October 14, 2009

നിറമാറ്റം (കവിത)




മഞ്ഞ പ്ലാവില വീണപ്പോള്‍
പച്ച പ്ലാവില ചിരിച്ചു
വീഴ്ച്ചയുടെ താളം കേട്ടിട്ടോ
മഞ്ഞ നിറത്തിന്‍ വീഴ്ച്ച കണ്ടിട്ടോ
ആയിരുന്നില്ല പച്ചയുടെ പൊട്ടിച്ചിരി

മഞ്ഞ പച്ചയായിരുന്നു ചുരുക്കത്തില്‍
പച്ച മഞ്ഞയുമാകും ഒടുക്കത്തില്‍
ഈ നിറം മാറ്റങ്ങളെല്ലാം ഒരു നാള്‍
സമയം എന്ന വിശുദ്ധ ബലികല്ലില്
കാലം എന്ന കാലനാല്‍ കുരുതി ചെയ്യപ്പെടും

ഈ നിറം മാറ്റങ്ങള്‍ ഒക്കെയും കാലത്തിന്‍ സത്യമോ
ഇന്നത്തെ പച്ച നാളെ മഞ്ഞയാകാം
ഇന്നത്തെ വെള്ള നാളെ ചുവപ്പുമാകാം
മാറ്റം എന്ന മാറാത്ത സത്യത്തെ നോക്കി
പച്ച പ്ലാവില പൊട്ടിച്ചിരിച്ചു......

2 comments:

  1. കവിത കൊള്ളാം. ഒരു ബ്ലോഗും കൂടി (മാപ്പുസാക്ഷി) തുടങ്ങി അല്ലേ? ആകട്ടെ!

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete