April 16, 2013

സ്വദേശിവത്കരണവും (നിതാക്കാത്) പ്രവാസി ഇന്ത്യക്കാരും


                       
സൌദിയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സ്വദേശിവത്കരണം (നിതാക്കാത്) പ്രവാസി ഇന്ത്യക്കാര്ക്കു  ഭീഷണിയാണെന്ന് നമ്മുടെ മീഡിയാ രാജാക്കന്മാരും, മന്ത്രിമാരും, സാമൂഹ്യമാന്യന്മാരും ഒക്കെ വായതോരാതെ മൈക്കിലൂടെയും അച്ചടിച്ചും കൂവുന്നത് കണ്ടാല്‍ തോന്നും ഇതു മാത്രമാണ് നമ്മള്‍ പ്രവാസികളുടെ ഏകപ്രശ്നം എന്ന്. വര്ഷനങ്ങളായി അലമുറയിടുന്ന പ്രശ്നങ്ങളുടെ ലിസ്റ്റില്‍ ഒരെണ്ണം കൂടി എന്നല്ലാതെ അതിനപ്പുറം വലിയ മാറ്റമൊന്നും ഉണ്ടാകാവുന്നതായി തോന്നുന്നില്ല. മുഖ്യമന്ത്രിയെയും പ്രവാസ വ്യവായ മന്ത്രിമാരെയും എവിടെ എഴുന്നള്ളിച്ചു രണ്ടു ദിവസം സംഘടനകളും വ്യവസായ പ്രമുഖന്മായും അഴിഞ്ഞാടി. ഈ അഴിഞ്ഞാട്ടം എല്ലാം തന്നെ അപ്പപ്പോള്‍ ക്യാമറയില്‍ ഒപ്പിയെടുത്തു പത്രങ്ങളിലും ചാനലുകളിലും ഇടതടവില്ലാതെ വിളമ്പിയതും നമ്മള്‍ കണ്ടതാണ്.
  
സ്വദേശിവല്ക്കാരണത്തെക്കുറിച്ചും അതിനു ഇരയായി നാട്ടിലെത്തുന്നവര്ക്ക്ല വേണ്ടിയുള്ള പുനരധിവാസത്തെ കുറിച്ചും ചര്ച്ചയകള്‍ നടത്തുന്നത് കേട്ടാല്‍ തോന്നും ഇവറ്റകള്‍ തിരിച്ചു നാട്ടിലെത്തി എന്തൊക്കെയോ ചെയ്തുകൂട്ടുമെന്നു. അറബി നാടുകളില്‍ മുല്ലപ്പൂ വിപ്ളവത്തിന്റെ ഭാഗമായുണ്ടായ സാമൂഹിക അരക്ഷിതാവസ്ഥയില്നിയന്നു പ്രക്ഷോഭങ്ങള്‍ ഉയര്നു്ത വരാതിരിക്കാനാണു തൊഴില്‍ സ്ഥാപനങ്ങളില്‍ തദ്ദേശീയര്ക്കുംി തൊഴില്‍ നല്കഉണമന്നു ഭരണകൂടം നിഷ്കര്ഷിനക്കുന്നത്. ഇതു ഭരണകൂടത്തിന്റെ നിലനില്പ്പു് തന്ത്രമാണ്. ഇപ്പോള്‍ സൌദിയില്‍ നടപ്പാക്കുന്ന സ്വദേശിവത്കരണം മറ്റു രാജ്യങ്ങളിലും വൈകാതെ പ്രാബല്യത്തില്‍ വരാം. ഇതോടെ പ്രവാസി ഇന്ത്യക്കാര്‍ എല്ലാ ഗള്ഫ്് നാടുകളിലും പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ പോകുകയാണെന്നതും വ്യക്തമാണ്. 

സൌദിയിലെ മൊത്തം ജനസംഖ്യയില്‍ 30 ശതമാനം രാജ്യത്തിനു പുറത്തുനിന്നുള്ളവരാണ്. അത് 20ശതമാനമാക്കി കുറയ്ക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അവിടെ പ്രവര്തി പ ക്കുന്ന രണ്ടരലക്ഷം കമ്പനികളില്‍ സൌദി സ്വദേശികളെ ജോലിക്കെടുത്തിട്ടില്ലെന്നതും പ്രശ്നം ഗൌരവമാക്കുന്നു. സ്വദേശിവത്കരണത്തിന്റെ ഫലമായി ഇന്ത്യയിലേക്കു നിരവധിയാളുകള്‍ മടങ്ങിവരുന്നതിന്റെ പശ്ചാത്തലത്തില്‍ വെറും വാക്പയറ്റും വാഗ്ദാനങ്ങളും നല്കു്ന്നതിനു പകരം കേന്ദ്ര സര്ക്കാാരും സംസ്ഥാന സര്ക്കാ്രും കുറച്ചു കൂടി കാര്യക്ഷമമായി പ്രവര്ത്തിക്കെണ്ടാതാന്‍.


