ഫിറോസ് വരുണ്‍, അറിയുമോ? അങ്ങ് എങ്ങനെ ഗാന്ധിയായെന്ന്!
വിഡ്‌ഢിത്തം രണ്ടു തരമുണ്ട്. പറയുന്ന വിഡ്‌ഢിത്തവും ചെയ്യുന്ന വിഡ്‌ഢിത്തവും. ആദ്യത്തെ ഇനത്തില്‍പ്പെട്ട വിഡ്‌ഢിത്തത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഫിറോസ് വരുണ്‍ ഗാന്ധി എന്ന ബി ജെ പിക്കാരന്റെ വായില്‍ നിന്നു പുറത്തു ചാടിയത്. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ സ്ഥാനാര്‍ഥിയായ ആ ചെറുപ്പക്കാരന്‍ പറഞ്ഞു: ``ഞാന്‍ ഒരു ഗാന്ധിയാണ്. ഞാന്‍ ഒരു ഹിന്ദുവാണ്.'' അല്ല. രണ്ടും ശരിയല്ല. ഫിറോസ് വരുണ്‍, ഗാന്ധിയുമല്ല, ഹിന്ദുവുമല്ല. രണ്ട് രക്തവും ആ ചെറുപ്പക്കാരന്റെ സിരകളിലില്ല.
അതു പരിശോധിക്കുന്നതിനു മുമ്പ് രണ്ടാമത്തെ ഇനത്തില്‍പെട്ട വിഡ്‌ഢിത്തം എങ്ങനെയാണെന്ന് നോക്കാം. അതിന് ഇന്ത്യ കണ്ട ഏറ്റവും വലിയ ഉദാഹരണം മഹാത്മാ ഗാന്ധിയായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ഒരു ചെയ്‌തിയാണ്. സ്വന്തം കുടുംബപ്പേര് മറ്റൊരാള്‍ക്ക് വായ്‌പ കൊടുക്കുക. 1942 മാര്‍ച്ചിലാണ് ഗാന്ധിജി അങ്ങനെ ചെയ്‌തത്. ആ ഒരൊറ്റ വിഡ്‌ഢിത്തം കാരണമാണ് പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ഏക മകളുടെ രണ്ട് ആണ്‍മക്കളുടെ വിധവമാരും അവരുടെ മക്കളും ഇന്ത്യക്കാരെ ആകമാനം തുടര്‍ച്ചയായി വിഡ്‌ഢികളാക്കുന്നത്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ രാഷ്‌ട്രീയ പിന്തുടര്‍ച്ചയുള്ള ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും ദേശീയതയുടെ മൊത്തക്കച്ചവടക്കാരായ ഭാരതീയ ജനതാ പാര്‍ട്ടിയും ആ വിഡ്‌ഢിത്തം സ്‌പോണ്‍സര്‍ ചെയ്യുകയാണ്. ഒരു പക്ഷേ, വിഡ്‌ഢികളുടെ രാജ്യത്ത് രാഷ്‌ട്രീയം ഇങ്ങനെയൊക്കെ വേണമായിരിക്കാം.
