റുവിന്റെ വീട്‌. ആനന്ദ്‌ ഭവന്‍. മുമ്പ്‌ അതിന്റെ പേര്‌ ഇസ്രത്ത്‌ മന്‍സില്‍ എന്നായിരുന്നു.

മോത്തിലാലിനെക്കാള്‍ പ്രഗത്ഭനായ അഭിഭാഷകനായ മുബാറക്‌ അലിയുടെതായിരുന്നു ആ വീട്‌. അത്‌ മോത്തിലാല്‍ വാങ്ങിച്ചു. ആനന്ദ്‌ ഭവനാക്കി. മോത്തിലാലിന്റെ മകന്‍ ജവഹര്‍ലാലും മകള്‍ വിജയലക്ഷ്‌മിയും (അതെ, വിജയലക്ഷ്‌മി പണ്ഡിറ്റ്‌ തന്നെ) അവിടെ വളര്‍ന്നു. വലുതായി. വിവാഹിതരായി. ജവഹര്‍ലാല്‍ ഒരിക്കലേ വിവാഹം കഴിച്ചുള്ളൂ. കമലയെ. അങ്ങനെ കമലാ നെഹ്‌റു ഇന്ദിരാ പ്രിയദര്‍ശിനിയുടെ അമ്മയായി.