എഴുപതുകളിലോ അതിനു മുമ്പോ ലോഞ്ച് എന്ന ചരക്ക് കപ്പലില്‍ കയറി ആദ്യത്തെ ഗള്ഫ്ാ പ്രവാസി ഖോര്ഫു്ക്കാന്‍ കടല്തീകരത്ത് കരപറ്റിയ കാലം തൊട്ട് തുടങ്ങിയതാണ് ഗള്ഫ്ച മലയാളികളുടെ ദുരന്തപര്വം . ഇപ്പോള്‍ പ്രവാസം ലോകത്തിന്റെ ആകാശത്ത് ഇരമ്പിക്കൊണ്ടിരിക്കുന്നത് വിമാന യാത്രാ ദുരിതമാണെങ്കില്‍ പ്രവാസികളുടെ പുനരധിവാസം, നാട്ടിലുള്ളമക്കളുടെ ഉന്നത വിദ്യാഭ്യാസം, വോട്ടവകാശം തുടങ്ങി കൊച്ചു കൊച്ചു നിദ്രാ ഞെരക്കങ്ങളും ഇടവേളകളില്‍ മുഴങ്ങിക്കേട്ടിരുന്നു. ഉള്ള് പൊള്ളയായ വാഗ്ദാനങ്ങളുടെ നിപ്പ്ള്‍, കരയുന്ന പ്രവാസികളുടെ വായില്‍ തിരുകി രാഷ്ട്രീയ ചാണക്യന്മാര്‍ അവയെല്ലാം നിശ്ശബ്ദമാക്കുകയായിരുന്നു.


ഗള്ഫ്യ നാടുകളിലെ പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പടിഞ്ഞാറന്‍ നാടുകളിലുള്ളതില്‍ നിന്ന് തീര്ത്തും  ഭിന്നമാണ്. എന്നാല്‍, നൂറ്റിപ്പത്ത് രാജ്യങ്ങളിലായി പരന്നു കിടക്കുന്ന ഭാരതീയ പ്രവാസി ജനകോടികളുടെ പ്രശ്നങ്ങളെ ഒരൊറ്റ സാകല്യമായി കാണുന്ന തെറ്റായ രീതിയാണ് ഭരണകൂടങ്ങള്‍ ഇതഃപര്യന്തം സ്വീകരിച്ചത്. 

ഇന്ത്യന്‍ പാസ്പോര്ട്ട്  സറണ്ടര്‍ ചെയ്ത് സന്ദര്ശാക വിസയില്‍ വല്ലപ്പോഴും ഇന്ത്യയിലെത്തുന്ന അമേരിക്ക, കാനഡ, ആസ്ത്രേലിയ തുടങ്ങിയ നാടുകളിലെ പ്രവാസി ഭാരതീയരും ജന്മനാട്ടില്‍ നിന്ന് വേരറുക്കപ്പെട്ടും കുടിയേറിയ നാടുകളില്‍ വേരുറക്കാതെയും കഴിയുന്ന ഗള്ഫുയകാരും സര്ക്കാാര്‍ കണക്കുകളില്‍ പ്രവാസികളാണ്. ഇതില്‍ പ്രധാനമന്ത്രിയുടെ പുത്രിയടക്കമുള്ള ആദ്യ വിഭാഗത്തില്‍ പെട്ട 'സൂപ്പര്‍ പ്രവാസികള്‍' ഇരട്ട പൌരത്വം അടക്കമുള്ള സര്വസ ആനുകൂല്യങ്ങളും ആസ്വദിക്കുമ്പോള്‍ ദ്വിതീയ വിഭാഗം പ്രവാസത്തിന്റെ നാലു പതിറ്റാണ്ട് പൂര്ത്തി യാക്കുമ്പോഴും 'കന്നുകാലി' ക്ളാസിലെങ്കിലും ഒരു സീറ്റിനു വേണ്ടി പരക്കം പായുകയാണ്. നാട്ടിലും മറുനാട്ടിലും 'ഖല്ലി വല്ലി'കളാവാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരാണ്, ചുരുക്കത്തില്‍ ഗള്ഫ്ം പ്രവാസികള്‍.