ഗാന്ധിജി ചെയ്‌തുവെച്ച ആ വിഡ്‌ഢിത്തമാണ് ഇപ്പോള്‍ വരുണ്‍ ഗാന്ധി എന്ന് അറിയപ്പെടുന്ന ചെറുപ്പക്കാരന് ഇത്ര വലിയ വിഡ്‌ഢിത്തം പറയാന്‍ വഴിയൊരുക്കിക്കൊടുത്തത്. ഗാന്ധിജിയുടെ വിഡ്‌ഢിത്തത്തിന്റെ കാരണം തിരഞ്ഞാല്‍ എത്തിപ്പെടുക ഒരു പ്രണയ കഥയിലാണ്. അലഹാബാദില്‍ തളിര്‍ത്ത് ലണ്ടനില്‍ പൂവിട്ട് ന്യൂഡല്‍ഹിയില്‍ കൊഴിഞ്ഞു വീണ ഒരു ദുരന്തപ്രണയത്തിന്റെ രാഷ്‌ട്രീയ കഥയില്‍. നായിക ഇന്ദിരാ പ്രിയദര്‍ശിനി. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ എക മകളും ഇന്ത്യ കണ്ട ഏറ്റവും ശക്തയായ പ്രധാനമന്ത്രിയുമായ സാക്ഷാല്‍ ഇന്ദിരാഗാന്ധി തന്നെ. നായകന്‍, ഇന്ത്യന്‍ പാര്‍ലിമെന്റ് കണ്ട ഏറ്റവും പ്രഗത്ഭനായ പാര്‍ലിമെന്റേറിയന്‍ ഫിറോസ് ഗാന്ധി. സ്വന്തം പാര്‍ട്ടി നേതാവായ പ്രധാനമന്ത്രിയുടെ മുഖത്തു നോക്കി കാര്യകാരണ സഹിതം വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും ചങ്കൂറ്റം കാട്ടിയ കോണ്‍ഗ്രസ് എം പി. ഫിറോസ് ഒരു ആരോപണമുന്നയിച്ചാല്‍, ഉറപ്പാണ് അത് അന്വേഷിച്ചാല്‍ തെളിയും. പക്ഷേ, ചരിത്രത്തില്‍ ആ ജീവിതത്തിന് വേണ്ടത്ര തെളിവില്ലാതെ പോയി എന്നതും രാഷ്‌ട്രീയത്തിന്റെ ചില വിചിത്ര രീതികളാണ്.അറിയാമല്ലോ, അലഹബാദിലായിരുന്നു പണ്ഡിറ്റ് മോത്തിലാല്‍ നെഹ്‌റുവിന്റെ വീട്. ആനന്ദ് ഭവന്‍. മുമ്പ് അതിന്റെ പേര് ഇസ്രത്ത് മന്‍സില്‍ എന്നായിരുന്നു.
മോത്തിലാലിനെക്കാള്‍ പ്രഗത്ഭനായ അഭിഭാഷകനായ മുബാറക് അലിയുടെതായിരുന്നു ആ വീട്. അത് മോത്തിലാല്‍ വാങ്ങിച്ചു. ആനന്ദ് ഭവനാക്കി. മോത്തിലാലിന്റെ മകന്‍ ജവഹര്‍ലാലും മകള്‍ വിജയലക്ഷ്‌മിയും (അതെ, വിജയലക്ഷ്‌മി പണ്ഡിറ്റ് തന്നെ) അവിടെ വളര്‍ന്നു. വലുതായി. വിവാഹിതരായി. ജവഹര്‍ലാല്‍ ഒരിക്കലേ വിവാഹം കഴിച്ചുള്ളൂ. കമലയെ. അങ്ങനെ കമലാ നെഹ്‌റു ഇന്ദിരാ പ്രിയദര്‍ശിനിയുടെ അമ്മയായി.
ഗുജറാത്തിലെ ജുനഗഡില്‍ നിന്ന് എത്തിയ നവാബ് ഖാന്‍ എന്ന ഒരു മുസ്‌ലിം കച്ചവടക്കാരന്‍ ഉണ്ടായിരുന്നു അക്കാലത്ത് അലഹബാദില്‍. നവാബ് ഖാന്‍ ആണ് മോത്തിലാലിന്റെ വീട്ടിലേക്ക് സാധനങ്ങള്‍ എത്തിച്ചിരുന്നത്. നവാബ് ഖാന്റെ ഭാര്യ വിവാഹത്തിനു മുമ്പ് പാര്‍സിയായിരുന്നു. അവര്‍ മതം മാറി മുസ്‌ലിമായതിനു ശേഷമാണ് നവാബ് ഖാന്‍ നിക്കാഹ് ചെയ്‌തത്. ആ ദമ്പതികളുടെ മകന്‍ ഫിറോസ് ഖാന്‍. പരമ്പരാഗതമായി പത്താന്‍ മുസ്‌ലിം. പഠിക്കാന്‍ ബഹുമിടുക്കനായ ഫിറോസ് ഖാന്‍ ഏറെ നേരവും ചെലവിട്ടത് ആനന്ദ് ഭവനിലാണ്. ഇന്ദുവിന്റെ നല്ല കൂട്ടുകാരന്‍. അലഹബാദിലെ ആംഗ്‌ളോ വെര്‍ണാക്കുലര്‍ ഹൈസ്‌കൂളിലും എവിംഗ് ക്രിസ്‌ത്യന്‍ കോളജിലും പഠിച്ച ഫിറോസ് ഖാന്‍ ഉപരിപഠനം നടത്തിയത് ലണ്ടനിലെ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലാണ്. നേരത്തെ ജവഹര്‍ലാല്‍ നെഹ്‌റുവും അവിടെ പഠിച്ചിരുന്നു. സ്വാതന്ത്ര്യ സമരം കത്തിയാളുന്നു. പഠനം നിര്‍ത്തി ഫിറോസ് ഖാന്‍ സമരത്തിലേക്ക് എടുത്തു ചാടുന്നു. അലഹബാദാണ് ആ യുവ രാഷ്‌ട്രീയക്കാരന്റെ കളരിയായത്. രാഷ്‌ട്രീയം തിളച്ചുമറിയുന്നകാലം. രാജ്യം സ്വാതന്ത്ര്യത്തോട് അടുക്കുകയാണ്. ഇന്ത്യ ഭരിക്കാന്‍ പോകുന്ന രാഷ്‌ട്രീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷനണ്‍ കോണ്‍ഗ്രസിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ് ജവഹര്‍ലാല്‍ നെഹ്‌റു. അദ്ദേഹത്തിന് ജീവിതം രാഷ്‌ട്രീയമാണ്. വീട്ടു കാര്യങ്ങള്‍ ശരിയാംവണ്ണം നോക്കാന്‍ നേരമില്ല. അങ്ങനെയിരിക്കെ കമലാ നെഹ്‌റുവിന്റെ ആരോഗ്യം വഷളായി. ക്ഷയരോഗമായിരുന്നു. വിദഗ്‌ധ ചികിത്സക്കായി യൂറോപ്പിലേക്ക് കൊണ്ടുപോയി. സ്വിറ്റ്‌സര്‍ലന്‍ഡിനടുത്ത ലൗസാനിലെ ഒരു ക്ഷയരോഗാശുപത്രിയില്‍ കമലാ നെഹ്‌റു. പരിചരിക്കാന്‍ ഇന്ദുവും ഫിറോസും. ആ ദിവസങ്ങളില്‍ ഫിറോസ് ആ പെണ്‍കുട്ടിയുടെ ഏകാന്ത ജീവിതത്തിന്റെ ആഴമറിഞ്ഞു. അമ്മ മരണത്തോടടുക്കുകയാണ്. അച്ഛന്‍ രാഷ്‌ട്രീയത്തിരക്കിലും. അതിനുമപ്പുറം സര്‍ഗധനനായ ആ പൊതുപ്രവര്‍ത്തകന് മറ്റ് പലതരം തിരക്കുകളും. അതിനിടയില്‍ രാഷ്‌ട്രീയത്തില്‍ സ്വാഭാവികമായി കേള്‍ക്കപ്പെടുന്ന പലതരം കെട്ടുകഥകളും കേട്ടുകേള്‍വികളും. ഫലത്തില്‍ അച്ഛനുമില്ല. അമ്മയുമില്ല. ഇന്ദുവിന് ഒരു ജീവിതം കൊടുക്കാന്‍ ഫിറോസ് തീരുമാനിച്ചു. അതിനുവേണ്ടി എന്തും ചെയ്യാന്‍ അവരും ഒരുക്കമായിരുന്നു. അവര്‍ മതം മാറി. മുസ്‌ലിമായി. ലണ്ടനിലെ ഒരു പള്ളിയില്‍വെച്ച് ഫിറോസ് ഖാന്‍ ആ നവ മുസ്‌ലിം യുവതിയെ നിക്കാഹ് ചെയ്‌തു.