ഗുജറാത്തിലെ ജുനഗഡില്‍ നിന്ന്‌ എത്തിയ നവാബ്‌ ഖാന്‍ എന്ന ഒരു മുസ്‌ലിം കച്ചവടക്കാരന്‍ ഉണ്ടായിരുന്നു അക്കാലത്ത്‌ അലഹബാദില്‍. നവാബ്‌ ഖാന്‍ ആണ്‌ മോത്തിലാലിന്റെ വീട്ടിലേക്ക്‌ സാധനങ്ങള്‍ എത്തിച്ചിരുന്നത്‌. നവാബ്‌ ഖാന്റെ ഭാര്യ വിവാഹത്തിനു മുമ്പ്‌ പാര്‍സിയായിരുന്നു. അവര്‍ മതം മാറി മുസ്‌ലിമായതിനു ശേഷമാണ്‌ നവാബ്‌ ഖാന്‍ നിക്കാഹ്‌ ചെയ്‌തത്‌. ആ ദമ്പതികളുടെ മകന്‍ ഫിറോസ്‌ ഖാന്‍. പരമ്പരാഗതമായി പത്താന്‍ മുസ്‌ലിം. പഠിക്കാന്‍ ബഹുമിടുക്കനായ ഫിറോസ്‌ ഖാന്‍ ഏറെ നേരവും ചെലവിട്ടത്‌ ആനന്ദ്‌ ഭവനിലാണ്‌. ഇന്ദുവിന്റെ നല്ല കൂട്ടുകാരന്‍. അലഹബാദിലെ ആംഗ്‌ളോ വെര്‍ണാക്കുലര്‍ ഹൈസ്‌കൂളിലും എവിംഗ്‌ ക്രിസ്‌ത്യന്‍ കോളജിലും പഠിച്ച ഫിറോസ്‌ ഖാന്‍ ഉപരിപഠനം നടത്തിയത്‌ ലണ്ടനിലെ സ്‌കൂള്‍ ഓഫ്‌ എക്കണോമിക്‌സിലാണ്‌. നേരത്തെ ജവഹര്‍ലാല്‍ നെഹ്‌റുവും അവിടെ പഠിച്ചിരുന്നു. സ്വാതന്ത്ര്യ സമരം കത്തിയാളുന്നു. പഠനം നിര്‍ത്തി ഫിറോസ്‌ ഖാന്‍ സമരത്തിലേക്ക്‌ എടുത്തു ചാടുന്നു. അലഹബാദാണ്‌ ആ യുവ രാഷ്‌ട്രീയക്കാരന്റെ കളരിയായത്‌. രാഷ്‌ട്രീയം തിളച്ചുമറിയുന്നകാലം. രാജ്യം സ്വാതന്ത്ര്യത്തോട്‌ അടുക്കുകയാണ്‌. ഇന്ത്യ ഭരിക്കാന്‍ പോകുന്ന രാഷ്‌ട്രീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷനണ്‍ കോണ്‍ഗ്രസിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ്‌ ജവഹര്‍ലാല്‍ നെഹ്‌റു. അദ്ദേഹത്തിന്‌ ജീവിതം രാഷ്‌ട്രീയമാണ്‌. വീട്ടു കാര്യങ്ങള്‍ ശരിയാംവണ്ണം നോക്കാന്‍ നേരമില്ല. അങ്ങനെയിരിക്കെ കമലാ നെഹ്‌റുവിന്റെ ആരോഗ്യം വഷളായി. ക്ഷയരോഗമായിരുന്നു. വിദഗ്‌ധ ചികിത്സക്കായി യൂറോപ്പിലേക്ക്‌ കൊണ്ടുപോയി. സ്വിറ്റ്‌സര്‍ലന്‍ഡിനടുത്ത ലൗസാനിലെ ഒരു ക്ഷയരോഗാശുപത്രിയില്‍ കമലാ നെഹ്‌റു. പരിചരിക്കാന്‍ ഇന്ദുവും ഫിറോസും. ആ ദിവസങ്ങളില്‍ ഫിറോസ്‌ ആ പെണ്‍കുട്ടിയുടെ ഏകാന്ത ജീവിതത്തിന്റെ ആഴമറിഞ്ഞു. അമ്മ മരണത്തോടടുക്കുകയാണ്‌. അച്ഛന്‍ രാഷ്‌ട്രീയത്തിരക്കിലും. അതിനുമപ്പുറം സര്‍ഗധനനായ ആ പൊതുപ്രവര്‍ത്തകന്‌ മറ്റ്‌ പലതരം തിരക്കുകളും. അതിനിടയില്‍ രാഷ്‌ട്രീയത്തില്‍ സ്വാഭാവികമായി കേള്‍ക്കപ്പെടുന്ന പലതരം കെട്ടുകഥകളും കേട്ടുകേള്‍വികളും. ഫലത്തില്‍ അച്ഛനുമില്ല. അമ്മയുമില്ല. ഇന്ദുവിന്‌ ഒരു ജീവിതം കൊടുക്കാന്‍ ഫിറോസ്‌ തീരുമാനിച്ചു. അതിനുവേണ്ടി എന്തും ചെയ്യാന്‍ അവരും ഒരുക്കമായിരുന്നു. അവര്‍ മതം മാറി. മുസ്‌ലിമായി. ലണ്ടനിലെ ഒരു പള്ളിയില്‍വെച്ച്‌ ഫിറോസ്‌ ഖാന്‍ ആ നവ മുസ്‌ലിം യുവതിയെ നിക്കാഹ്‌ ചെയ്‌തു.
വിവരം ഇന്ത്യയിലറിഞ്ഞപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു തളര്‍ന്നു. പക്ഷേ, വീണില്ല. കാരണം, ആ കുടുംബത്തില്‍ എന്തു സംഭവിച്ചാലും താങ്ങാന്‍ കരുത്തനായ സുഹൃത്തുണ്ട്‌. അതാണ്‌ മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി. ഇന്ദുവിന്റെ പ്രിയപ്പെട്ട ബാപ്പുജി. ഗാന്ധിജി പറഞ്ഞതനുസരിച്ച്‌ നെഹ്‌റു നവദമ്പതികളെ ഉടന്‍ ഇന്ത്യയിലേക്ക്‌ വരുത്തി. ഇതിനെല്ലാമിടയില്‍ കമലാ നെഹ്‌റു ഇഹലോകം വെടിഞ്ഞിരുന്നു. ഫിറോസിനോട്‌ `ഖാന്‍' എന്ന കുടുംബപ്പേര്‌ ഉപേക്ഷിച്ച്‌ `ഗാന്ധി' എന്ന വിളിപ്പേര്‌ സ്വീകരിക്കാന്‍ മഹാത്മജി നിര്‍ദേശിച്ചു. മതം മാറ്റത്തിന്റെയൊന്നും ആവശ്യമില്ലെന്നും ഒരു സത്യവാങ്‌മൂലം ഫയല്‍ ചെയ്യുന്നതിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നമേഉള്ളൂ എന്നും ഗാന്ധിജി വിശദീകരിച്ചു. ഫിറോസ്‌ ഖാന്റെ ഉമ്മ പാര്‍സിയായിരുന്നപ്പോള്‍ അവരുടെ കുടുംബപ്പേര്‌ ഗാന്‍ഡി എന്നായിരുന്നു. ഇംഗ്ലീഷിലെഴുതുമ്പോള്‍ നേരിയൊരു വ്യത്യാസം മാത്രം. ഒന്ന്‌ GANDI മറ്റൊന്ന്‌ GANDHI. ആ സാമ്യവും ഗാന്ധിജിയുടെ ദൗത്യം എളുപ്പമാക്കി. അങ്ങനെ ഫിറോസ്‌ ഖാന്‍ ഫിറോസ്‌ ഗാന്ധിയായി. സത്യവാങ്‌മൂലമുണ്ട്‌. ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്‌. അതിനു ശേഷം 1942 മാര്‍ച്ച്‌ 26ന്‌ ആനന്ദ്‌ഭവനില്‍ വെച്ച്‌ ഹിന്ദു വേദആചാരപ്രകാരം അവര്‍ ഒരിക്കല്‍ കൂടി വിവാഹിതരായി. ഇപ്പോള്‍ ഇന്ദിരാ പ്രിയദര്‍ശിനി നെഹ്‌റു വധു. ഫിറോസ്‌ ഗാന്ധി വരന്‍.

