ഹേമന്ത് കര്‍ക്കരെ!!
വെച്ചു നീട്ടപ്പെട്ട ഒരു കോടി രൂപയുടെ ആ വലിയ സമ്മാനക്കിഴി തട്ടി മാറ്റിയപ്പോള്‍ ഈ പാ വം വീട്ടമ്മ മാത്ര്യരാജ്യത്തിനു നല്‍കിയ സന്ദേശമെന്ത്? നിശ്ചയദ്രാര്‍ഡ്യത്തിന്റെ ശക്തിയും അവ ബോധത്തിന്റെ കരുത്തുമല്ലാതെ ! ദേശാഭിമാനത്തിന്റെയും വികസനത്തിന്റെയും പേരില്‍ 'രാ ജ്യസ്നേഹി'യായ 'ഒരാത്യന്തികരക്ഷകന്‍' ഒളിപ്പിച്ചു വെച്ച അന്യദ്വേഷത്തിന്റെയും കാപട്യത്തി ന്റെയും മുഖാവരണം നീക്കുകയല്ലേ ധീരമായ ഈ സ്ത്രീ ശബ്ദം?
ചോര മണക്കുന്ന കറുത്ത കഥകള്‍ ഉള്ളിലൊളിപ്പിച്ച ഗുജറാത്തിലെ വിശുദ്ധ പശുവിനെക്കുറിച്ച് രാവിന്റെ ഏതോ യാമങ്ങളില്‍ സ്വപത്നിയോടദ്ദേഹം തീര്‍ച്ചയായും പറഞ്ഞിട്ടുണ്ടാവണം. വില്ലന്മാര്‍ നായകന്മാരാകുന്ന വര്‍ത്തമാനവൈപരീത്യങ്ങളെ തിരിച്ചറിയാന്‍ ഒരു സാധാരണ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ഈ വീട്ടമ്മക്ക് കരുത്തുണ്ടായതിനു പിന്നില്‍ സ്നേഹോഷ്മള മായ അത്തരം സംവേദനങ്ങള്‍ക്കും അവ പകര്‍ന്നു കൊടുത്ത ഒട്ടും അരാഷ്ട്രീയമല്ലാത്ത തിരിച്ച റിവുകള്‍ക്കും വലിയ സ്വാധീനമുണ്ടാവാം.
മാലേഗാവ് സ്ഫോടനക്കേസില്‍ നടന്നു തേഞ്ഞ വഴികളില്‍ നിന്ന് തെല്ലൊന്നു മാറി സഞ്ചരിച്ച പ്പോള്‍, പാടിപ്പതിഞ്ഞ പാട്ടുകള്‍ക്ക് ചെവി കൊടുക്കാതെ കണ്ടെത്തിയ പൊള്ളുന്ന സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞപ്പോള്‍, രാജാവു നഗ്നനാകുമെന്ന് ഭയന്നു വിറളി പിടിച്ച് നാലു കോ ണില്‍ നിന്നും ചീറിപ്പാഞ്ഞു വന്നത് നിരവധി ആക്ഷേപ ശരങ്ങള്‍.
വിമര്‍ശനങ്ങള്‍ കേട്ടൊന്ന് ചൂളിപ്പോവുക പോലും ചെയ്യാതെ നിഗൂഢതകളുടെ ആള്‍ രൂപങ്ങളെ ജീവനോടെ തൊലിയുരിച്ച് കാട്ടി അശ്വമേധം തുടര്‍ന്ന ആ മഹാമനുഷ്യനു വിലയിടാന്‍ ഭാരതത്തി ന്റെ രക്ഷകനെന്ന് പലരും വാഴ്ത്തിപ്പാടുന്ന ഉള്ളു പൊള്ളയായ ഈ വംശീയവിദ്വേശിക്കവ സരം കൊടുക്കരുതെന്നു തന്നെ ഒടുവില്‍ അവര്‍ ചങ്കുറപ്പോടെ തീരുമാനിച്ചു. കണ്ണീരിന്റെ നന വിലും സ്ഥൈര്യത്തിന്റെ ബലമുള്ള ഒരു തീരുമാനം. വക്രമാനസരുടെ പണക്കിഴികളേക്കാള്‍ താന്‍ അത്യന്തം വിലമതിക്കുന്നത് ഭര്‍ത്താവിന്റെ രക്തസാക്ഷ്യത്തോടു പുലര്‍ത്തേണ്ട നീതി യെയാണെന്ന് പുറം ലോകത്തോട് പറയാതെ പറയുന്ന ഒരു മഹാതിരസ്കാരം.!
