മംഗലാപുരം വിമാനഅപകടത്തില്‍ മരിച്ചവര്‍ക്ക് വേണ്ടി ദുബായിലെ ഇന്ത്യന്‍ സമൂഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ ഒത്തുകൂടിയ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഏതാണ്ട് മുന്നൂറോളം ഇന്ത്യക്കാര്‍ പങ്കെടുത്തു.
സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് എത്തിയവര്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ ഒത്തുചേര്‍ന്നു ദീപം തെളിയിച്ചും മെഴുകുതിരി കൊളുത്തിയും അകാലത്തില്‍ വേര്‍പിരിഞ്ഞ തങ്ങളുടെ സഹോദരങ്ങളുടെ ആത്മശാന്തിക്കായി പ്രാര്‍ഥിച്ചു.
നേരത്തെ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ കോണ്‍സുല്‍ ജനറല്‍ സഞ്ജയ് വര്‍മ, ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികളായി എത്തിയ കെ. കുമാര്‍, സൈദ് ഖാലിദ്, സി.ആര്. ഷെട്ടി, എം. രാധാകൃഷ്ണന്, ഡോ. യൂസുഫ് എന്നിവര്‍ അനുസ്മരണ പ്രസംഗംനടത്തി. ഇന്ത്യന്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ഖുറാന്, ബൈബിള്‍, ഭഗവത്ഗീത, ഗുരു ഗ്രന്ഥസാഹിബ് എന്നീ വിശുദ്ധ ഗ്രന്ഥങ്ങളില്‍നിന്ന് പാരായണം ചെയ്തുകൊണ്ട് സന്തോഷത്തില്‍ എന്ന പോലെ ദുഃഖത്തിലും ഒരുമയോടെ നിലേ്ക്കണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്തി