പോകപ്പോകെ ഇന്ദിര തിരക്കുള്ള രാഷ്‌ട്രീയക്കാരിയായി മാറി. ഇന്ത്യന്‍ യൂത്ത്‌ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി. പ്രധാനമന്ത്രി ജവഹര്‍ലാലിന്റെ രാഷ്‌ട്രീയകാര്യ മാനേജരും ഇന്ദിര തന്നെ. ഫിറോസ്‌ ഗാന്ധിയാണെങ്കില്‍ പാര്‍ലിമെന്റിലും പുറത്തും പ്രധാനമന്ത്രി ജവഹര്‍ലാലിന്റെ ശക്തനായ വിമര്‍ശകന്‍. പക്ഷേ, ഒന്നുണ്ട്‌, ഫിറോസ്‌ പ്രസംഗിക്കാന്‍ എഴുന്നേറ്റു നിന്നാല്‍ ലോക്‌സഭ നിശബ്‌ദമാവും. ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും നേതാക്കള്‍ കാതുകൂര്‍പ്പിച്ച്‌ ഇരിക്കും. പാര്‍ലിമെന്ററി പ്രവര്‍ത്തനത്തിന്‌ പാഠപുസ്‌തകമാക്കാം ആ പ്രസംഗങ്ങള്‍. പക്ഷേ, എവിടെയോ വെച്ച്‌ ജീവിതം അതിന്റെ തനിനിറം കാട്ടി. ഇന്ദിരയും ഫിറോസും വഴി പിരിഞ്ഞു. രണ്ട്‌ ആണ്‍മക്കളും ഇന്ദിരയും അച്ഛന്റെ സംരക്ഷണയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍. ഫിറോസ്‌ ഒറ്റത്തടി. ഒരിക്കലെപ്പോഴോ അദ്ദേഹം മക്കളോടു പറഞ്ഞതായി കേട്ടിട്ടുണ്ട്‌: ``പഠിക്കണം. സ്വന്തം കാലില്‍ നില്‍ക്കണം. എനിക്കു പറ്റിയ അബദ്ധം നിങ്ങള്‍ക്കു പറ്റരുത്‌. പണക്കാരിയായ അമ്മയുടെയും പണമില്ലാത്ത അച്ഛന്റെയും മക്കളാണ്‌ നിങ്ങള്‍.'' എന്തോ ആകട്ടെ, 1960 സെപ്‌തംബര്‍ എട്ടിനു 48ാമത്തെ വയസ്സില്‍ ഡല്‍ഹിയിലെ വില്ലിഗ്‌ടണ്‍ നഴ്‌സിംഗ്‌ ഹോമില്‍വെച്ച്‌ ഫിറോസ്‌ ഗാന്ധി മരിക്കുമ്പോള്‍ ഇന്ദിരാഗാന്ധി മദ്രാസിലായിരുന്നു. ഇന്ത്യന്‍ യൂത്ത്‌കോണ്‍ഗ്രസിന്റെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു. ഫിറോസ്‌ ഖാന്‍ എന്ന മനുഷ്യന്റെ ഓര്‍മകള്‍ ഉറങ്ങുന്ന ഒരു ഖബര്‍ ഇപ്പോഴും അലഹാബാദ്‌ നഗരപ്രാന്തത്തിലെ ഒരു ഖബറിസ്ഥാനിലുണ്ട്‌.

