പടന്നക്കാരൻറെ disclaimer ആദ്യം തന്നെ ഇടാം... ഇല്ലെങ്കിൽ ചിലപ്പോൾ സംഘികളും സുടാപ്പികളും സർക്കാരും ചേർന്ന് പണി തരും. പേടി കൊണ്ടാ... വേറൊന്നും വിചാരിക്കണ്ട
Warning!!
ആള്‍ ദൈവ ദാസീ ദാസന്മാര്‍,മുടിയാട്ട വിളയാട്ടം നടത്തുന്നവര്‍,കുരിശില്‍ നിന്നും ഒലിച്ചിറങ്ങുന്ന ഹത്തര്‍വാരിത്തേക്കുന്നവര്‍,ഹൈടക് ശിവ ഭക്ത്നമാര്‍,തക്കാളിയിലേയും ചക്കയിലേയും ദൈവ നാമം പ്രകീത്തിക്കുന്ന സോഷ്യല്‍ മീഡിയയിലെ ഭക്തജനകോടികള്‍,ഉഡായിപ്പ് ഉറൂസ് വാദികള്‍,കബര്‍ പൂജാരികളും ഭകത്നമാരും,ആള്‍ ദൈവങ്ങള്‍ ചാവാന്‍ കിടക്കുമ്പോള്‍ മനമുരുകി പ്രാര്‍ഥിച്ചവര്‍, പിന്നെകപട മത സൌഹാര്‍ദവാദികളും ദയവു ചെയ്ത് ഈ ഊഡായിപ്പ് ബ്ലോഗ്ഗ് വായിക്കാന്‍ പാടുള്ളതല്ല!! വായിച്ച് കഴിഞാല്‍ മൃഗീയവും പൈശാചികവുമായി സംഭവിക്കുന്ന മാനസിക വിഭ്രാന്തി,തെറിപറയാന്‍ മുട്ടല്‍ എന്നിവയുക്ക് യതൊരു മറുമരുന്നും ഇതുവരെ കണ്ടുപിടിക്കാത്തത് കൊണ്ട് Be Careful!!
................................................
മാതാവും പിതാവും ഗുരുവും എല്ലാം ദൈവമായി മാറികൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. നിരക്ഷരരും അത്താഴ പട്ടിണിക്കാരുമായ പാവം നാട്ടിന്‍പുറത്തുകാര്‍ ദൃഷ്ടി ദോഷമാകറ്റാനും വസൂരി മാറാനും വേണ്ടി വാറ്റുചാരായവും നാടന്‍ കഞ്ചാവും വച്ച് വണങ്ങുന്ന കാവിലമ്മയും കുട്ടിചാത്തനുമല്ല, ആണവശാസ്ത്രഞ്ജന്മാര്‍ മുതല്‍ കോര്‍പ്പറേറ്റ് രാജാക്കന്മാര്‍ വരെ ശീതികരിച്ചമുറികളില്‍ ലക്ഷങ്ങളും കോടികളും വച്ച് വണങ്ങുന്ന, ലോകമെമ്പാടും വേരുകളുള്ള ഭക്തി ബിസിനസ് ശ്രിഖലയുടെ അധിപന്മാരായ പുത്തന്‍ തലമുറ ആള്‍ ദൈവങ്ങള്‍...
കൊല്ലം ജില്ലയിലെ പറയകടവ് കടപ്പുറത്തെ സുധാമണി എന്ന മുക്കുവ സ്ത്രീ ഇന്ത്യയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ജനകോടികളുടെ അമ്മയായി മാറിയ അത്ഭുത കഥയാണ് മാതാ അമൃതാനന്തമയിയുടേത്. അമ്മയുടെ കരലാളനം കൊതിച്ചു കാലദേശഭേദമന്യേ ജനലക്ഷങ്ങള്‍ പ്രവഹിച്ചുകൊണ്ടേ ഇരിക്കുന്നു. യൌവനകാലം മുതല്‍ കെട്ടിപിടിച്ചും ഉമ്മവച്ചും നല്‍കിയിരുന്ന സ്വര്‍ഗീയസുഖവും ദിവ്യാനുഭൂതിയും ഈ പ്രായത്തിലും ഭക്തര്‍ക്ക് നല്കാനാകുന്നു എന്നത് മാത്രമല്ല സുധാമണിയുടെ വിജയ രഹസ്യം. സുനാമി ദുരിതാശ്വാസം അടക്കം കോടികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത്‌നടത്തി കൈയ്യടി നേടിയാണ് ആ സ്ത്രീയുടെ പ്രസ്ഥാനം ഇന്ന് കാണുന്ന ഉയരങ്ങളില്‍ എത്തിയത്.
