കേരളത്തിലെ ഒട്ടു ഫിനന്‍സിയാല്‍ സ്ഥാപനങ്ങള്‍ക്കും ഇത്തരത്തിലുള്ള ക്വട്ടസഷന്‍ സംഘങ്ങളുമായി ബന്ധമുണ്ട്. അടുത്തിടെ റിയല്‍ എസ്റ്റേറ്റ് ഭൂമിക്കച്ചവടം പൊടി പൊടിച്ചപ്പോള്‍ ഇവര്‍ക്ക് പണി കൂടി. തര്‍ക്കത്തിലുള്ള വസ്തു ചുളുവിലക്ക് കൈക്കലാക്കി മസില്‍ പവര്കൊണ്ട് എതിര്‍ക്കുന്നവരെ ഇല്ലാതാക്കി വിലസുന്നു ഇക്കൂട്ടര്‍. പണി ചെയ്യുന്നത് വലിയ മുതലാളിമാര്‍ക്കും സമൂഹത്തില്‍ ഉന്നത സ്ഥാനതിരിക്കുന്നവര്‍ക്കും വേണ്ടി മാത്രം. പുതിയ തലമുറയിലെ ബാങ്കുകള്‍ വന്നതോടെ ഗുണ്ടാ സംഘങ്ങള്‍ക്ക് ചാകര കാലമായി. ക്രെഡിറ്റ് കാര്‍ഡ് പെയ്മെന്റ്റ്, ലോണ്‍ പെയ്മെന്റ്റ് എന്നിവയൊക്കെ മുടങ്ങിപ്പോയാല്‍ ഗുണ്ടാ സംഘങ്ങള്‍ ഇടപെടും. അടുത്തിടെ ഗള്‍ഫ് രാജ്യങ്ങളിലുള്ള new generation ബാങ്കുകളും നാട്ടില്‍ ഇത്തരം കൊട്ടസഷന്‍ സംഘങ്ങളെ ഏര്‍പ്പാടാക്കിയെന്ന വാര്‍ത്ത അടുത്തിടെ വന്നിരുന്നു. ഗള്‍ഫില്‍ അടക്കാനുള്ള തുകക്ക് വേണ്ടി നാട്ടിലെ ബന്ധുക്കളെ ഭീക്ഷനിപ്പെടുത്തുന്ന new generation ബാങ്കിംഗ് തന്ത്രം. പക്ഷെ ഈ ക്വേട്ടസഷന്‍ സംഘങ്ങള്‍ മിക്ക രാഷ്ട്രീയ നേതാക്കളുടെയും അരുമകലാണ്. കാരണം രാഷ്ട്രീയ പകപോക്കലിനും ഇവരുടെ ഇടപെടല്‍ തന്നെ വേണം. കേരളത്തില്‍ 548 പേരെയാണ് ഗുണ്ടാ ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്തതോ 200 ഇല്‍ താഴെ മാത്രം. പത്തിലധികം പേരുള്ള അറുപത്താറു പേരുണ്ട്. ബാക്കിയുള്ളവര്‍ എന്ത് കൊണ്ട് പിടിക്കപ്പെടുന്നില്ല. നമ്മുടെ നിയമം വളരെ കര്‍ക്കശമാണ്. പക്ഷെ അത് നടപ്പിലാക്കേണ്ടവര്‍ കര്‍ക്കശക്കാരകുന്നുണ്ടോ?...
August 25, 2009
കേരളം, .... ഗുണ്ടാ,.... ക്വേട്ടസഷന്‍,.......