ഇനി കഥയുടെ രണ്ടാം തലമുറ. ഇപ്പോള്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി. മൂത്ത മകന്‍ രാജീവ്‌ പൈലറ്റ്‌. ഇളയ മകന്‍ സഞ്‌ജയ്‌ അത്യാവശ്യം രാഷ്‌ട്രീയവും ചെറുപ്പത്തിന്റെ തിളപ്പുമായി ഡല്‍ഹി ഭരിക്കുന്നു. ഒരിക്കല്‍ ഒരു കൂട്ടുകാരിയെ വീട്ടില്‍ അത്താഴത്തിനു ക്ഷണിക്കുന്നു. അമ്മക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കുന്നു. മനേകാ ആനന്ദ്‌. ക്യാപ്‌റ്റന്‍ ആനന്ദ്‌ എന്ന സിഖുകാരനായ റിട്ടയേര്‍ഡ്‌ പട്ടാള ഉദ്യോഗസ്ഥന്റെ സുന്ദരിയായ മകള്‍. അറിയപ്പെടുന്ന മോഡല്‍. ആരെയും കൂസാത്ത പത്രപ്രവര്‍ത്തക. (സൂര്യ എന്ന വാരിക എഡിറ്റ്‌ ചെയ്‌ത കാലത്ത്‌ മേനക പ്രസിദ്ധീകരിച്ച സ്‌തോഭജനകമായ റിപ്പോര്‍ട്ടുകളും ചിത്രങ്ങളും ഇന്ത്യയെ തന്നെ ഞെട്ടിച്ചതാണ്‌. ആഭ്യന്തര മന്ത്രിയായ ജഗജീവന്‍ റാമിന്റെ മകന്‍ സുരേഷ്‌ റാം ഒരു സ്‌ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ നേര്‍ ചിത്രങ്ങള്‍!) സഞ്‌ജയന്റെ നിര്‍ബന്ധത്തിനു വഴങ്ങി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വിവാഹത്തിനു അനുമതി നല്‍കി. വിവാഹം നടന്നത്‌ ഇന്ദിരാ ഗാന്ധിയുടെ കുടുംബ സുഹൃത്തായ മുഹമ്മദ്‌ യൂനുസിന്റെ വീട്ടില്‍വെച്ചാണ്‌. 1974 സെപ്‌തംബര്‍ 29ന്‌. അറിയാമല്ലോ, സഞ്‌ജയ്‌-മനേകാ ദമ്പതികള്‍ക്ക്‌ ഒരേയൊരു മകന്‍. അവനാണ്‌ ഫിറോസ്‌ വരുണ്‍. 1980 ജൂണ്‍ 23ന്‌ പാലം എയര്‍പ്പോര്‍ട്ടില്‍ പരിശീലന പറക്കിലിനിടെ വിമാനം തകര്‍ന്നു വീണു സഞ്‌ജയ്‌ ഗാന്ധി മരിക്കുന്നു. പിന്നെ എറെക്കാലം മേനക ഇന്ദിരാഗാന്ധിയുടെ വീട്ടില്‍ നിന്നിട്ടില്ല. ഒരു ദിവസം ലോകം മുഴുവന്‍ ഞെട്ടിത്തരിച്ചു നോക്കിനില്‍ക്കെ, ഇന്ത്യയിലും വിദേശത്തുമുള്ള മാധ്യമങ്ങളെല്ലാം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു ചുറ്റും കണ്‍തുറന്നു നില്‍ക്കെ, ഏതൊരു അമ്മായിയമ്മയും ചെയ്യുന്നതുപോലെ ക്രുദ്ധയായ ഇന്ദിരാഗാന്ധി മരുമകളായ മനേകയെ ഇറക്കിവിട്ടു. മനേക ഗാന്ധി സുഹൃത്തായ ഡംബി അക്‌ബര്‍ അഹമ്മദിന്റെ സഹായത്തോടെ സഞ്‌ജയ്‌ വിചാര്‍ മഞ്ച്‌ എന്ന രാഷ്‌ട്രീയ വേദിയുണ്ടാക്കി. അതു പിന്നെ ജനതാ ദളില്‍ ലയിച്ചു. അങ്ങനെ മനേകാ ഗാന്ധി ജനതാ ദള്‍ നേതാവായി.

