ഹൊ!!! ഈ ദൈവവും എന്നെ തോല്‍പ്പിച്ചു. ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തന ശേഷി നശിച്ചിട്ടും ജീവന്‍ വിട്ടുകളയാതെ ജീവശ്ചവമായി കിടക്കുമ്പോഴും ഈ ഒരു ദൈവമെങ്കിലും ഒന്ന് ജയിച്ചു കാണാന്‍ ഇല്ലാത്ത ദൈവത്തോടു പ്രാര്‍ത്തിച്ചു ഈയുള്ളവന്‍. അതിനും ഭാഗ്യമില്ല എന്നെപ്പോലെയുള്ള ഈ ചെറിയ മനുഷ്യ ജന്മങ്ങള്‍ക്ക്. അങ്ങനെ ഈ ദൈവവും വടിയായി!! അതെ, ഞാന്‍ പറഞ്ഞു വരുന്നത് ഈ ബ്ലോഗായ ബ്ലോഗ് മുഴുവനും മാത്രമല്ല ലോക്കല്‍ മഞ്ഞ മുതല്‍ അങ്ങ് കേന്ദ്രത്തില്‍ ചുവപ്പും ത്രിവര്‍ണ്ണവും കാവിയും അടങ്ങിയ എല്ലാ പത്ര ചാനലന്മാരും പറഞ്ഞു തേഞ്ഞ ഈ മുടിയന്‍ ദൈവത്തെ കുറിച്ചു തന്നെയാണ്. നമ്മുടെ സ്വന്തം സത്യ സായി ബാവ എന്ന പന്ന “പു” (പുട്ടപര്‍ത്തി) ദൈവം.
ഈ എണ്‍പത്തി അഞ്ചാം വയസ്സില്‍ കിളവന്‍ വടിയായതിന്‍റെ സന്തോഷത്തില്‍ ഭീകര സായി ഭക്തനായ സുഹൃത്ത് രാജീവന്‍റെ ഫോണില്‍ വിളിച്ചു കൂവി അലമുറയിട്ടു ചിരിച്ചു എന്നിട്ടും മതിയാവാഞ്ഞിട്ടു മനുഷ്യദൈവ വിരോധികളായ മറ്റു സുഹൃത്തുക്കളെ കൊണ്ടും കൂവിപ്പിച്ച്ചു. സഹികെട്ടു രാജീവന്‍ വളരെ ദയനീയമായി ചോദിച്ചു, “ഒരാള്‍ മരിച്ചാല്‍ എങ്കിലും ഒന്ന് വെറുതെ വിട്ടുകൂടെ” എന്ന്. അതിനുള്ള മറുപടിയാണ് ഈ പോസ്റ്റ്.
എന്‍റെ പ്രിയ സുഹൃത്ത് രാജീവേ, താങ്കള്‍ പറയുന്നത് പോലെ ഞങ്ങളും ഈ ദുഖത്തില്‍ പങ്കു ചെര്‍ന്നെനെ, അയാള്‍ ഒരു മനുഷ്യനായിരുന്നെങ്കില്‍!!!! ഇവിടെ അയാള്‍ ദൈവമാണ്..... വെറും ദൈവമല്ല, സ്വന്തം മരണം വരെ മുന്‍കൂട്ടി കണ്ടു പ്രവചിച്ച മഹാ ദിവ്യന്‍..... ശൂന്യതയില്‍ നിന്ന് വിഭൂതിയും.... സ്വന്തം വായില്‍ നിന്നു ശിവലിംഗവും ഉണ്ടാക്കാന്‍ കഴിവുള്ള മഹാ മാന്ത്രികന്‍. താങ്കള്‍ കേട്ടുകാണും, രണ്ടായിരത്തില്‍ പുട്ടപര്‍ത്തിയില്‍ കൂടിയ ആയിരക്കണക്കിനു ഭക്തന്‍മാരെ സാക്ഷി നിര്‍ത്തി ഭഗവാന്‍ തുടര്‍ച്ചയായി പ്രവചിച്ചത് അയാള്‍ തൊണ്ണൂറ്റി നാലാമത്തെ വയസിലേ വടിയാകൂ എന്നാണു. അതാണ് ഞാന്‍ മുകളില്‍ പറഞ്ഞത് ഈ ദൈവവും ഞങ്ങളെ തോല്‍പ്പിച്ചു കളഞ്ഞു എന്ന്....
ഈശ്വര അവതാരമാണെന്ന് സ്വയം അവകാശപ്പെടുകയോ, മറ്റുള്ളവര്‍ ആരാധിക്കുകയോ ചെയ്യുന്ന ജീവിച്ചിരിക്കുന്ന വ്യക്തികളെയാണ് പൊതുവേ ‘ആള്‍ ദൈവങ്ങള്‍’ എന്ന് വിളിക്കാറുള്ളത്. ‘മനുഷ്യന്‍റെ കണ്ണില്‍ പൊടിയിട്ട് നടക്കുന്ന കപട സന്യാസികള്‍’ എന്ന മുന്‍വിധിയോടെയാണ് സമൂഹത്തിലെ നല്ലൊരു ശതമാനം ആള്‍ക്കാരും ഇത്തരം ആത്മീയ വ്യക്തിത്വങ്ങളെ നോക്കിക്കാണാറുള്ളത്. എന്നാല്‍, അറിവും വിദ്യാഭ്യാസവും വിവേകവുമുള്ളവര്‍ പോലും അവരുടെ ഭക്തന്‍മാരാകുന്നുവെന്നത് അത്ഭുതാവഹമായ സംഗതി തന്നെ! സങ്കീര്‍ണ്ണമായ ഈ വിഷയത്തില്‍ ലളിതമായ ഉത്തരങ്ങളില്ല. എങ്കിലും ചില യാഥാര്‍ത്ഥ്യങ്ങള്‍ വിശകലനം ചെയ്താല്‍, അനാവശ്യമായ മുന്‍വിധികള്‍ ഒഴിവാക്കാനാവും.
മരിച്ചവരെ വെറുതെ വിടണമെന്നും സായിബാബ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാത്രം നോക്കുക എന്നും ഇപ്പോള്‍ കുറേപ്പേര്‍ ബ്ലോഗുകളായും കമന്റുകളായും എഴുതി വിടുന്നുണ്ട്. ഈ പറയുന്ന ആരെങ്കിലും ഒരു സുപ്രഭാതത്തില്‍ കുറേപ്പേരെ സഹായിക്കാന്‍ പോകുകയാണെന്നും പാവങ്ങളെ ചികിത്സിക്കാന്‍ ആശുപത്രി തുടങ്ങാന്‍ പോകുകയാണെന്നും പ്രഖ്യാപിച്ചാല്‍ ആരെങ്കിലും കൊണ്ട് വന്നു തരുമോ ഒറ്റ ചില്ലിക്കാശ് ? കള്ളന്മാരെന്ന് എല്ലാവരും മുദ്ര കുത്തിയിട്ടുള്ള രാഷ്ട്രീയക്കാര്‍ പോലും അങ്ങനെ പറയാറില്ല. കാരണം അവര്‍ക്കറിയാം തങ്ങളുടെ സഹജീവികളെ… നൂറില്‍ ഒരാള്‍ പോലും ഉണ്ടാകില്ല യാതൊരു സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളും ഇല്ലാതെ, കഷ്ടപ്പെടുന്നവനെ സഹായിക്കാന്‍ നല്ല മനസ്സ് കാണിക്കുന്നവര്‍. അപ്പോള്‍ അതിനൊരു മറ വേണം. ഏറ്റവും നല്ല മറ ഭക്തിയുടേത് തന്നെയാണെന്ന് അറിയാത്തവര്‍ ഇന്ന് ഇന്ത്യയില്‍ ആരും തന്നെ ഉണ്ടാവില്ല. അത് കൊണ്ട് തന്നെ ഇന്ന് ഇന്ത്യയുടെ “നമ്പര്‍ 1″ വ്യവസായമായി ഭക്തി മാറിയിരിക്കുന്നു…
ആള്‍ദൈവങ്ങളുടെ ആശ്രമങ്ങളായാലും ഒറിജിനല്‍ ദൈവങ്ങളുടെ അമ്പലങ്ങളായാലും സ്വര്‍ണക്കുരിശു മുതല്‍ മുടി വരെ സൂക്ഷിച്ച പള്ളികളായാലും.