കേരളം ഗുണ്ടകളുടെ പിടിയിലാണോ?.... ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നു വരുന്ന സംഭവവികാസങ്ങള്‍ കേട്ടാല്‍ ഏതൊരു കൊച്ചു കുട്ടിയും ചോതിച്ചു പോകുന്ന ചോദ്യമാണിത്. യുവ വ്യവസായിയും കേരളത്തില്‍ അറിയപ്പെടുന്ന ഒരു കുടുംബാംഗവുമായ പോള്‍ മുത്തൂറ്റിന്റെ കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്ന കഥ ഒരു ഉഗ്രന്‍ ത്രില്ലെര്‍ സിനിമയുടെ കഥ പോലെയാണ്. എന്നാല്‍ പോലീസിന്റെ അന്വേക്ഷണം അവസാനിക്കാത്തത് കൊണ്ട് തത്കാലം നമുക്കീ കഥ വിശ്വസിക്കാം. പക്ഷെ നാം എവിടെ പ്രത്യേഗം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് ഒരു പ്രമുഖ വ്യവസായി കൊല്ലപ്പെട്ടത് കൊണ്ടാണ് ഒരു പക്ഷെ എത്രയധികം വാര്‍ത്താപ്രാധാന്യം ഈ സംഭവത്തിനു കൈവന്നത്. അതല്ലൈരുന്നെങ്ങില്‍ ഇതു ഗുണ്ടാ സംഘത്തിന്‍റെ ഇടപെടലനെന്നോ ഒന്നും പുറത്തു അറിയില്ലായിരുന്നു. സാധാരണ കേള്‍ക്കാറുള്ളത് പോലെ ഒരാളെ നടുറോഡില്‍ കുത്തിക്കൊന്നു എന്ന് ഒരുകോളം വാര്‍ത്തയില്‍ അവസാനിച്ചേനെ. പക്ഷെ എപ്പോള്‍ ഗുണ്ടാ സംഘങ്ങളെ തേടി പോലീസും വല വിരിച്ചുവത്രേ. ക്വോട്ടെസഷന്‍ സംഘത്തെ ആവശ്യമുള്ളവര്‍ വിളിക്കുക, വിളിക്കേണ്ട നമ്പരുകള്‍ കേരളത്തിന്‍റെ പല ഭാഗത്തും പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടരുത്. പ്രത്യേഗിച്ചും തിരുവനന്ദപുരം,ചങ്ങനാശ്ശേരി, കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടുങ്ങളില്‍ ആണ് ഇതുണ്ടായിരുന്നത്. മധ്യ കേരളത്തിന്‍റെ ഒരു ചെറിയ അധോലോകമാണ് ചങ്ങനാശ്ശേരി.പ്രത്യേകിച്ചും ഡോളര്‍ കൈമാറ്റത്തിന്റെ കേന്ദ്രം. ഈ ക്വേട്ടസഷന്‍ സംഘങ്ങള്‍ കേരളത്തില്‍ പുതുതായി മുളച്ചതല്ല.നേരത്തെ അബ്കാരി മുതലാളിമാരുടെ വലംകയ്യായിരുന്നവരായിരുന്നു എക്കുട്ടര്‍.സ്പിരിറ്റ്, സ്വര്‍ണം കടത്തുമായി ബന്ധപ്പെട്ടിരുന്നവര്‍. എന്നാല്‍ പിന്നീട് സ്വര്‍ണ പണയം മാര്കട്ടുകള്‍ കേന്ധ്രീകരിച്ചുള്ള ഒറ്റ ദിവസത്തെ പണം റോള് ചെയ്യുന്ന പരിപാടി, വാഹനങ്ങളുടെ സി സി പിടുത്തം എന്നിങ്ങനെയുള്ള ഇടപെടലുകള്‍ ക്വേട്ടസഷന്‍ സംഘത്തിന്റെ ഡിമാണ്ട് കൂട്ടി.
Subscribe to:
Post Comments (Atom)
ജാസിം,
ReplyDeleteതപസ് ബ്ലോഗ് കണ്ടു. കൊള്ളാം. ഞാനും തപസിനായി മറ്റൊരു ബ്ലോഗുകൂടി നിർമ്മിയ്ക്കുന്നുണ്ട്.
ഇതു കണ്ടോ?
ReplyDelete