മകന്‍ ഫിറോസ്‌ വരുണിന്‌ രാഷ്‌ട്രീയ പ്രായം. അപ്പോഴേക്ക്‌ ഗാന്ധി കുടുംബത്തിന്റെ കച്ചവടം മൂത്തച്ഛന്റെ ഭാര്യയും മക്കളും ഏറ്റെടുത്തു കഴിഞ്ഞിരുന്നു. പക്ഷേ, ഭാഗ്യത്തിന്‌, ബി ജെ പിക്കാര്‍ ഒരു ഗാന്ധിപ്പേര്‌ തിരഞ്ഞു നടക്കുകയായിരുന്നു. ആള്‌ ഗാന്ധിയാണോ, ഹിന്ദുവാണോ എന്നൊന്നും പരിശോധിക്കാന്‍ അവര്‍ മിനക്കെട്ടില്ല. പേര്‌ ഗാന്ധിയല്ലേ? അങ്ങനെ ഫിറോസ്‌ വരുണ്‍ എന്ന വരുണ്‍ഗാന്ധി ബി ജെ പി സ്ഥാനാര്‍ഥിയായി. പാര്‍ട്ടി ബി ജെ പിയല്ലേ, അവര്‍ക്ക്‌ ഇഷ്‌ടപ്പെടുമെന്നു കരുതി പയ്യന്‍ഗാന്ധി മുസ്‌ലിംകള്‍ക്കെതിരെ ആഞ്ഞു ചീറ്റി. കളി കാര്യമായപ്പോള്‍, ഇലക്‌ഷന്‍ കമ്മീഷന്‍ പിടിമുറുക്കിയപ്പോള്‍ ബി ജെ പി തടിയൂരി. പക്ഷേ, ബാല്‍ താക്കറെയും ഹിന്ദു മഹാസഭയും ആവര്‍ത്തിച്ചു പറയുന്നു വരുണ്‍, ഗാന്ധിയും ഹിന്ദുവും ആണെന്ന്‌. അതെങ്ങനെ പണ്ഡിതന്മാരേ, മനസ്സിലാകുന്നില്ലല്ലോ.