ആള്‍ദൈവങ്ങള്‍ എവിടെയും ഒരിക്കലും ഉണ്ടാകുന്നതല്ല, ഉണ്ടാക്കപ്പെടുന്നതാണ്. എവിടെ ആള്‍ദൈവങ്ങള്‍ പ്രത്യക്ഷപ്പെട്ടാലും പരികര്‍മ്മികളും സില്ബന്ദികളുമായി കുറേപ്പേര്‍ ഉടന്‍ തന്നെ കൂട്ടിനെത്തും. ‘ദൈവം’ വേഷം കെട്ടി ഇരുന്നു കൊടുത്താല്‍ മാത്രം മതി, ബാക്കി കാര്യങ്ങളൊക്കെ ഈ അനുചരവൃന്ദം നോക്കിക്കൊള്ളും. പണപ്പിരിവ് മുതല്‍ അത് വേണ്ട മാതിരി നടക്കാഞ്ഞാലും വരുന്ന പണം സൂക്ഷിക്കാന്‍ സ്ഥലമില്ലാഞ്ഞാലും ഒരുപോലെ നടത്താവുന്ന പരിപാടിയായ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളായാലും. പലപ്പോഴും ഇവര്‍ വലിക്കുന്ന ചരടിലെ ചലനങ്ങള്‍ക്കനുസരിച്ച് ആടാന്‍ വിധിക്കപ്പെടുന്ന പാവകള്‍ മാത്രമായി തീരുന്നു പല ആള്‍ ദൈവങ്ങളും. അതിന്റെ ഇരയായി ജീവന്‍ നല്‍കേണ്ടി വന്ന ദിവ്യാജോഷിയെ പോലുള്ളവരും നിരവധി. ഇന്നലെ വരെ തെരുവ് ഗുണ്ട ആയവനും മയക്കുമരുന്നിനടിമയായവനും വഴിയിലൂടെ തെണ്ടി നടന്നവനും “ബോധോദയം” വന്നാല്‍ അല്ലെങ്കില്‍ വരുത്തിയാല്‍ പിന്നെ ഈ ചരടുവലിക്കാരുടെ കയ്യില്‍ കിടന്നു ദൈവം കളിക്കാം… ആരും ചോദിക്കില്ല, എന്ത് പെണ്‍വാണിഭം നടത്തിയാലും ബ്ലു ഫിലിം ഉണ്ടാക്കിയാലും ഭക്തനടിമാരുമായി കാമകേളി നടത്തിയാലും തോക്ക് ചൂണ്ടിയാലും കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയാലും ആരും ചോതിക്കില്ല...

ആള്‍ദൈവങ്ങള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സേവനത്തിന്റെയും നിറ-മത-രാഷ്ട്രീയ ഭേദമില്ലായ്മയുടെയും പാരമ്യം കാണുന്നവരോട് ഒരു വാക്ക്. ഭക്തിയുടെയും മന്ത്രത്തിന്റെയും അത്ഭുതങ്ങളുടെയും ചട്ടക്കൂടുകളില്‍ നില്ക്കുന്നതുകൊണ്ട് മാത്രമാണ് അവര്‍ക്ക് സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാനും അതുവഴി വന്‍ സാമ്പത്തിക സ്രോതസ്സായി മാറി വളരെയധികം ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയുന്നത്. വിഭൂതി എടുക്കുന്നതുള്‍പ്പെടെയുള്ള മാജിക്കുകള്‍ കയ്യിലുള്ളത് കൊണ്ടുതന്നെയാണ് സായിബാബക്ക് ഇത്ര വലിയ ആരാധക (ഭക്ത?) സഞ്ചയത്തെ സൃഷ്ടിക്കാനും അവരിലൂടെ കോടികളുടെ ആസ്തി തന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിനു ഉണ്ടാക്കാനും അത് വഴി ആശുപത്രികളും മറ്റും സ്ഥാപിക്കാനും കഴിഞ്ഞത്. കാവിയും മുടിയും വിഭൂതിയും ഇല്ലാത്ത ഒരു സാധാരണക്കാരനായിരുന്നു ബാബ എങ്കില്‍ ഇത് വല്ലതും നടക്കുമായിരുന്നോ? പാവങ്ങളെ സഹായിക്കുന്നത് ആ സഹായത്തിന് ഉതകുന്ന പണം വന്ന വഴികളെ ന്യായീകരിക്കുമെങ്കില്‍ വീരപ്പന്‍ മുതല്‍ മുംബൈയിലെ അധോലോക നായകന്മാര്‍ വരെ ന്യായീകരിക്കപ്പെടേണ്ടവര്‍ തന്നെയല്ലേ?