വിവരം ഇന്ത്യയിലറിഞ്ഞപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു തളര്‍ന്നു. പക്ഷേ, വീണില്ല. കാരണം, ആ കുടുംബത്തില്‍ എന്തു സംഭവിച്ചാലും താങ്ങാന്‍ കരുത്തനായ സുഹൃത്തുണ്ട്. അതാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. ഇന്ദുവിന്റെ പ്രിയപ്പെട്ട ബാപ്പുജി. ഗാന്ധിജി പറഞ്ഞതനുസരിച്ച് നെഹ്‌റു നവദമ്പതികളെ ഉടന്‍ ഇന്ത്യയിലേക്ക് വരുത്തി. ഇതിനെല്ലാമിടയില്‍ കമലാ നെഹ്‌റു ഇഹലോകം വെടിഞ്ഞിരുന്നു. ഫിറോസിനോട് `ഖാന്‍' എന്ന കുടുംബപ്പേര് ഉപേക്ഷിച്ച് `ഗാന്ധി' എന്ന വിളിപ്പേര് സ്വീകരിക്കാന്‍ മഹാത്മജി നിര്‍ദേശിച്ചു. മതം മാറ്റത്തിന്റെയൊന്നും ആവശ്യമില്ലെന്നും ഒരു സത്യവാങ്‌മൂലം ഫയല്‍ ചെയ്യുന്നതിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നമേഉള്ളൂ എന്നും ഗാന്ധിജി വിശദീകരിച്ചു. ഫിറോസ് ഖാന്റെ ഉമ്മ പാര്‍സിയായിരുന്നപ്പോള്‍ അവരുടെ കുടുംബപ്പേര് ഗാന്‍ഡി എന്നായിരുന്നു. ഇംഗ്ലീഷിലെഴുതുമ്പോള്‍ നേരിയൊരു വ്യത്യാസം മാത്രം. ഒന്ന് GANDI മറ്റൊന്ന് GANDHI. ആ സാമ്യവും ഗാന്ധിജിയുടെ ദൗത്യം എളുപ്പമാക്കി. അങ്ങനെ ഫിറോസ് ഖാന്‍ ഫിറോസ് ഗാന്ധിയായി. സത്യവാങ്‌മൂലമുണ്ട്. ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. അതിനു ശേഷം 1942 മാര്‍ച്ച് 26ന് ആനന്ദ്‌ഭവനില്‍ വെച്ച് ഹിന്ദു വേദആചാരപ്രകാരം അവര്‍ ഒരിക്കല്‍ കൂടി വിവാഹിതരായി. ഇപ്പോള്‍ ഇന്ദിരാ പ്രിയദര്‍ശിനി നെഹ്‌റു വധു. ഫിറോസ് ഗാന്ധി വരന്‍.
പോകപ്പോകെ ഇന്ദിര തിരക്കുള്ള രാഷ്‌ട്രീയക്കാരിയായി മാറി. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി. പ്രധാനമന്ത്രി ജവഹര്‍ലാലിന്റെ രാഷ്‌ട്രീയകാര്യ മാനേജരും ഇന്ദിര തന്നെ. ഫിറോസ് ഗാന്ധിയാണെങ്കില്‍ പാര്‍ലിമെന്റിലും പുറത്തും പ്രധാനമന്ത്രി ജവഹര്‍ലാലിന്റെ ശക്തനായ വിമര്‍ശകന്‍. പക്ഷേ, ഒന്നുണ്ട്, ഫിറോസ് പ്രസംഗിക്കാന്‍ എഴുന്നേറ്റു നിന്നാല്‍ ലോക്‌സഭ നിശബ്‌ദമാവും. ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും നേതാക്കള്‍ കാതുകൂര്‍പ്പിച്ച് ഇരിക്കും. പാര്‍ലിമെന്ററി പ്രവര്‍ത്തനത്തിന് പാഠപുസ്‌തകമാക്കാം ആ പ്രസംഗങ്ങള്‍. പക്ഷേ, എവിടെയോ വെച്ച് ജീവിതം അതിന്റെ തനിനിറം കാട്ടി. ഇന്ദിരയും ഫിറോസും വഴി പിരിഞ്ഞു. രണ്ട് ആണ്‍മക്കളും ഇന്ദിരയും അച്ഛന്റെ സംരക്ഷണയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍. ഫിറോസ് ഒറ്റത്തടി. ഒരിക്കലെപ്പോഴോ അദ്ദേഹം മക്കളോടു പറഞ്ഞതായി കേട്ടിട്ടുണ്ട്: ``പഠിക്കണം. സ്വന്തം കാലില്‍ നില്‍ക്കണം. എനിക്കു പറ്റിയ അബദ്ധം നിങ്ങള്‍ക്കു പറ്റരുത്. പണക്കാരിയായ അമ്മയുടെയും പണമില്ലാത്ത അച്ഛന്റെയും മക്കളാണ് നിങ്ങള്‍.'' എന്തോ ആകട്ടെ, 1960 സെപ്‌തംബര്‍ എട്ടിനു 48ാമത്തെ വയസ്സില്‍ ഡല്‍ഹിയിലെ വില്ലിഗ്‌ടണ്‍ നഴ്‌സിംഗ് ഹോമില്‍വെച്ച് ഫിറോസ് ഗാന്ധി മരിക്കുമ്പോള്‍ ഇന്ദിരാഗാന്ധി മദ്രാസിലായിരുന്നു. ഇന്ത്യന്‍ യൂത്ത്‌കോണ്‍ഗ്രസിന്റെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു. ഫിറോസ് ഖാന്‍ എന്ന മനുഷ്യന്റെ ഓര്‍മകള്‍ ഉറങ്ങുന്ന ഒരു ഖബര്‍ ഇപ്പോഴും അലഹാബാദ് നഗരപ്രാന്തത്തിലെ ഒരു ഖബറിസ്ഥാനിലുണ്ട്.
