കാലം എത്ര പെട്ടന്നാണ് എന്നെ മാറ്റിയത് ?
എൻറെയാ നിഷ്കളങ്കമായ ചിരിയും,
എൻറെയാ നിശബ്ദമായ വാക്കുകളും,
എൻറെയാ ഭയമാര്‍ന്ന കണ്ണുകളും,
എൻറെയാ സംശയമാര്‍ന്ന ചോദ്യങ്ങളും.
എല്ലാം ഈ കാലം എത്ര പെട്ടെന്ന് മാറ്റി
പിന്തിരിഞ്ഞു നോക്കുമ്പോള്‍ മാറിയ മാറ്റം
ഓര്‍ത്തെടുക്കാന്‍ പോലും കഴിയാത്ത നിമിഷങ്ങള്‍
കാലമേ നീയെന്നെ എത്രമേല്‍ മാറ്റിയോ?
സുഗന്തം പോലും തിര്‍ച്ചറിയാന്‍ പറ്റാത്തത്ര മാറ്റം
നിറങ്ങള്‍ പോലും തിരിച്ചറിയാന്‍ പറ്റാത്തത്ര മാറ്റം
ഇരുട്ടിനെ പോലും ഭയപ്പെട്ടിരുന്നൊരു നല്ലകാലം
ചുവപ്പ് ചോരയാണെന്ന് ഭയപ്പെട്ടിരുന്നൊരു നല്ലകാലം
പൂവ് സുഗന്ധവും സൌന്ദര്യവും ആണെന്നറിഞ്ഞ നല്ലകാലം
സ്നേഹവും ശാന്തിയും നിറഞ്ഞിരുന്ന നല്ലകാലം
കാലമേ നീയെന്നെ എത്രമേല്‍ മാറ്റിയോ?...
ഒരിക്കലും പൂട്ടുകില്ലെന്നു കരുതിയ വാതിലുകള്‍
ഒരിക്കലും മുറിയുകില്ലെന്നുകരുതിയ ബന്ധങ്ങള്‍
ഒരിക്കലും മറക്കുകില്ലെന്നു കരുതിയ ഓര്‍മ്മകള്‍
ഒരിക്കലും തോല്ക്കുകില്ലെന്നു കരിതിയ തോല്‍വികള്‍
ഒരിക്കലും പിഴക്കില്ലെന്നു കരുതിയ വാക്കുകള്‍
കാലമേ നീയന്നെ എത്രമേല്‍ മാറ്റിയോ
Jassim, malayalathilulla ee postu vaayichu. nannaayittundu. iniyum ezhuthan sramiykkuka.
ReplyDeleteJassim, if you are interested please join www.koottam.com and post your blogs there for more readers and you can join 'sahayathrikar'in koottam to get friends.
ReplyDelete