January 05, 2009

ആദ്യം മനുഷ്യനാകൂ,,, എന്നിട്ടാകാം മതവിശ്വാസം

നാമെല്ലാം ഒരു മതത്തില്‍ വിശ്വസിക്കുന്നത് നമ്മുടെ മാതാപിതാക്കള്‍ അതാതു മതത്തില്‍ വിശ്വസിക്കുന്നത് കൊണ്ടു മാത്രമാണ്. ഈ ഒരു പ്രക്രിയ കാലാകാലങ്ങളിലായി തുടര്‍ന്ന് വരുന്നതു കൊണ്ടു ഈ ലോകത്തില്‍ മത വിശ്വാസികളുടെ എണ്ണവും വര്‍ദ്ധിച്ചു വന്നു.


ചോദ്യം ചെയ്യപ്പെടാത്തതും ചോദ്യം ചെയ്യപ്പെട്ടാല്‍ ദൈവ കോപത്തിന് പാത്രമാകുന്നതുമായ ഒരു ദുഷിച്ച നിയമസംഹിത ഈ വ്യവസ്ഥാപിത മതങ്ങള്‍ ആദ്യമേ തന്നെ മനുഷ്യ മനസ്സുകളില്‍ ആഴത്തില്‍ വേര് പിടിപ്പിച്ചു. എല്ലാ മതങ്ങളും അവരവരുടെ ആശയങ്ങള്‍ മാത്രമാണ് പരിശുദ്ധവും സത്യവുമെന്നും, തങ്ങളുടെ മതം മാത്രമാണ് ഈ ലോകത്തില്‍ സമാധാനം കൊണ്ടുവന്നതുമെന്ന മിഥ്യാ ധാരണ എല്ലാ മനുഷ്യമാനസ്സുകളിലും അടിച്ചേല്‍പ്പിച്ചു. ഇത്തരത്തിലുള്ള ഒരു വ്യവസ്ഥാപിത പ്രചാരണം എന്നും മത മേലധികാരികള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു.


മതങ്ങള്‍ വളര്‍ന്നു വളര്‍ന്നു രണ്ടായിരം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, ഈ മതങ്ങള്‍ക്കുള്ളിലെ വിഭാഗങ്ങള്‍ അനുഷ്ടാനത്തിന്റെ പേരിലും, മതങ്ങള്‍ തമ്മില്‍ വിശ്വാസത്തിനെ പേരിലും സ്വന്തം സഹോദരങ്ങളുടെ നെഞ്ചില്‍ കുത്തിയും വെടിവെച്ചും ബോംബെറിഞ്ഞും സ്വന്തം വേശ്വാസത്തെ പുന്ന്യമാക്കുന്നു.

നമുക്കു ഇവിടെ മനസിലാക്കാന്‍ കഴിയാത്ത വസ്തുത എന്തെന്നാല്‍ വിശ്വാസത്തിലും ആചാര അനുഷ്ടാനങ്ങളിലും വളരെ അടുത്ത സാമ്യത പുലര്‍ത്തുന്ന മതങ്ങള്‍ തമ്മില്‍ വളരെയേറെ കലാപം നടക്കുന്നു എന്നുള്ളതാണ്. ഇന്തോനേഷ്യയിലും ഫിലിപ്പിന്സിലും ക്രിസ്ത്യാനികളും മുസ്ലീമ്ങളും കശാപ്പുചെയ്യപ്പെട്ടത്‌ ഒരേ ദൈവത്തിന്റെ പേരിലായിരുന്നു. ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കളും മുസ്ലീമ്ങളും തമ്മില്‍ ചിന്തിയ രക്തത്തിന്റെ കറ ഇന്നും മാഞ്ഞിട്ടില്ല. They are on extra 'fraternal' terms ഓഫ് cutting each other's throat at the first opportunity. കുരങ്ങു, എലി, മയില്‍ തുടങ്ങിയ പക്ഷി മ്രിഗാടികളെ ദൈവമായോ അതിന് തുല്യമോ ആരാധിച്ചിരുന്ന ഹിന്ദുമത വിശ്വാസികള്‍ക്ക് വിശ്വാസത്തിനെ പേരില്‍ ബലാല്സമ്ഗതിനൊ കൊലപതകതിണോ യാതൊരു മടിയും ഉണ്ടായില്ല. അവര്ക്കു നേരെ നിന്നു മുസ്ലീമ്ങളും ഈ അനുഷ്ടാനത്തില്‍ പങ്കു ചേര്‍ന്നു. അതായിരുന്നു മതത്തിന്റെ ഹിപ്പോക്രസ്സി.

റഷ്യയിലും ബോസ്നിയയിലും നടന്ന മത വിദ്വേഷത്തില്‍ ഉണ്ടായത് വംശഹത്യയും കൂട്ടക്കുലപതകങ്ങളും ആയിരുന്നു. ഫലസ്ഥിനില്‍ ജൂതന്മാരും മുസ്ലീമ്ങളും തമ്മില്‍ ബോംബ് ഏറു നടത്തിയപ്പോള്‍ പൊലിഞ്ഞത് ഇനിയും എണ്ണി തിട്ടപ്പെടുത്താന്‍ കഴ്യാത്ത അത്രയും മനുഷ്യ ജീവനുകളാണ്. ജറുസലേം മുസ്ലീമിനും ജൂതനും ക്രിസ്ത്യാനിക്കും പുന്യനഗരമായിട്ടും അവിടെയും ഒഴുകി ചോരപ്പുഴ. മതങ്ങള്‍ promote ചെയ്യുന്ന സമാധാനത്തിന്‍റെ സ്മാരകമായി എന്നും ഈ നഗരത്തില്‍ മുറതെറ്റാതെ ബോംബുകള്‍ വര്‍ഷിക്കുന്നു.