ഇനി കഥയുടെ രണ്ടാം തലമുറ. ഇപ്പോള്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി. മൂത്ത മകന്‍ രാജീവ് പൈലറ്റ്. ഇളയ മകന്‍ സഞ്‌ജയ് അത്യാവശ്യം രാഷ്‌ട്രീയവും ചെറുപ്പത്തിന്റെ തിളപ്പുമായി ഡല്‍ഹി ഭരിക്കുന്നു. ഒരിക്കല്‍ ഒരു കൂട്ടുകാരിയെ വീട്ടില്‍ അത്താഴത്തിനു ക്ഷണിക്കുന്നു. അമ്മക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നു. മനേകാ ആനന്ദ്. ക്യാപ്‌റ്റന്‍ ആനന്ദ് എന്ന സിഖുകാരനായ റിട്ടയേര്‍ഡ് പട്ടാള ഉദ്യോഗസ്ഥന്റെ സുന്ദരിയായ മകള്‍. അറിയപ്പെടുന്ന മോഡല്‍. ആരെയും കൂസാത്ത പത്രപ്രവര്‍ത്തക. (സൂര്യ എന്ന വാരിക എഡിറ്റ് ചെയ്‌ത കാലത്ത് മേനക പ്രസിദ്ധീകരിച്ച സ്‌തോഭജനകമായ റിപ്പോര്‍ട്ടുകളും ചിത്രങ്ങളും ഇന്ത്യയെ തന്നെ ഞെട്ടിച്ചതാണ്. ആഭ്യന്തര മന്ത്രിയായ ജഗജീവന്‍ റാമിന്റെ മകന്‍ സുരേഷ് റാം ഒരു സ്‌ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ നേര്‍ ചിത്രങ്ങള്‍!) സഞ്‌ജയന്റെ നിര്‍ബന്ധത്തിനു വഴങ്ങി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വിവാഹത്തിനു അനുമതി നല്‍കി. വിവാഹം നടന്നത് ഇന്ദിരാ ഗാന്ധിയുടെ കുടുംബ സുഹൃത്തായ മുഹമ്മദ് യൂനുസിന്റെ വീട്ടില്‍വെച്ചാണ്. 1974 സെപ്‌തംബര്‍ 29ന്. അറിയാമല്ലോ, സഞ്‌ജയ്-മനേകാ ദമ്പതികള്‍ക്ക് ഒരേയൊരു മകന്‍. അവനാണ് ഫിറോസ് വരുണ്‍. 1980 ജൂണ്‍ 23ന് പാലം എയര്‍പ്പോര്‍ട്ടില്‍ പരിശീലന പറക്കിലിനിടെ വിമാനം തകര്‍ന്നു വീണു സഞ്‌ജയ് ഗാന്ധി മരിക്കുന്നു. പിന്നെ എറെക്കാലം മേനക ഇന്ദിരാഗാന്ധിയുടെ വീട്ടില്‍ നിന്നിട്ടില്ല. ഒരു ദിവസം ലോകം മുഴുവന്‍ ഞെട്ടിത്തരിച്ചു നോക്കിനില്‍ക്കെ, ഇന്ത്യയിലും വിദേശത്തുമുള്ള മാധ്യമങ്ങളെല്ലാം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു ചുറ്റും കണ്‍തുറന്നു നില്‍ക്കെ, ഏതൊരു അമ്മായിയമ്മയും ചെയ്യുന്നതുപോലെ ക്രുദ്ധയായ ഇന്ദിരാഗാന്ധി മരുമകളായ മനേകയെ ഇറക്കിവിട്ടു. മനേക ഗാന്ധി സുഹൃത്തായ ഡംബി അക്‌ബര്‍ അഹമ്മദിന്റെ സഹായത്തോടെ സഞ്‌ജയ് വിചാര്‍ മഞ്ച് എന്ന രാഷ്‌ട്രീയ വേദിയുണ്ടാക്കി. അതു പിന്നെ ജനതാ ദളില്‍ ലയിച്ചു. അങ്ങനെ മനേകാ ഗാന്ധി ജനതാ ദള്‍ നേതാവായി.