സത്യവാങ്‌മൂലം: രാഷ്‌ട്രീയം മന്ദബുദ്ധികള്‍ക്ക്‌ ഉള്ളതല്ലെന്നും അത്‌ ഒരു രാജ്യത്തിന്റെ ചരിത്രത്തിന്റെ ഒഴുക്കിന്റെ ഒരു ഉപവഴിയാണെന്നും ചെറുപ്പക്കാര്‍ അറിഞ്ഞുവെക്കുക. ചരിത്രം! അത്‌ പ്രസ്ഥാനങ്ങളുടെത്‌ മാത്രമല്ല വ്യക്തികളുടെയും പ്രസക്തമായി വരും ചില ദശാസന്ധികളില്‍. അതിനാല്‍, സ്വന്തം നാടിന്റെയും പാര്‍ട്ടിയുടെയും ചരിത്രം പഠിച്ചുവെക്കാന്‍ നേരം കിട്ടിയില്ലെങ്കില്‍ മിനിമം സ്വന്തം കുടുംബത്തിന്റെയെങ്കിലും ചരിത്രം പഠിച്ചുവെക്കുക. അല്ലെങ്കില്‍ വരുണ്‍ പറഞ്ഞതുപോലെ വിഡ്‌ഢിത്തം പറയാന്‍ ഇടവരും.

February 28, 2009

എന്റെ ചിതലുപിടിച്ച ചിന്തകൾ



 
ജീവിതത്തിൻ ഇടനാഴിയിൽ ഒരായിരം മോഹങ്ങളുമായി
നിന്നൂ ഞാനെന്ന ചെറിയ മനുഷ്യജീവി.
ലോകത്തിൻ വിശാലതയിൽ എന്റെയീ ചെറിയ
മൊഹമെല്ലാം ചവിട്ടിയരച്ചു കടന്നു പോയീ കാലമാം വിധി.


ആരും കാണാത്ത ആർക്കും വേണ്ടാത്ത ജന്മങ്ങൾക്കു താങ്ങായും
തണലായും നിന്നൊരീ തെരുവിൽ ഞാൻ നിൽക്കുമ്പൊഴും
വെഗമേറിയ വാഹനങ്ങളും അതിലും വെഗമേറിയ ജീവിതവുമായി
ആടി തിമിർത്തുല്ലസിച്ചു മനുഷ്യക്കോമരങ്ങൾ (എനിയും ഒടുങ്ങാത്ത ആട്ടം).


മിത്രങ്ങളും രക്തബന്ധു(ജന്തു)ക്കളും ചാത്തനും പഴുതാരയും ഭീരുവും ഭൂതവും
സന്ന്യാസിയും ക്ഷുദ്രജീവിയുമുള്ളൊരീ നിശബ്ദമാം ശബ്ദഭൂമിയിൽ
ഞാൻ ഏകനാണെന്നൊരു തൊന്നൽ എന്നിലുള്ളതു കൊണ്ടു
ഞാൻ എന്നെ എകനാക്കി ഈ ആശതൻ മരുഭൂമിയിൽ.


ചോരച്ചുവപ്പുകണ്ടതാ അങ്ങകലെ ലൊകാവസാനത്തിൻ അതിർവരമ്പിൽ
ഒർത്തുപൊയീ ഞാൻ ആദിമനുഷ്യർ തൻ ചോരചുവപ്പിച്ച വർഗ്ഗസമരങ്ങൾ
വീണ്ടുമൊരുദയതിനായി എനിയെത്ര നേരം കാത്തിരിക്കേണമീ ധരണിയിൽ
വിമോചനതിനായി എനിയുമെത്ര ചൊര പൊടിയണമീ ഭൂമീമാതാവിൻ മാർത്തട്ടിൽ.