ചെറിയൊരു തീപ്പൊരി വീണാല്‍ പൊട്ടിത്തെറിക്കുന്ന ‘ഭക്തി’ എന്ന വെടിമരുന്നിന്റെ പിന്‍ബലമുള്ളത് കൊണ്ട് തന്നെ അത്യന്തം നിഗൂഡത പുലര്‍ത്തുന്നതായിരിക്കും ഇവരുടെ ആശ്രമങ്ങളെല്ലാം തന്നെ. സമൂഹത്തിലെ ഉന്നതന്മാരെല്ലാം ഭക്തരായി മാറിയാല്‍ – മന്ത്രിമാരും പോലീസുകാരും ജഡ്ജിമാരും സിനിമാക്കാരും കളിക്കാരും എല്ലാം കാലില്‍ വീഴുകയും മാറില്‍ കിടക്കുകയും കൂടെ ആടിപ്പാടുകയും ചെയ്യുമ്പോള്‍ – ആരെ പേടിക്കാന്‍? യാതൊരു കാര്യങ്ങളിലും സുതാര്യതയുടെ അംശം പിന്നെ പ്രതീക്ഷിക്കാന്‍ വയ്യല്ലോ. ആള്‍ ദൈവങ്ങളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ ഭ്രാന്തന്മാരായി ചിത്രീകരിക്കാനോ കൊന്നുകളയാന്‍ തന്നെയോ പിന്നെ എന്തിനു മടിക്കണം? ആ കൊട്ടാരതുല്യമായ ആശ്രമങ്ങളിലെ അത്യന്തം നിഗൂഡതയുടെ ഇരുട്ട് നിറഞ്ഞ അകത്തളങ്ങളില്‍ അധിവസിക്കുന്ന ആത്മീയതയുടെ ഈ പുത്തന്‍ കാവല്‍ മാലാഖമാര്‍ക്ക് ഭക്തജനങ്ങള്‍ക്ക് എന്ത് ആശ്വാസമാണാവോ നല്‍കാന്‍ കഴിയുക… മാജിക്കുകളും സംഗീതത്തിന്റെ അകമ്പടിയോടെയുള്ള മാസ് ഹിപ്നോട്ടിസത്തിനു തുല്യമായ മയക്കലുകളുമല്ലാതെ.
‘ആള്‍ദൈവങ്ങളുടെ കാലശേഷം എന്ത്?’ എന്നത് നാം ചോദിക്കേണ്ട സാഹചര്യം ഇന്ന് ഉണ്ടായിരിക്കുന്നു… ഇന്ന് ചാനലുകളില്‍ കണ്ടത് വെച്ച് നോക്കിയാല്‍ നാല്‍പ്പതിനായിരം കോടിയോളം ആസ്തി വരുന്ന ട്രസ്റ്റിന്റെ നായകത്വം ആര് വഹിക്കും എന്നത് തന്നെ തര്‍ക്ക വിഷയമായേക്കാം എന്നാണു മനസ്സിലാവുന്നത്. ചക്കരക്കുടത്തില്‍ കയ്യിട്ടാല്‍ ബാബ ഭക്തനായാലും നക്കാതെ വിടുമോ? ഇത് തന്നെയാണ് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പല ആള്‍ദൈവങ്ങളുടെയും കാര്യത്തില്‍ നാളെ സംഭവിക്കാന്‍ പോകുന്നത്. അവരുടെ പേരില്‍ ഉണ്ടാക്കപ്പെട്ട – അല്ലെങ്കില്‍ അവരെ വെച്ച് ചിലര്‍ ഉണ്ടാക്കിയ – കോടികളുടെ ആസ്തികള്‍ക്ക് ആ ചിലരും മറ്റു ചിലരും ചേര്‍ന്ന് കടിപിടി കൂടുന്നത് ഇല്ലാതാക്കാന്‍ ഇപ്പോഴേ ഒരു വില്‍പ്പത്രമോ ട്രസ്റ്റിന്റെ വ്യക്തമായ പിന്തുടര്‍ച്ചാവകാശമോ ഒക്കെ ഉണ്ടാക്കിയാല്‍ നല്ലത്. ആര്‍ക്ക് എന്ന് ചോദിച്ചാല്‍… ആര്‍ക്കൊക്കെയോ എന്നുത്തരം. എന്തായാലും മരണമില്ലാത്തവരല്ല ആള്‍ദൈവങ്ങള്‍ എന്ന് മനസ്സിലാക്കാനെങ്കിലും സായിബാബയുടെ മരണം ജനങ്ങളെ സഹായിച്ചെങ്കില്‍… അതുകൊണ്ട് രണ്ടു സാധ്യതകളുണ്ട്…
1. ഇത്രയൊക്കെയേ ഉള്ളോ ഈ സംഭവം എന്ന് കരുതി കുറേപ്പേരൊക്കെ ഈ തട്ടിപ്പുകാരുടെ കാല്‍ക്കീഴില്‍ വീണ് അലമുറയിടുന്നതും തലകുത്തിമറിയുന്നതും ഒഴിവായിക്കിട്ടിയേക്കാം.
