December 05, 2008

അഭയം


പുത്തന്‍ യുഗത്തിൽ ചെന്നായകൾക്കും ളോഹയോ
മറഞ്ഞിരിക്കുന്നു അവരീ വെളുത്ത ളോഹക്കുള്ളിൽ


കൊന്തയും, കുരുശും, ബൈബിളും 
അഭയമെന്നു കരുതിയോരഭയയെ, 
കാത്തിരുന്നൂ, ളോഹക്കുള്ളിലെയാ 
രക്തദാഹിയാം വിശുദ്ധ ചെന്നായിക്കള്‍

കൂട്ടുനിന്നതോ  ദൈവത്തിൻറെ  
സ്വന്തം പാപിയാം മാലാഖയും
പാപത്തിന്‍ കറ കഴുകാന്‍ വന്നതോ
അപ്പോസ്തലരുടെ കുന്തമാം തിരുസഭ
ആ നീതി പിറന്നൊരു നാളിലും 
വന്നൂ നാശത്തിന്‍ ഇടയലേഖനം

അഭയേ, നിനക്കിലാത്തൊരഭയം നമുക്കുമിലീഭൂമിയില്‍
അറിയുന്നു ഞാന്‍ നിന്‍റെ നിശബ്ദമാം തേങ്ങലുകള്‍.
അറിയട്ടെ ഇനിയുമീ ലോകം, അറിയാത്ത സത്യത്തിന്‍ പേമാരി.

1 comment:

  1. ഒന്നും കാണരുത് കേള്‍ക്കരുത് പറയരുത്....അത് തെറ്റിച്ചാല്‍ മരണം സുനിശ്ചിതം

    ReplyDelete