കൊടിയും നിറവും മണ്ണും മതവും പണവുമിതെല്ലാം ഈ ഭൂമിയിൽ
നിന്നെ എന്നിൽ നിന്നകറ്റി ഞാനെന്ന ഭാ‍വത്തെ കാട്ടുന്ന വസ്തുക്കൾ
മനുഷ്യത്വം പഠിക്കട്ടെ ഞാൻ കരയുന്ന നിന്നെ മാ‍റോടണക്കാൻ
സമത്വം പഠിക്കട്ടെ ഞാൻ എന്നെ നിന്നിലൂടെ കാണുവാൻ.


ചിന്തക്കു ചിതലു പിടിക്കുമ്പോൾ വന്നു നിന്നൂ കാലമാം(കാലനാം) വണ്ടി.
പൊകേണ്ടതെങ്ങോട്ടേക്കെന്നു ഞാൻ മറന്നുപോയിട്ടും കയറീ ഞാനതിൽ.
കൊണ്ടു പൊകട്ടെ എന്റെയീ മനസ്സും ശരീരവും
കാപഠ്യമില്ലാത്തൊരാത്മാവിൻ വെള്ളിവെളിച്ചത്തിലേക്കൂ....
 
 
 
 

January 05, 2009

ആദ്യം മനുഷ്യനാകൂ,,, എന്നിട്ടാകാം മതവിശ്വാസം

നാമെല്ലാം ഒരു മതത്തില്‍ വിശ്വസിക്കുന്നത് നമ്മുടെ മാതാപിതാക്കള്‍ അതാതു മതത്തില്‍ വിശ്വസിക്കുന്നത് കൊണ്ടു മാത്രമാണ്. ഈ ഒരു പ്രക്രിയ കാലാകാലങ്ങളിലായി തുടര്‍ന്ന് വരുന്നതു കൊണ്ടു ഈ ലോകത്തില്‍ മത വിശ്വാസികളുടെ എണ്ണവും വര്‍ദ്ധിച്ചു വന്നു.


ചോദ്യം ചെയ്യപ്പെടാത്തതും ചോദ്യം ചെയ്യപ്പെട്ടാല്‍ ദൈവ കോപത്തിന് പാത്രമാകുന്നതുമായ ഒരു ദുഷിച്ച നിയമസംഹിത ഈ വ്യവസ്ഥാപിത മതങ്ങള്‍ ആദ്യമേ തന്നെ മനുഷ്യ മനസ്സുകളില്‍ ആഴത്തില്‍ വേര് പിടിപ്പിച്ചു. എല്ലാ മതങ്ങളും അവരവരുടെ ആശയങ്ങള്‍ മാത്രമാണ് പരിശുദ്ധവും സത്യവുമെന്നും, തങ്ങളുടെ മതം മാത്രമാണ് ഈ ലോകത്തില്‍ സമാധാനം കൊണ്ടുവന്നതുമെന്ന മിഥ്യാ ധാരണ എല്ലാ മനുഷ്യമാനസ്സുകളിലും അടിച്ചേല്‍പ്പിച്ചു. ഇത്തരത്തിലുള്ള ഒരു വ്യവസ്ഥാപിത പ്രചാരണം എന്നും മത മേലധികാരികള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു.


മതങ്ങള്‍ വളര്‍ന്നു വളര്‍ന്നു രണ്ടായിരം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, ഈ മതങ്ങള്‍ക്കുള്ളിലെ വിഭാഗങ്ങള്‍ അനുഷ്ടാനത്തിന്റെ പേരിലും, മതങ്ങള്‍ തമ്മില്‍ വിശ്വാസത്തിനെ പേരിലും സ്വന്തം സഹോദരങ്ങളുടെ നെഞ്ചില്‍ കുത്തിയും വെടിവെച്ചും ബോംബെറിഞ്ഞും സ്വന്തം വേശ്വാസത്തെ പുന്ന്യമാക്കുന്നു.