2. സായിബാബയുടെ പിന്‍ഗാമിയെന്നു പറഞ്ഞു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലതരം ‘മുടി’യന്മാരായ മാജിക്കുകാര്‍ മുളച്ചു പൊന്താനും നാല്‍പ്പതിനായിരം കോടിക്ക് വേണ്ടിയുള്ള അടി ക്രമസമാധാന പ്രശ്നവും നിയമപ്രശ്നവുമായി പരിണമിക്കാനും അത് കണ്ട് യുക്തിവാദികളായ ദുഷ്ടമനസ്സുകള്‍ക്കു കൈകൊട്ടി ചിരിക്കാനും വകയുണ്ടായേക്കാം. ബാബ പ്രവചിച്ചത് 2030-ല്‍ പിന്ഗാമി വരുമെന്നാണെങ്കിലും മരണം പ്രവചിച്ചത് തെറ്റിയത് അവര്‍ക്കൊരു പിടിവള്ളി ആകാന്‍ സാധ്യതയുണ്ട്.

സായി ബാബ എന്ന മനുഷ്യൻ മരിച്ചതറിഞ്ഞ് അദ്ദേഹം നടത്തിയ ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്ന ചൂണ്ടയെ മാനിച്ച് ഞാനും ഒരു അനുശോചന പോസ്റ്റ് ഇട്ടിരുന്നു. സംഗതി നമ്മൾ യുക്തിവാദികൾ മരിച്ചിട്ടും ഒരാളെ വെറുതെ വിടുന്നില്ലെന്ന് പറയരുതല്ലോ എന്നു കരുതി!പ്രവചിച്ച തൊണ്ണൂറ്റി നാലാകും മുമ്പ് മരിച്ചതിലുള്ള ദു:ഖമായിരിക്കും ഭക്തർക്ക്. പക്ഷെ നമുക്ക് ഒരു വ്യക്തി മരിക്കുമ്പോൾ ഉണ്ടാകുന്ന ദു:ഖം തന്നെ ഇതിലും!
ReplyDeletesorry, word verification lost the time....
ReplyDeleteമാഷിന്‍റെ പോസ്റ്റ് വായിച്ചു ഞാന്‍ നേരത്തേ തന്നെ ഞെട്ടിയിരുന്നു!!!! പിന്നെ താങ്കള്‍ ഒരു വിശ്വമാനവികനായത് കൊണ്ടാണ് ആ പോസ്റ്റിനു ഒരു കമന്റിട്ടു എന്‍റെ ഞെട്ടല്‍ രേഖപ്പെടുത്താത്തത്.... മാനുഷിക പരിഗണനയിലുള്ള ദുഖം ഈ മരണത്തില്‍ ആവശ്യമില്ല എന്നാണു എനിക്ക് തോന്നുന്നത്. കാരണം ബാവയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഭക്തന്മാരോ പുള്ളിയെ ഒരു മനുഷ്യനായല്ല ദൈവം ആയാണ് കണ്ടിരുന്നത് എന്നത് ഇവിടെ പ്രസക്തമാണ്. ദൈവത്തിനു മരണം സംഭവിച്ചു എന്നത് നാം ദുഖത്തോടെയല്ല മറിച്ചു അത്ഭുതത്തോടെയും കരുതലോടെയും വേണം നോക്കി കാണാന്‍. കഴിവതും അദ്ദേഹത്തിന്‍റെ ആ ദിവ്യ ശരീരം നമ്മുടെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് റിസര്‍ച്ചിനായി വിട്ടു കൊടുക്കണം. "Transformation of a fraud to the GOD" എന്ന വിഷയത്തില്‍ ഒരു റിസര്‍ച്ചിനുള്ള scope ഉണ്ട്.
ReplyDelete