ലക്ഷമെന്ന് കേട്ടാല്‍ തന്നെ കമിഴ്ന്ന് വീണു കയ്യൂക്കുള്ളവന്റെ മുമ്പിലേത്തമിടുന്നവര്‍ക്ക് മുമ്പില്‍, വെച്ചു നീട്ടൂന്ന കോടികളെ നിസ്സാരമായി അവഗണിച്ചു തള്ളാനവര്‍ക്ക് കഴിഞ്ഞു. പൊടുന്നനെ വൈധവ്യത്തിന്റെ നടുക്കടലിലേക്കെറിയപ്പെട്ടപ്പോള്‍ തന്നെ തുറിച്ചു നോക്കുന്ന നിസ്സഹായതകളെ യൊന്നും അവര്‍ ഒട്ടും വകവെച്ചില്ല. അടുക്കളയിലെ പുകച്ചുരുളുകള്‍ക്കിടയില്‍ അരാഷ്ട്രീയവല്‍ ക്കരിക്കപ്പെട്ട് കഴിയുന്ന വ്യവസ്ഥാപിത വനിതാലോകത്തു നിന്ന് തിരിച്ചറിവിന്റെ ശക്തി കൊ ണ്ട് സ്വയം വേറിടാന്‍ ഒരു വീട്ടമ്മക്ക് കഴിഞ്ഞതിനു പിന്നിലെ ആത്മബലം അപാരം തന്നെ. അ തും ഈ തണുത്തുറഞ്ഞ മൗനങ്ങളുടെയും ആട്ടിനെ പട്ടിയാക്കുന്ന മാധ്യമവിശാരദകൗശലങ്ങളുടെ യും ആസുര കാലത്ത്!
പ്രിയ ഹേമന്ത് കര്‍ക്കരെ, അഭിമാനം തോന്നുന്നു താങ്കളുടെ കുടുംബത്തെയോര്‍ത്ത്. താങ്കള്‍ക്കൊ പ്പം പോരാടി മരിച്ച ധീരജവാന്മാരെയോര്‍ത്തും!നിങ്ങളെ ക്രൂരമായി വേട്ടയാടി വധിച്ച പാകിസ്ഥാന്റെ നരാധമന്മാരായ കുട്ടിപ്പട്ടാളം ഇനിയും ധീരന്മാരുടെ ചെറുത്തു നില്പ്പുകള്‍ക്കു മുമ്പില്‍ പരാജയപ്പെടുക തന്നെ ചെയും.
രാജ്യത്തെ മതസൗഹാര്‍ദ്ദവും കെട്ടുറപ്പും തകര്‍ത്ത് അസ്ഥിരത വളര്‍ത്താമെന്ന് വ്യാമോഹിക്കു ന്ന ദുഷ്ടശക്തികളും ഉള്ളൂം പുറവും ക്രൗര്യം കൊണ്ട് നിറച്ച് ഒറീസകളും ഗുജറാത്തുകളും ഉള്ളില്‍ പേറുന്ന നാളെയുടെ 'രക്ഷകന്മാരും' തമ്മില്‍ കാര്യമായി വ്യത്യാസമൊന്നുമില്ലെന്നും ഇരുവരും ഒരു പോലെ രാജ്യസുരക്ഷക്ക് അപകടകാരികളാണെന്നുമുള്ള സന്ദേശം സമൂഹത്തിനു നല്‍കിയതിലൂടെ അക്രമത്തിന്റെ കറുത്ത പക്ഷം ചേരാത്ത ഒരു മനുഷ്യസ്നേഹിയുടെ ഭാര്യ എന്ന മഹായോഗ്യത കൊണ്ട് സ്വയം ശാക്തീകരിച്ചിരിക്കുകയാണു താങ്കളുടെ ശ്രീമതി. ധീരന്റെ ഭാര്യയും ധീരയാവുന്നത് തീര്‍ച്ചയായും ഒരു സ്വാഭാവിക പരിണതിയല്ല. അനീതിയോട് യര്‍ത്തും കയര്‍ക്കാന്‍ പഠിപ്പിച്ചും സ്വന്തം വീടകങ്ങളില്‍ താങ്കള്‍ വളര്‍ത്തിക്കൊണ്ടുവന്ന പ്രതിബദ്ധതയുടെ ബാക്കിപത്രമാണീ തിരസ്കാരം.
നെഞ്ചുറപ്പുള്ള ഒരു മനുഷ്യനായി ജീവിച്ച് രാജ്യത്തിനു വേണ്ടി സ്വയം ബലി നല്‍കി അനശ്വര മാക്കിത്തീര്‍ത്ത താങ്കളുടെ സ്വന്തം ജീവിത സുവര്‍ണ രേഖയുടെ കീഴെ ഇതാ ജീവിതസഖിയുടെ ഒട്ടും ചാപല്യമേശാത്ത, മനക്കരുത്തിന്റെ ഒപ്പ്.
കരളുറപ്പു കൊണ്ടും നിലപാടുകളുടെ തീക്ഷ്ണത കൊണ്ടും ശ്രദ്ധിക്കപ്പെട്ട ഈ ധീരവനിതക്കു മുമ്പില്‍ ആദരവിന്റെ ഒരായിരം മുല്ലപ്പൂക്കള്‍. കാല്‍നഖം കൊണ്ട് ലജ്ജയാല്‍ ചിത്രം വരക്കുന്ന കുണുങ്ങിപ്പെണ്ണുങ്ങളില്‍ നിന്നും രാഷ്ട്രീയം ആണുങ്ങള്‍ക്ക് തീറെഴുതിക്കൊടുത്ത പെണ്‍ മൗനങ്ങള് ക്കുമിടയില്‍ നിന്നും ഉറച്ച രാഷ്ട്രീയാവബോധം കൊണ്ടു വേറിട്ടു നില്‍ക്കുന്ന ഈ ധീരഭാര്യയുടെ പതറാത്ത ശബ്ദത്തിനു മുന്നില്‍ ഈ വിനീതന്റെ നമോവാകം!

പോസ്റ്റു വായിച്ചു.
ReplyDelete