മരണം പോലും നാടകമാക്കിയ സായി ബാബയുടെ കഥയും വ്യത്യസ്തമായിരുന്നില്ല. അന്തരീക്ഷത്തില്‍ നിന്നും ആമാശയത്തില്‍ നിന്നും സ്വര്‍ണമാലയും സ്വര്‍ണഗോളവും പുറത്തെടുത്തു ജനലക്ഷങ്ങളെ പറ്റിച്ചാണ് ബാബ എത്രയും ഉയരത്തില്‍ എത്തിയത്. ഒന്നൊഴിയാതെ എല്ലാം കള്ളത്തരവും മാജിക് ട്രിക്ക്സും ആണെന്നത് പല തവണ തെളിയിക്കപ്പെട്ടതുമാണ്. എന്നിട്ടും ജനലക്ഷങ്ങള്‍ ബാബയുടെ മാസ്മരിക വലയത്തില്‍ അകപ്പെട്ടു കൊണ്ടേ ഇരുന്നു. കോടിക്കണക്കിനു രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ബാബ ട്രസ്റ്റ് നടത്തുന്നതായി അറിയുന്നു. സന്തോഷം. ആളുകളെ പറ്റിച്ചു പെട്ടെന്നൊരു ആയിരം കോടി എന്റെ കൈയ്യില്‍ കിട്ടിയാലും അതില്‍ ഒരു നൂറു നൂറ്റമ്പതു കോടിക്കെങ്കിലും ജീവകാരുണ്യമോ മരണകാരുണ്യമോ നടത്തുന്നതില്‍ എനിക്കും സന്തോഷമേ ഉള്ളു.
ഈ ശാന്തിക്കും സമാധാനത്തിനും ഒക്കെ ഇത്രയധികം ചിലവുണ്ട് എന്ന് നമ്മളെ പഠിപ്പിച്ച ഒരു മഹാനാണ് ശ്രീ*2 രവിശങ്കര്‍. അദ്ധേഹത്തിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ്,(അദ്ദേഹം ജീവിക്കാന്‍ വേണ്ടി നടത്തുന്ന കല) യോഗാ കോഴ്സ്നു വന്‍ തുക നല്‍കി ചേര്‍ന്നാല്‍ ശാന്തിയും സമാധാനവും ബസ് പിടിച്ചു വരുമത്രേ!!! കൈയ്യിലുള്ള പണവും കൊടുത്തിട്ട് ശുഭ്രവസ്ത്രം ധരിച്ചു അല്പം സ്ത്രൈണഭാവത്തില്‍ കൊഞ്ചി കൊഞ്ചിയുള്ള അങ്ങേരുടെ വര്‍ത്തമാനം കേള്‍ക്കേണ്ടി വരുന്നവന്റെ യോഗം എന്നല്ലാതെ എന്ത് പറയാന്‍?
ഇതെല്ലാം വന്‍കിട സെറ്റപ്പുകള്‍ ആണെങ്കില്‍ വേറെയും ഉണ്ട് ഒരു കൂട്ടര്‍. ചുട്ട കോഴിയെ പറപ്പിക്കുകയും (ചുടാത്ത കോഴിയെ പറപ്പിക്കാന്‍ ഞാനായാലും മതി), ചൂട് വെള്ളത്തിലൂടെ നടക്കുകയും, അതി രാവിലെ തുണിയില്ലാതെ ദര്‍ശനം കൊടുക്കുകയും, പോലീസുകാരെ തോക്ക് ചൂണ്ടി പീഡിപ്പിക്കുകയും(പേടിപ്പിക്കലിനോന്നും ഇപ്പൊ ഡിമാന്റില്ല), സില്‍മ നടിക്ക് പൂജിക്കാന്‍ സ്വന്തം ലിംഗം വരെ കൊടുക്കുകയും, നഗ്ന പൂജ നടത്തിയാതിന്റെ വീഡിയോ വേണ്ടാതീനം കാണിക്കാന്‍ വേണ്ടി സൂക്ഷിക്കുകയും (ഇപ്പൊ ജയിലില്‍ എങ്ങനെ സാധിക്കുന്നോ ആവോ !!!) ചെയ്യുന്ന പ്രാദേശിക ആള്‍ ദൈവങ്ങള്‍.
പച്ചവെള്ളത്തില്‍ തുപ്പിയും തൂറിയും രോഗമകറ്റുന്ന, അര അണയുടെ ചരട് ആസനത്തിനു മുകളില്‍ കെട്ടി പേടിയകറ്റുന്ന, കോഴിമുട്ടയില്‍ ഡയലോഗ് എഴുതി ആരാന്റെ പറമ്പില്‍ കുഴിച്ചിട്ട് അവനിട്ട് പണി കൊടുക്കുന്ന, തങ്ങള്‍മാരും സിദ്ധന്മാരും സൂഫിമാരും പരിഷ്കൃത ലോകത്തെ നോക്കി കൊഞ്ഞനം കാട്ടുന്നു.
