“പിടക്കോഴികളെ ഈ സിനിമ കാണിക്കരുത്. കണ്ടാല്‍ അവ പോലും കൂവിപ്പോകും” - ഈ പട്ടണത്തില്‍ ഭൂതം എന്ന ചിത്രം കണ്ടിറങ്ങിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു. അദ്ദേഹത്തിന്‍റെ അഭിപ്രായം തന്നെയായിരുന്നു സിനിമ കണ്ട ഭൂരിഭാഗം പ്രേക്ഷകര്‍ക്കും. സിനിമയ്ക്ക് ആദ്യ ദിനം നല്ല തിരക്കുണ്ട്. ഈ തിരക്കിക്കയറുന്ന ജനങ്ങളെല്ലാം നിരാശയാല്‍ തൂങ്ങിയ മുഖവുമായി ഇറങ്ങിപ്പോകുന്നത് ഭൂതം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലെ ദയനീയ കാഴ്ച.
പത്മശ്രീ ഉള്‍പ്പടെയുള്ള ദേശീയ ബഹുമതികള്‍ ലഭിച്ച നടനാണ് മമ്മൂട്ടി. ഇത്തരം കോമാളിച്ചിത്രങ്ങളില്‍ അഭിനയിച്ച് തന്‍റെ വിലപ്പെട്ട സമയം പാഴാക്കണോ എന്നത് അദ്ദേഹം ചിന്തിക്കേണ്ട ചോദ്യം. ബുദ്ധി വീട്ടില്‍ വച്ചതിന് ശേഷം മാത്രം തിയേറ്ററില്‍ പോയി കാണേണ്ട സിനിമകളുടെ ഗണത്തില്‍ പെട്ടതാണ് ഈ ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ പറയുന്നുണ്ടെങ്കിലും, ഈ കാലഘട്ടത്തില്‍, സിനിമ എന്ന മാധ്യമത്തിന്‍റെ ശക്തി ഇത്രയേറെ പ്രസക്തമായ സാഹചര്യത്തില്‍ 'ഈ പട്ടണത്തില്‍ ഭൂതം’ ആര്‍ക്കും ഗുണം ചെയ്യാത്ത ഒരു സിനിമയാണെന്ന് പറയേണ്ടി വരുന്നത് ഈയുള്ളവന്‍റെ നിസഹായാവസ്ഥ......

പോസ്റ്റു വായിച്ചു. ഇപ്പോൾ തിയേറ്ററിൽ പോയി സിനിമകളൊന്നും കാണാറില്ല.വാല്ലപ്പോഴും സി.ഡിയെങ്ങാനും ഇട്ടു കാണും.
ReplyDelete