നമുക്കു ഇവിടെ മനസിലാക്കാന്‍ കഴിയാത്ത വസ്തുത എന്തെന്നാല്‍ വിശ്വാസത്തിലും ആചാര അനുഷ്ടാനങ്ങളിലും വളരെ അടുത്ത സാമ്യത പുലര്‍ത്തുന്ന മതങ്ങള്‍ തമ്മില്‍ വളരെയേറെ കലാപം നടക്കുന്നു എന്നുള്ളതാണ്. ഇന്തോനേഷ്യയിലും ഫിലിപ്പിന്സിലും ക്രിസ്ത്യാനികളും മുസ്ലീമ്ങളും കശാപ്പുചെയ്യപ്പെട്ടത്‌ ഒരേ ദൈവത്തിന്റെ പേരിലായിരുന്നു. ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കളും മുസ്ലീമ്ങളും തമ്മില്‍ ചിന്തിയ രക്തത്തിന്റെ കറ ഇന്നും മാഞ്ഞിട്ടില്ല. They are on extra 'fraternal' terms ഓഫ് cutting each other's throat at the first opportunity. കുരങ്ങു, എലി, മയില്‍ തുടങ്ങിയ പക്ഷി മ്രിഗാടികളെ ദൈവമായോ അതിന് തുല്യമോ ആരാധിച്ചിരുന്ന ഹിന്ദുമത വിശ്വാസികള്‍ക്ക് വിശ്വാസത്തിനെ പേരില്‍ ബലാല്സമ്ഗതിനൊ കൊലപതകതിണോ യാതൊരു മടിയും ഉണ്ടായില്ല. അവര്ക്കു നേരെ നിന്നു മുസ്ലീമ്ങളും ഈ അനുഷ്ടാനത്തില്‍ പങ്കു ചേര്‍ന്നു. അതായിരുന്നു മതത്തിന്റെ ഹിപ്പോക്രസ്സി.

റഷ്യയിലും ബോസ്നിയയിലും നടന്ന മത വിദ്വേഷത്തില്‍ ഉണ്ടായത് വംശഹത്യയും കൂട്ടക്കുലപതകങ്ങളും ആയിരുന്നു. ഫലസ്ഥിനില്‍ ജൂതന്മാരും മുസ്ലീമ്ങളും തമ്മില്‍ ബോംബ് ഏറു നടത്തിയപ്പോള്‍ പൊലിഞ്ഞത് ഇനിയും എണ്ണി തിട്ടപ്പെടുത്താന്‍ കഴ്യാത്ത അത്രയും മനുഷ്യ ജീവനുകളാണ്. ജറുസലേം മുസ്ലീമിനും ജൂതനും ക്രിസ്ത്യാനിക്കും പുന്യനഗരമായിട്ടും അവിടെയും ഒഴുകി ചോരപ്പുഴ. മതങ്ങള്‍ promote ചെയ്യുന്ന സമാധാനത്തിന്‍റെ സ്മാരകമായി എന്നും ഈ നഗരത്തില്‍ മുറതെറ്റാതെ ബോംബുകള്‍ വര്‍ഷിക്കുന്നു.

വിശുദ്ധ യുദ്ധം പ്രക്യാപിച്ചുകൊണ്ട് ഒരു കൂട്ടം മുസ്ലീം തീവ്രവാദികള്‍ ലോകത്തിന്‍റെ പലഭാഗങ്ങളിലായി ( ഇന്ത്യയിലടക്കം ) സാധാരണക്കാരന്റെയും കുട്ടികളുടെയും നേര്‍ക്ക്‌ ആക്രമണം നടത്തുന്നു. ഇത്തരത്തില്‍ മതം മനുഷ്യ സമൂഹത്തില്‍ വന്‍ നാശങ്ങള്‍ ഉണ്ടാക്കിയിട്ടും ഇന്നും നാം മതവിശ്വാസികളായി തന്നെ തുടരുന്നു.

വരും തലമുറയെ എങ്കിലും ഒന്നു മാറി ചിന്തിയ്ക്കാന്‍ നമുക്കുള്ളിലെ മത വിശ്വാസികള്‍ അവരെ അനുവതിക്കണം.