സുധാമണിയും സത്യനാരായണ രാജുവും രവിശങ്കറും എല്ലാം ഓരോ ഐക്കണ്‍ പ്ലയെര്‍മാര്‍ മാത്രമാണ്. ഇവരെ ഓരോരുത്തരെയും നിയന്ത്രിക്കുന്നത്, അല്ലെങ്കില്‍ ഇവരെ മുന്‍നിര്‍ത്തി ലാഭം കൊയ്യുന്നതും വന്‍കിട കോര്‍പറേറ്റ്കളും മാഫിയാ സംഘങ്ങളുമാണ്. സ്വാമി ശാശ്വതീകാനന്ത അടക്കം ധ്യാനകേന്ദ്രങ്ങളിലും ആശ്രമങ്ങളിലും നടക്കുന്ന അസ്വാഭാവിക മരണങ്ങളുടെ എണ്ണം മാത്രം കണക്കിലെടുത്താല്‍ കാര്യങ്ങള്‍ വ്യക്തമാകും. കള്ളക്കടത്തിനും കൂട്ടിക്കൊടുപ്പിനും അധ്യാത്മകതയെക്കാള്‍ നല്ല മറവ് വേറെ കിട്ടാനില്ല.
കോര്‍പൊറേറ്റ് സംഘങ്ങളുടെ കളികളും കാണാതിരുന്നു കൂടാ. ആള്‍ ദൈവങ്ങളുടെ പേരില്‍ ഉള്ള ട്രസ്റ്റുകളില്‍ മറിയുന്നത് കോടികളുടെ കള്ളപ്പണമാണ്. ഉള്ള വെള്ളപ്പണത്തിനാകട്ടെ ടാക്സ് അടക്കുകയും വേണ്ട. ചാരിറ്റിയുടെ പേരില്‍ സര്‍ക്കാര്‍ മിക്ക ആള്‍ദൈവങ്ങളെയും നികുതിയില്‍ നിന്നും ഒഴിവാക്കിയിടുണ്ട്. (അല്ലെങ്കില്‍ തന്നെ ദൈവത്തിനു എന്ത് നികുതി!!!)
ഓരോ ആള്‍ ദൈവത്തിനും ഭക്തന്മാര്‍, ശിഷ്യന്മാര്‍ എന്നൊക്കെ പറഞ്ഞു കുറെ കോടീശ്വരന്മാരും വന്‍കിട രാഷ്ട്രീയക്കാരും ബ്യുറോക്രാറ്റുകളും സിനിമാ താരങ്ങളും കൂട്ടിനുണ്ടാകും. ദൈവത്തിന്റെ കൈ മുത്താനും കാല്‍ കഴുകാനും ഒക്കെ മുന്നില്‍ നില്‍ക്കുന്നത് ഇവരാകും. കള്ളപ്പണത്തിന്റെ മുഖ്യ ഉപഭോക്താക്കള്‍ ഇവര്‍ തന്നെ. ഇന്ത്യക്കാരുടെ കോടികളുടെ കള്ളപ്പണം സ്വിസ്സ് ബാങ്കില്‍ നിന്നും തിരിച്ച് കൊണ്ട് വരുമ്പോള്‍(!!!) അതില്‍ നല്ലൊരു പങ്ക് ഈ ഭക്തി വ്യവസായത്തിന്റെയാകും എന്നുറപ്പ്...
ലാസ്റ്റ് എഡിഷന്‍: ആത്മീയതക്ക് ഒരു വകുപ്പ് ഉണ്ടാക്കുകയും അതിനൊരു മന്ത്രിയെ നിയമിക്കുകയും കൂടി ചെയ്‌താല്‍ സര്‍ക്കാരിന് കൂടി ഈ തട്ടിപ്പ് വ്യവസായത്തില്‍ പങ്കു ചേരാം..
ദൈവങ്ങള്‍ ജെപിസി യുടെ പരിധിയിലും വരാന്‍ വഴിയില്ലല്ലോ !!!!
തള്ളയുടെ അനുഗ്രഹം നക്കിയെടുക്കുന്നതില്‍ രാഷ്ട്രീയക്കാരും സിവില്‍ സര്‍വീസും ജുഡീഷ്യറിയും മാധ്യമങ്ങളും ആരും മോശമല്ലെന്നറിയാം, എന്നാലും പൊതുജനകഴുതകള്‍ ശ്രേഷ്ഠഭാഷയില്‍ ഇങ്ങനെ ചിലച്ചുകൊണ്ടിരിക്കട്ടെ രാജാവേ, ശുഭ്രവസ്ത്രത്തിലും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലും ഒളിപ്പിച്ചു വച്ച ആള്‍ദൈവ പൊ***മക്കളുടെ തനിനിറം പുറത്തു വന്നേ തീരൂ!!!!!
എങ്ങും ഭക്തമയം.....അമ്മേ കാത്തോളണേ!!
തിരുത്തൽ ശക്തികൾ ആകാൻ സാധിക്യുനില്ല എങ്കിലും എനിക്യു പ്രതികരിക്യൻ സാതിക്യുന്നു എന്ന് പറയുന്ന ഒരു കൂട്ടം എവിടേ വളര്ന്നു വരുന്നത് എന്നത് പ്രതീക്ഷ ഉളവാക്കുന്നു .......വീണ്ടും എഴുതുക Fifth Estate എന്ന് അറിയപെടുന്ന ഇത്തരം Platformil എങ്കിലും നമുക്ക് ഇത്തരം ചർച്ചകൾ ആകാം
ReplyDelete