വിശുദ്ധ യുദ്ധം പ്രക്യാപിച്ചുകൊണ്ട് ഒരു കൂട്ടം മുസ്ലീം തീവ്രവാദികള്‍ ലോകത്തിന്‍റെ പലഭാഗങ്ങളിലായി ( ഇന്ത്യയിലടക്കം ) സാധാരണക്കാരന്റെയും കുട്ടികളുടെയും നേര്‍ക്ക്‌ ആക്രമണം നടത്തുന്നു. ഇത്തരത്തില്‍ മതം മനുഷ്യ സമൂഹത്തില്‍ വന്‍ നാശങ്ങള്‍ ഉണ്ടാക്കിയിട്ടും ഇന്നും നാം മതവിശ്വാസികളായി തന്നെ തുടരുന്നു.

വരും തലമുറയെ എങ്കിലും ഒന്നു മാറി ചിന്തിയ്ക്കാന്‍ നമുക്കുള്ളിലെ മത വിശ്വാസികള്‍ അവരെ അനുവതിക്കണം.

1 comment:

  1. ലോകത്ത് ഏറ്റവുമധികം അക്രമവും കൊലപാതകങ്ങളും നടന്നിട്ടുള്ളത് ശാന്തിയും സമാധാനവും സ്ഥാപിയ്ക്കുവാർ അവതരിച്ച മതങ്ങളുടെ പേരിലായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും. ഇന്നും അതിനു മാറ്റമില്ല.

    മതം എന്നു കേൾക്കുമ്പോൾ ഭക്തിയുടേയും ശാന്തിയുടേയും സമാധാനത്തിന്റേയും വൈകാരികമായ ( വിശ്വാസികൾ ആത്മീയം എന്നൊക്കെ പറയും)ഒരു അനുഭൂതി ഒരു വിശ്വാസിയിൽ ജനിപ്പിച്ചിരുന്ന കാലം എന്നേ പോയ് മറഞ്ഞു. ഇന്നു മതം എന്നു കേൾക്കുമ്പൊൾതന്നെ -അത് ഏതു മതമായാലും- വിശ്വാസിയും അവിശ്വാസിയും എല്ലാം പേട്ച്ചു വിറങ്ങലിയ്ക്കുകയാണ്.

    വേദ ഗ്രന്ഥങ്ങളിലെ മതമല്ല ഇന്നു നാം ലോകത്ത് എവിടെയും കാണുന്നത് ! മതങ്ങൾ തമ്മിലുള്ള കൊന്നുകൊലവിളി മാത്രമല്ല, മതങ്ങൾക്കുള്ളിൽതന്നെ കലാപങ്ങളാണ് എന്നു പറയുമ്പോതന്നെ മതം കൈകാര്യം ചെയ്യുന്നവരുടെ ആത്മീയമായ പ്രബുദ്ധത നമുക്കു ദർശിയ്ക്കാം. പേരു കൊണ്ട് മതം തിരിച്ചറിയപ്പെടുന്നവന് അന്യമതസ്ഥനെ ഭയന്ന് എങ്ങും സഞ്ചരിയ്ക്കുവാൻ തന്നെ കഴിയാത്ത അവസ്ഥയിലായിരിയ്ക്കുന്നു കര്യങ്ങൾ.

    നോക്കൂ, ഇത്രയൊക്കെയായിട്ടും മതങ്ങൾക്കുള്ളിൽ നിന്ന് ഉത്പതിഷ്ണുക്കളായ ഒരാൾ പോലും ഉയർന്നുവന്ന് ഈ കൊടിയ പാതകങ്ങൾക്കെതിരെ യഥാർഥ വിശ്വാസികളെ മതത്തിന്റെ ക്രിയാത്മകവും, നിരുപദ്രവപരവും, സമാധാനപരവുമായ മാർഗ്ഗങ്ങളിലേക്ക് ആനയിക്കുന്നില്ല. മതത്തിനു വേണ്ടി മരിച്ചു ചെന്നാൽ പരലോകത്തു കിട്ടുന്ന പുണ്യത്തിനായി സ്വയം പൊട്ടിത്തെറിയ്ക്കുന്ന ആധുനിക മത വിശ്വാസിയെ ആർക്കാണു ശരിയായ ദിശയിലേയ്ക്കു നയിക്കാൻ കഴിയുക.

    അന്യമതഭയമാണ് ഏതു മതത്തെയും അക്രമത്തിനായുള്ള തയ്യാറെടുപ്പുകൾക്കും-മുൻ കരുതലുകൾക്കും പ്രേരിപ്പിയ്ക്കുന്നത്. ലോകത്തു ബഹുഭൂരിപക്ഷം ആളുകളും ഏതെങ്കിലും മതത്തിൽ വിശ്വസിയ്ക്കുന്നവരാണ്. ആ മതവിശ്വാസികളെല്ലാം മതങ്ങൾക്കുള്ളീലെ നല്ല ആശയങ്ങൾ മാത്രം ഉൾക്കോണ്ട് ജീവിച്ചാൽ മത്രം മതി ലോകം നന്നാകാൻ.പക്ഷേ, സംഭവിയ്ക്കുന്നത് മറിച്ചാണെന്നു മാത്രം.

    മനുഷ്യൻ നന്നാവാൻ മതങ്ങൾ നന്നാവണം!

    ReplyDelete