മകന്‍ ഫിറോസ് വരുണിന് രാഷ്‌ട്രീയ പ്രായം. അപ്പോഴേക്ക് ഗാന്ധി കുടുംബത്തിന്റെ കച്ചവടം മൂത്തച്ഛന്റെ ഭാര്യയും മക്കളും ഏറ്റെടുത്തു കഴിഞ്ഞിരുന്നു. പക്ഷേ, ഭാഗ്യത്തിന്, ബി ജെ പിക്കാര്‍ ഒരു ഗാന്ധിപ്പേര് തിരഞ്ഞു നടക്കുകയായിരുന്നു. ആള് ഗാന്ധിയാണോ, ഹിന്ദുവാണോ എന്നൊന്നും പരിശോധിക്കാന്‍ അവര്‍ മിനക്കെട്ടില്ല. പേര് ഗാന്ധിയല്ലേ? അങ്ങനെ ഫിറോസ് വരുണ്‍ എന്ന വരുണ്‍ഗാന്ധി ബി ജെ പി സ്ഥാനാര്‍ഥിയായി. പാര്‍ട്ടി ബി ജെ പിയല്ലേ, അവര്‍ക്ക് ഇഷ്‌ടപ്പെടുമെന്നു കരുതി പയ്യന്‍ഗാന്ധി മുസ്‌ലിംകള്‍ക്കെതിരെ ആഞ്ഞു ചീറ്റി. കളി കാര്യമായപ്പോള്‍, ഇലക്‌ഷന്‍ കമ്മീഷന്‍ പിടിമുറുക്കിയപ്പോള്‍ ബി ജെ പി തടിയൂരി. പക്ഷേ, ബാല്‍ താക്കറെയും ഹിന്ദു മഹാസഭയും ആവര്‍ത്തിച്ചു പറയുന്നു വരുണ്‍, ഗാന്ധിയും ഹിന്ദുവും ആണെന്ന്. അതെങ്ങനെ പണ്ഡിതന്മാരേ, മനസ്സിലാകുന്നില്ലല്ലോ.
സത്യവാങ്‌മൂലം: രാഷ്‌ട്രീയം മന്ദബുദ്ധികള്‍ക്ക് ഉള്ളതല്ലെന്നും അത് ഒരു രാജ്യത്തിന്റെ ചരിത്രത്തിന്റെ ഒഴുക്കിന്റെ ഒരു ഉപവഴിയാണെന്നും ചെറുപ്പക്കാര്‍ അറിഞ്ഞുവെക്കുക. ചരിത്രം! അത് പ്രസ്ഥാനങ്ങളുടെത് മാത്രമല്ല വ്യക്തികളുടെയും പ്രസക്തമായി വരും ചില ദശാസന്ധികളില്‍. അതിനാല്‍, സ്വന്തം നാടിന്റെയും പാര്‍ട്ടിയുടെയും ചരിത്രം പഠിച്ചുവെക്കാന്‍ നേരം കിട്ടിയില്ലെങ്കില്‍ മിനിമം സ്വന്തം കുടുംബത്തിന്റെയെങ്കിലും ചരിത്രം പഠിച്ചുവെക്കുക. അല്ലെങ്കില്‍ വരുണ്‍ പറഞ്ഞതുപോലെ വിഡ്‌ഢിത്തം പറയാന്‍ ഇടവരും.

ഈ ഓർമ്മപ്പെടുത്തലുകൾക്കു നന്ദി, ജസീം!
ReplyDelete